രുദ്രപ്രതാപം 6 [Jhon Clinton]

Posted by

 

“എന്നാലും ആരാ അമ്മേ അച്ഛനെ…”അവൾ നിറ കണ്ണുകളോടെ ചോദിച്ചു.

 

റ്റിംഗ് ടോങ്…

 

ഹാളിൽ നിന്നും കാളിങ് ബെല്ലിന്റെ ശബ്ദം പുറപ്പെട്ടു.അവർ രണ്ടു പേരും അങ്ങോട്ടേക്ക് നോക്കി.

 

“നീ വേഗം റെഡി ആയി കഴിക്കാൻ വാ.. ഞാൻ ആരാണെന്നു നോക്കട്ടെ”അതും ഭാഗ്യലക്ഷ്‌മി പുറത്തോട്ട് പോയി.

 

മായ കിടക്കയിൽ നിന്നും എഴുന്നേറ്റ് അവളുടെ ചുരിദാർ ഒന്ന് നേരെയാക്കി നേരെ ബാത്‌റൂമിലേക്കും. മുഖം ഒക്കെ കഴുകി മുടി എല്ലാം മുഖത്തു നിന്നും വാക്ഞ്ഞു പുറകിലേക്കിട്ടു എന്നിട്ട് അവൾ അവിടത്തെ കണ്ണാടിയിലേക്ക് നോക്കി. രണ്ടു ദിവസം മുഴുവൻ കരഞ്ഞ ശീണം അവളുടെ മുഖത്തുണ്ടായിരുന്നു.മുഖം ഒന്ന് കൂടി കഴുകി അവൾ പുറത്തിറങ്ങി ഹാളിലേക്ക് നടന്നു അവിടെ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കുവായിരുന്നു മീനു.

 

അപ്പോഴാണ് പുറത്തെ ശബ്ദം അവൾ ശ്രേദ്ധിച്ചത്. അവൾ ഉമ്മറത്തേക്ക് നടന്നു.അവിടെ ഭാസ്കരനും മകൻ പവിത്രനും പിന്നെ അയാളുടെ രണ്ടു സഹായികളും ആയിരുന്നു.നല്ലൊരു അവസരം ഒത്തു വന്നപ്പോൾ മുതലാക്കുക എന്നായിരുന്നു അയാളുടെ ഉദ്ദേശം.

 

“സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്”അയാൾ പറഞ്ഞു തുടങ്ങി. “ഇന്നലെ വരെ എങ്ങനെ ഉണ്ടായിരുന്നതാ എന്റെ കുട്ടി. അവനെ ഇത്ര പെട്ടന്ന് ഈശ്വരൻ വിളിക്കുമെന്ന് ഞാൻ കരുതിയില്ല”അയാൾ കണ്ണുകളിൽ കണ്ണീരു നിറച്ചു കൊണ്ട് പറഞ്ഞു.

 

അയാളുടെ സംസാരം കേട്ട് സമാധാനിപ്പിക്കാൻ വന്ന ഒരു ബന്ധു ആണെന്ന് അവർ കരുതി.പക്ഷെ

 

“ലക്ഷ്മി മക്കളുടെ കാര്യം എല്ലാം കഷ്ടത്തിലായി അല്ലെ “അയാൾ ഒരു സഹതാപ മുഖത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *