ശ്യാം ആണ് അറ്റത്തായി ഇരിക്കുന്നത്..അതിനപ്പുറത്തു ഞാൻ , അതും കഴിഞ്ഞു ഞങ്ങളുടെ തന്നെ ഫ്രണ്ട് ആയ കുട്ടു എന്ന് വിളിക്കുന്ന വിപിൻ !
“ശ്യാം ഒന്നെഴുന്നേറ്റെ”
അവൾ ചിരിയോടെ പറഞ്ഞു അവനെ എഴുനേൽപിച്ചു. സംഭവം എന്തിനാണെന്നു എനിക്കും മനസിലായില്ല. അവനും അവളെ പന്തികേടൊടെ നോക്കി.
“താൻ അങ്ങോട്ടിരിക്ക് “
എണീറ്റ അവനെ നോക്കി മഞ്ജുസ് പറഞ്ഞുകൊണ്ട് തൊട്ടു മുൻപിലെ സീറ്റ് ചൂണ്ടി കാണിച്ചു . അപ്പോഴാണ് സംഗതി ക്ലിയർ ആയത്. മഞ്ജുസ് ഇടക്കു നിന്നു ബോറടിക്കുമ്പോൾ ഏതേലും ബെഞ്ചിൽ കയറി ഇരിക്കും. കൂടുതലും ഫ്രണ്ട് ബെഞ്ചിൽ ആണ് അങ്ങനെ ഇരിക്കുക . അല്ലെങ്കിൽ പെൺകുട്ടികളുടെ ബെഞ്ചിൽ ആകും. ഇതാദ്യമായാണ് ഞങ്ങളുടെ ബെഞ്ചിലോട്ടു കയറി വരുന്നത്..
ശ്യാം കാര്യം മനസിലായ പോലെ എന്നെയും മഞ്ജുസിനെയും ഒന്ന് നോക്കികൊണ്ട് എഴുനേറ്റു തൊട്ടു മുൻപിലേക്ക് മാറി ഇരുന്നു . മഞ്ജുസ് അവൻ ഇറങ്ങിയതും എന്റെ അടുത്തേക്കായി വന്നിരുന്നു .അവളുടെ സാമീപ്യവും മണവും എന്നെ അസ്വസ്ഥനാക്കി തുടങ്ങി..ഞാൻ അവളിൽ നിന്നും സ്വല്പം നിരങ്ങി മാറി ഗ്യാപ്പിട്ട് ഇരുന്നു .
“ഓക്കേ..ലിസ്സൻ നൗ “
അവൾ എന്റെ അടുത്തിരുന്നു കൊണ്ട് ഡെസ്ക്കിൽ പതിയെ അടിച്ചുകൊണ്ട് പറഞ്ഞു. അതോടെ കുശു കുശുക്കിയിരുന്ന പെണ്കുട്ടികളൊക്കെ സൈലന്റ് ആയി. വീണ്ടും ചാപ്റ്ററിലെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവൾ എന്നെ ചിരിയോടെ ഇടം കണ്ണിട്ടു നോക്കി.
“ഇതിന്റെ ഒകെ വല്ല കാര്യവും ഉണ്ടോ ” എന്ന ഭാവത്തിൽ ഞാൻ കൈമലർത്തി.
അവൾ ചിരിയോടെ എന്ത് അടുത്തേക് സ്വല്പം കൂടി നീങ്ങി . അതോടെ ഞങ്ങൾ തമ്മിലുള്ള അകലം നന്നേ കുറഞ്ഞു .
അവളുടെ ദേഹത്തെ ചൂട് പോലും എനിക്ക് ആവിപോലെ അറിയാമായിരുന്നു .
അവൾ പക്ഷെ അത് കാര്യമാക്കാതെ ക്ലസ്സെടുത്തു . ഇടക്കു ഡെസ്കിനിടയിലേക്ക് ഇടം കാല് നീക്കി എന്റെ കാലിൽ ചവിട്ടി..
ഞാൻ അന്തം വിട്ടുകൊണ്ട് അവളെ തിരിഞ്ഞു നോക്കി.