❤️സഖി 7❤️ [സാത്താൻ😈]

Posted by

എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അവളോടായി ഞാൻ പറഞ്ഞു തുടങ്ങി.

 

 

ഞാൻ : എന്റെ പൊന്ന് പെണ്ണെ എന്ത് ചെയ്യാനാ നിന്നെ കണ്ടുകഴിഞ്ഞാൽ പിന്നെ വേറെ ഒന്നും തലക്കകത്തു ഉണ്ടാവില്ല അതെങ്ങനാ മനുഷ്യനെ അങ്ങോട്ട് ആകർഷിക്കുവല്ലേ 😊

 

 

അഞ്ജലി : 😌😌😌 ഓഹോ അങ്ങനെയാണോ?

 

 

ഞാൻ : പിന്നല്ലാതെ എന്നാ ലുക്ക്‌ ആടി കൊച്ചേ നിനക്ക്

 

(ഞാൻ അത് പറയുമ്പോൾ അവളിൽ എന്തെന്നില്ലാത്ത ഒരു ഭാവം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു നാണം ആണോ സന്ദോഷം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം. ആ അല്ലേലും ഈ പെണ്ണുങ്ങളെ സുഖിപ്പിക്കാൻ നല്ലത് സൗന്ദര്യത്തെ പൊക്കിയടിക്കുന്നത് തന്നെയാണ് 😂)

 

 

അഞ്ജലി : ഒന്ന് പോ ഏട്ടാ വെറുതെ എനിക്ക് എന്തോ ആവുന്നു 😌

 

 

ഞാൻ : 😂 അതെ എന്തേലും തരാൻ ഉണ്ടോ?

 

 

അഞ്ജലി : എന്ത് തരാൻ 😳

 

 

ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാത്തത് പോലെ അവൾ എന്നോടായി ചോദിച്ചു. അതിനു മറുപടിയെന്നവണ്ണം ഞാൻ എന്റെ ചുണ്ടിൽ കൈ തൊട്ട് കാണിച്ചു കൊടുത്തു. ആ എന്തായാലും പെണ്ണിന് കാര്യം മനസ്സിലായി. സാധാരണ ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷനിൽ ഉള്ളവരാണ് ഇത് കൂടുതലായും ചെയ്യുക എന്ന് തോന്നുന്നു പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും ഈ പരുപാടി പതിവായിരുന്നു.

 

 

“ആ അതായിരുന്നോ 🥰 വാ ”

 

 

അതും പറഞ്ഞുകൊണ്ട് അവളുടെ തേൻ ചുണ്ടുകൾ അവളുടെ ഫോണിന്റെ ഫ്രണ്ട് ക്യാമറയിലേക്ക് അടുപ്പിച്ചു ഞാനും. രാത്രി കാലങ്ങളിൽ ഞങ്ങൾക്കിടയിൽ ഇത് പതിവായതുകൊണ്ട് തന്നെ പ്രത്യേകിച്ച് നാണമൊന്നും രണ്ടാൾക്കും തോന്നിയിരുന്നില്ല.

 

പിന്നെ ഒരുപാട് നേരം എന്തൊക്കെയോ സംസാരിച്ചു. അവൾ ബെഡിൽ അവൾക്ക് നേരെ പില്ലോയിലോ മറ്റോ ഫോൺ ചാരി വെച്ചുകൊണ്ട്

ബെഡിൽ കിടന്നായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. കൂടുതലും സംസാരിച്ചത് പതിവ് കാമുകി കാമുകൻ മാരെ പോലെ തന്നെ പറ… പറ.. പറ…. എന്നൊക്കെ തന്നെയായിരുന്നു . ഇടക്കെപ്പോഴോ സംസാരിക്കുന്നതിനിടയിൽ തന്നെ പാവം എന്റെ പെണ്ണ് കിടന്നുറങ്ങി പോയി. ഫോണിന് നേരെ തിരിഞ്ഞു കിടന്ന് രണ്ടു കൈകൾക്കും മുകളിൽ തലചായ്ച്ചുറങ്ങുന്ന അവളിൽ എന്തോ ഒരു പ്രത്യേക ക്യൂട്ട്നെസ്സ് എനിക്കപ്പോൾ തോന്നി. അങ്ങനെ കിടക്കുന്ന അവളെ കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഒരു മാലാഖയെ പോലെ. ( പണ്ട് പറഞ്ഞത് പോലെ തന്നെ പ്രേമിക്കുന്ന സമയത്ത് ചെമ്പരത്തി പൂവ് കണ്ടാലും പനിനീർ പുഷ്പമായി ഒക്കെ തോന്നിയെന്ന് വരും 😜)

Leave a Reply

Your email address will not be published. Required fields are marked *