“ഗുഡ് മോർണിംഗ് “
ആഹാ..നല്ല റേഡിയോ ജോക്കി പെണ്ണുങ്ങളുടെ പോലുള്ള മനോഹരമായ ശബ്ദം !
മിക്ക ആൺപിള്ളേരും അവരുടെ രക്തം അപ്പോഴേ ഊറ്റി കുടിക്കാൻ തുടങ്ങിയിരുന്നു .അടിമുടി മഞ്ജു ടീച്ചറെ സ്കാൻ ചെയ്‌തെടുക്കുന്ന തിരക്കിലായിരുന്നു എല്ലാരും. പെൺ കുട്ടികളിൽ ചിലർ മിസ്സിനെ പരിചയപെടുന്നുണ്ട് . ഞാൻ ഏറ്റവും പുറകിലുള്ള ബെഞ്ചിൽ ആണ് .
അവിടെ ഇരുന്നു വാ പൊളിച്ചു ഞാനവരുടെ ചലനങ്ങളും മറ്റു വസ്തു വകകളും മനസ്സിൽ കുറിച്ചിട്ടു ! എന്റെ മനസിൽ പാറി പറന്ന പുതിയ ശലഭം ! അവരുടെ ചുണ്ടുകളുടെ ചലനവും മുടിയിഴകളുടെ പാറിപറക്കലും ഞാൻ കണ്ണ് മിഴിച്ചു നോക്കി .