മാലതിയെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം അയാൾ കൂട്ടിച്ചേർത്തു. ഇരുവരും അകത്തേക്കു പോയി.
ബൈകുമായി ഇറങ്ങിയ വിഷ്ണുവും ഐഷുവും നേരെ പോയത് ആലുവ മണപ്പുറത്തേക്ക് ആയിരുന്നു. പരേതരായ ആത്മക്കൾക്ക് അവിടെ ആണ്ടുബലി തർപ്പണം ചെയ്‌താൽ മോക്ഷം ലഭിക്കുമെന്ന് വിശ്വാസം ഉള്ളത് കൊണ്ടാവാം അവിടം തന്നെ അവൻ തിരഞ്ഞെടുത്തത്.ചടങ്ങുകളെല്ലാം പൂർത്തിയാക്കിയ ശേഷം ഇരുവരും വീട്ടിലേക്ക് പോവാനായി തങ്ങളുടെ വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നപ്പോഴാണ് ഐഷുവിന്റെ ഫോണിലേക്ക് ഒരു unknown നമ്പറിൽ നിന്നും ആ മെസ്സേജ് വന്നത്.
“REVENGE JUST STARTED AND WE WILL WIN THIS BATTLE”
ആ മെസ്സേജ് കണ്ടതും അവളിൽ അതുവരെ നിറഞ്ഞുനിന്നിരുന്ന പ്രണയത്താലുള്ള ഒരു വികാരത്തിനു പുറമെ ആരോടൊക്കെയോ എന്തിനോ വേണ്ടിയുള്ള ഒരു പ്രതികാരത്തിന്റെ തുടക്കം കുറിച്ചത്തിലുള്ള ഒരു ചിരി കൂടി നിറഞ്ഞിരുന്നു. ഒന്നും അറിയാത്തത് പോലെ ബൈക്ക് എടുക്കാനായി പോയ വിഷ്ണുവിനോടായി അവൾ അത് ചോദിക്കുകയും ചെയ്തു…
“അവൻ വന്നു അല്ലെ വിച്ചു 😈”
“ഹ്മ്മ് ഈ ദിവസം തന്നെ ആ വാർത്ത കാണണം എന്ന് ഒരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു അത്കൊണ്ട് ഇത്രയും നാൾ അവനും ക്ഷമിച്ചു. പിന്നെ നീ പറയാറുള്ളപോലെ എപ്പോഴും ക്ഷമിച്ചും സഹിച്ചും ഒന്നും ജീവിക്കാൻ പറ്റില്ലല്ലോ ഐഷു, ഒരുപാട് ക്ഷമിച്ചു അതിലേറെ ഞാനും നമ്മൾ എല്ലാവരും സഹിച്ചു, അനുഭവിച്ചു ഇനി അതൊക്കെ അവർ അറിയും പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നതിന്റെ ആരും ഇല്ലാതാവുന്നതിന്റെ ഒക്കെ വേദന ആ ഏകാന്തത അനുഭവിപ്പിച്ചിരിക്കും ഞങ്ങൾ 😈😡”