സാംസൻ 4 [Cyril]

Posted by

 

“ജൂലി… ഞാൻ..!!”

 

“ചേട്ടൻ ആരുടെ കൂടെ വേണമെങ്കിൽ പൊയ്ക്കൊ, എത്ര പേരുടെ കൂടെ വേണമെങ്കിൽ കിടന്നോ..! പക്ഷെ ആദ്യം എന്നെ കളഞ്ഞിട്ട് മതി ചേട്ടന്റെ ഇഷ്ടത്തിന് നടക്കാൻ.”

 

“നിന്നെ വെറുതെ കൊണ്ട്‌ കളയാന്‍ നി പാവക്കുട്ടി ഒന്നുമല്ല. ഒരിക്കലും നിന്നെ ഞാൻ കളിയില്ല, വേണ്ടെന്നും വയ്ക്കില്ല —”

 

“ഇനി എനിക്കൊന്നും കേള്‍ക്കേണ്ട… ദയവായി എന്നെ ശല്യം ചെയ്യരുത്.” അവൾ പെട്ടന്ന് അങ്ങോട്ട് തിരിഞ്ഞു നിന്നു കൊണ്ടാണ്‌ പറഞ്ഞത്. “ഇനി എന്നെ ശല്യം ചെയ്താൽ ഞാൻ നിങ്ങളുടെ വീട്ടില്‍ നിന്നും ഇറങ്ങി എങ്ങോട്ടെങ്കിലും പോകും.”

 

അവൾ പറഞ്ഞ വാക്കുകളും, പിന്നെ അവസാനം.. “എന്റെ വീട്” എന്നവൾ പറഞ്ഞതും കേട്ട് എന്റെ മനസ്സിൽ ഞാൻ വിലപിച്ചു പോയി.

 

വിഷമം കാരണം എന്റെ നാവ് പിന്നേ പൊന്തിയില്ല. വിഷണ്ണനായി ഞാൻ പ്രതിമ പോലെ നിന്നു.

 

ഉടനെ ജൂലിയും റൂമിൽ നിന്നിറങ്ങി പോയി.

 

അതുകഴിഞ്ഞ്‌ എനിക്ക് വീട്ടില്‍ നിൽക്കാൻ തോന്നിയില്ല. ഞാൻ വേഗം റെഡിയായി ബൈക്കിന്റെ താക്കോലും എടുത്തു കൊണ്ട്‌ ഹാളിലേക്ക് വന്നതും, ജൂലി ഡൈനിംഗ് റൂമിന്റെ അവിടെ നിന്ന് മാറില്‍ കൈയും കെട്ടി കൊണ്ട്‌ എന്നെയും പ്രതീക്ഷിച്ച് നില്‍ക്കുന്നത് കണ്ടു.

 

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വേണ്ടിയാണ് അവള്‍ എന്നെയും കാത്ത് നില്‍ക്കുന്നതെന്ന് മനസ്സിലായി. ഞാൻ കഴിച്ചില്ലെങ്കിൽ അവളും പട്ടിണി കിടക്കാന്‍ സാധ്യതയുള്ളത് കൊണ്ട്‌ ഞാൻ ഡൈനിംഗ് റൂമിൽ ചെന്നു.

 

ഉടനെ അവള്‍ രണ്ട് പ്ലേറ്റിൽ പൂരി എടുത്തു വച്ച ശേഷം ബാജിയും വിളമ്പി.

 

എന്നിട്ട് അവൾ കസേരയില്‍ ഇരുന്ന് കഴിക്കാനും തുടങ്ങി. ഞാനും ചെന്ന് മേശയുടെ നടുക്കായി വച്ചിരുന്ന പ്ലേറ്റിനെ വലിച്ച് അവള്‍ക്ക് എതിര്‍ വശത്തായി ഇരുന്നു കൊണ്ട്‌ കഴിച്ചു.

 

കഴിച്ചിട്ട് എന്റെ പ്ലേറ്റിനെ എടുത്തുകൊണ്ട് അവളെ കടന്നു പോകുന്ന സമയത്ത്‌ ജൂലി എന്റെ കൈയിൽ നിന്നും പ്ലേറ്റിനെ പിടിച്ചു വാങ്ങി മേശപ്പുറത്ത് വച്ചു.

 

ഞാൻ മിണ്ടാതെ വാഷ് ബേസിനിൽ കൈയും കഴുകി പുറത്തേക്ക്‌ നടന്നു. എന്നിട്ട് നേരെ പോർച്ചിൽ ചെന്ന് ബൈക്കും എടുത്ത് വേഗം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *