ചെറുപ്രായത്തിൽ എനിക്ക് ക്രിക്കറ്റ് കളിയോട് വലിയ ഹരമായിരുന്നു, അന്നൊക്കെ ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നത് എൻ്റെ വീട്ടിൽ നിന്നും അല്പം അകലെയുള്ള അനന്ദുവിന്റെ വീടിനടുത്തുള്ള വഴൽ പാടത്തിൽ വെച്ചായിരുന്നു, അങ്ങനെയാണ് ഞങ്ങളുടെ സ്കൂളിലെ കണക്കു മാഷിൻറെ മകനും, എന്നെക്കാൾ മൂന്ന് വയസ്സ് ഇളപ്പം ഉള്ള അനന്ദുവുമായി ഞാൻ സുഹൃത് ബന്ധം സ്ഥാപിക്കുന്നത്!!
കുറേയധികം വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയത് കൊണ്ട് തന്നെ, നമ്മൾ ഇരുവർക്കും ഒരുപാടു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു , അതിനാൽ അടുത്തുള്ള ചായക്കടയിൽ ചെന്ന് ഓരോ ചായ കുടിച്ചു കൊണ്ടായി സംസാരത്തിന്റെ പുരോഗമനം, ഞങ്ങൾ സംസാരിച്ചിരുന്ന് സമയം കടന്നു പോയത് അറിഞ്ഞേ ഇല്ല,സംസാരിച്ചു കൈയ്യാറായപ്പോയേക്കും ചായയുടെ എണ്ണം നാലായി, സിഗററ്റു കുറ്റികൾ തറയിലേക്ക് വീണുകൊണ്ടേയിരുന്നു,
അവൻ അബുദാബിയിലാണ് ജോലി ചെയ്യുന്നത് എന്നും, ഇപ്പോൾ ലീവിന് വന്നതാണെന്നും സംസാരത്തിനടയിൽ എന്നോട് പറഞ്ഞിരുന്നു, കല്യാണം കഴിച്ചോ എന്ന ചോദ്യത്തിന് ഇതുവരെ ആയിട്ടില്ല,അവൻ്റെ പെങ്ങൾ അപ്പുവിന് (അപര്ണയ്ക്) ഒരു കല്യാണ ആലോചന വന്നിട്ടുണ്ടെന്നും അതിൻ്റെ കാര്യങ്ങൾക്കു വേണ്ടിയാണു ഇപ്പോൾ നാട്ടിൽ വന്നതെന്നും അവൻ എന്നെ അറിയിച്ചു.
അന്ന് അവിടെ വെച്ച് ഞങ്ങൾ പിരിയുന്നതിനു മുമ്പ് ഞാൻ അവനെ എൻ്റെ വീട്ടിലേക്കു ഊണിനു ക്ഷണിച്ചെങ്കിലും, അവൻ ഇപ്പോൾ അപ്പുവിൻറെ കല്യാണ ആവശ്യത്തിന്റെ എന്തോ കാര്യത്തിന് ഇറങ്ങിയതിനാൽ പിന്നീട് ഒരിക്കൽ ആവാം എന്ന് പറഞ്ഞു എൻ്റെ ക്ഷണം സ്നേഹത്തോടെ നിരസിച്ചു, ഞാൻ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി യാത്ര പറയുന്നതിനടയിൽ അവൻ എന്നോട് മറ്റൊരു കാര്യം കൂടെ പറഞ്ഞു, ഇന്നലെ വൈകിട്ട് അവൻ ശിവൻറെ അമ്പലത്തിൽ വെച്ച് എൻ്റെ ഭാര്യ സീതയെ കണ്ടുവെന്നും അമ്പലത്തിലെ പൂജാരി വഴിയാണ് അത് എൻ്റെ ഭാര്യയാണെന്ന് അറിഞ്ഞതെന്നുമുള്ള കാര്യം!!
ഞാൻ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തിയ അന്ന് മുതൽ, മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചകളിലും എൻ്റെ കുടുമ്പത്തോടൊപ്പം ശിവൻറെ അമ്പലത്തിൽ പോകുമായിരുന്നു (എൻ്റെ കുടുമ്പം എന്ന് ഉദ്ദേശിച്ചത് സീതയും എൻ്റെ രണ്ടു മക്കളും) വീട്ടിൽ നിന്നും നടന്നു പോകാൻ മാത്രമുള്ള ദൂരമേ അമ്പലത്തിലേക്ക് ഉള്ളുവെങ്കിലും, ഞാൻ അവരെ കാറിലാണ് കൂട്ടികൊണ്ടു പോവാറു, വൈകിട്ടത്തെ പൂജയിൽ പങ്കെടുത്തതിന് ശേഷം ഞങ്ങളെല്ലാവരും ചേർന്നു ഞങ്ങളുടെ കടയിലേക്ക് പോകും, രാത്രി തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ ഏതെങ്കിലും നല്ല ഒരു റെസ്റ്റാറ്റാന്റിൽ നിന്നും അത്തായം, അതായിരുന്നു ഞങ്ങളുടെ പതിവ്.