അവർക്ക് എതിരായി ഒരു തെളിവും കിട്ടിയില്ല. ”
“പിന്നെ എങ്ങനെ മനസ്സിലായി..?” ശ്യാമ ചോദിച്ചു.
“അത്. അന്ന് ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപെട്ട പെൺകുട്ടി ഒരു ആളുടെ പേര് പറഞ്ഞു. അയാളുടെ രേഖാചിത്രം ഉണ്ടാക്കാൻ സഹായിച്ചു. പിന്നെ ആ രേഖാചിത്രം വെച്ച് അന്വേഷണം നടത്തി. എന്നാൽ ഇതൊന്നും ഞങ്ങൾക്ക് പുറത്ത് പറയാൻ കഴിഞ്ഞില്ല. പുറത്ത് പറഞ്ഞാൽ ആ പെൺപിള്ളേരുടെ മാനം കൂടെ പോകുമെന്ന് ഞങ്ങൾക്ക് തോന്നി.
അതിനിടയിൽ നടന്ന പല കലാപങ്ങളുടെയും, അതിൽ ഉള്ള മയക്ക് മരുന്ന് ആയുധകച്ചവടം എന്നിവയെ കുറിച്ചുള്ള കേന്ദ്ര ഗവൺമെന്റിന്റെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
ആ പെൺ കുട്ടി പറഞ്ഞത് അനുസരിച്ചു വരച്ച രേഖചിത്രം വെച്ച് അന്വേഷിച്ചപ്പോൾ അയാളെ പോലെ ഉള്ള ഒരാൾ ആറു മാസം മുൻപ് അവിടെയുള്ള ഹോസ്പിറ്റലിൽ പനി വന്ന് മരിച്ചു എന്നറിഞ്ഞു. അയാൾ വലിയപറമ്പന്മാരുമായി അടുപ്പം ഉള്ള ആൾ ആണെന്ന് അറിഞ്ഞു. അത് ഞങ്ങൾ കാര്യമായി എടുത്തു.
അങ്ങനെ ഞാൻ പറഞ്ഞത് അനുസരിച്ചു. അമ്മാവൻ ഒരു മാനേജരുടെ വേഷം കെട്ടി വലിയ പറമ്പന്മാരുടെ സ്കൂളിൽ ജോലിക്ക് ചേർന്നു. ”
” അപ്പു ഏട്ടാ അപ്പോൾ അവിടെ വീട്ടിൽ അപ്പു ഏട്ടന്റെ മുറിയിൽ കണ്ട എന്റെ ചിത്രം വരച്ചത്..? അതാണ് തുടക്കം എന്ന് ചേച്ചി പറഞ്ഞല്ലോ..? അതെന്താ..? അത് അപ്പു ഏട്ടൻ വരച്ചതാണോ..? ” ഇടയിൽ ശ്യാമ ചോദിച്ചു.
സുധി ഒന്ന് ചിരിച്ച ശേഷം തുടർന്നു.
“അത്. ഞാൻ രേഖാചിത്രത്തിൽ കണ്ട ആളെ പോലെ ഉള്ള ഒരാൾ ഹോസ്പിറ്റലിൽ മരിച്ചെന്നു അറിഞ്ഞു എന്ന് പറഞ്ഞില്ലേ..?. അയാളെ കുറിച്ച് അന്വേഷിക്കാൻ ഞാൻ ആ ഹോസ്പിറ്റലിൽ ചെന്നു. അപ്പോൾ യാദൃശ്ചികമായി ഞാനൊരു പെണ്ണിനെ കണ്ടു. ഒരു സുന്ദരി പെണ്ണിനെ. ആദ്യ കാഴ്ചയിൽ തന്നെ അവൾ എന്റെ ഉള്ളിൽ നിറഞ്ഞു.