ശരി ശരി…..എല്ലാ എടുത്ത് തരാം ….
എടാ പെട്ടി ഇവിടെ ഇരിക്കട്ടെ …..എനിക്ക് അവളുടെ സാദനവും എന്റെ കുറച്ച് ഡ്രസ് മതി ………
ഞങ്ങൾ കഴിച്ച് ……… എഴുന്നേറ്റ് ഡ്രസ് മാറാൻ പോയിരുന്നു.
ഡ്രസ് മാറി വന്ന എന്നെ കണ്ടതോടെ സൂര്യ പറഞ്ഞു ……. ഇക്കോലത്തിലാണോ പോണെ ….
ഒരു കറുത്ത ടീ ഷർട്ടും ജീൻസുമാണ് എന്റെ വേഷം…..
ഇതിനെന്താ കുഴപ്പം ……..
ഒലക്കാ……. ഇത് സ്വന്തം പെങ്ങളുടെ കല്യാണം ആണ് …… ദാ ഇത് ഇട്…..
ഒരു മുണ്ടും …… അക്ഷയുടെ ഒരു ഷർട്ടും അവൾ എനിക്ക് നേരെ നീട്ടി….
ഇത് വേണോ ?
ഇത് മതി….. ഇത് ഉടുത്ത് പോയാ മതി…….
ശരി ശരി….
ഞാൻ മാറി വന്നപ്പോഴേക്കും അക്ഷയ് അവളുടെ സാദനങ്ങളുമായി വന്നിരുന്നു……
അത് മേടിച്ചപ്പോഴേക്കും എന്റെ കണ്ണ് ഒന്ന് നിറഞ്ഞിരുന്നു….. അത് വാങ്ങി വാക്ക് ചെയ്ത് ഞാൻ ഇറങ്ങി …..അവൻ ആക്കാം എന്നും പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ലാ…… ബസ്സിൽ തന്നെ ചെല്ലാനാണ് പ്ലാൻ …. മറ്റേ നൊസ്റ്റാൾജിയാ……
വിടിനടുത്ത് തന്നെ ഒരു അമലത്തിലാണ് കെട്ട്….. അത് കഴിഞ്ഞ് അവിടുത്തെ ഹാളിൽ തന്നെ സാക്കി പരുപാടി…… ഞാൻ എത്തിയപ്പോഴേക്കും കുറച്ച് വയ്കിയിരുന്നു. അവിടെ കെട്ട് കഴിഞ്ഞ് ഇപ്പോഴുള്ള ഏർപ്പാടുണ്ടല്ലോ….. ചെക്കനേയും പെണ്ണിനേയും വട്ട് കളിപ്പിക്കൽ …….. അതായിരുന്നു…..എന്റെ ഇപ്പോഴത്തെ കോലം കാരണം ആർക്കും എന്നെ മനസിലായിരുന്നില്ല….. എന്നാലും എല്ലാരും നോക്കുന്നുണ്ട് ……….. കാരണവേറെ ഒന്നുമല്ല എന്റെ തോളിൽ കിടക്കുന്ന ബാഗ് ആണ് ………
ഇനി അത് ഒരു പ്രശ്നം ആകണ്ടാ എന്നു കരുതി ഞാൻ അത് ഊരിയതും …… എന്റെ ഇടതു വശത്തുകൂടെക്കേക്കുമായി വന്നവളേ അത് തട്ടി ……..പിന്നെ പറയണ്ടല്ലോ ……… അത് താഴെ പോയി …….. കുറച്ച് എന്റെ ഷർട്ടിലും ………
ടോ ….തനിക്ക് കണ്ണില്ലേ…? എവിടെ നോക്കിയാ വരുന്നേ ……… കണ്ടോ കേക്ക് താഴെ പോയി……..
അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു ……. ഇവൾ ആരാ ……..
താൻ എന്താ നോക്കുന്നേ ആയാളുടെ ഒരു ബാഗും ….. കോപ്പും കല്യാണത്തിന് ആരാടോ ഇത്രയും വലിയ ഭാഗ് ആയി വന്നേ……
ഈ സമയം എല്ലാവരും ഞങ്ങളെ തന്നെ ആണ് ശ്രദ്ധി ക്കുന്നതും…… ദേവുവും….
ഞാൻ ആ പെൺകുട്ടിയോട് സോറി പറഞ്ഞ് തിരികെ നടന്നതു……
ദേവു എന്നെ ഉറക്കെ വിളിച്ചിരുന്നു……
ഏട്ടാ……….. ഏട്ടാ……..
ഞാൻ ഒരു നിമിഷം നിന്ന് പോയി ……….. ഞാൻ മാത്രം അല്ലാ……. അവിടെ കൂടി നിന്ന എല്ലാവരും ……… അവൾ എന്നെ തിരിച്ചറിയും എന്ന് ഞാൻ ഒരിക്കലും ഓർത്തിരുന്നില്ലാ എന്നതാണ് സത്യം……
അവൾ എന്റെ അരുകിൽ എത്തിയതും എന്നെ കെട്ടിപിടിച്ചു ………
എനിക്ക് അറിയാമായിരുന്നു ……… ഏട്ടൻ വരുമെന്ന് ………. വന്നില്ലേ ഞാൻ ക്കെന്നേനെ
അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…….
അയ്യേ നീ കരയുവാണോ നിന്റെ കല്യാണത്തിന് ഏട്ടൻ വരാതിരിക്കുമോ ?………. ഈ സമയം അച്ഛനും അമ്മയും ….. ചേച്ചിയും ചേട്ടനും അളിയൻമാരും എട്ടത്തിയും ചുറ്റും കൂടിയിരുന്നു …….. എന്നെ കണ്ടതും അമ്മയുടെയും കണുകൾ നിറഞ്ഞിരുന്നു …… അമ്മയുടെ കൈകൾ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു ………. അമ്മയുടെ മോൻ ഇനി ഇവിടെ തന്നെ ഉണ്ടാകും …….. ഞാൻ ഇതൊന്ന് മാറ്റിയിട്ട് വരാം…..