സ്നേഹസാന്ദ്രം 2 [PROVIDENCER]

Posted by

ഏയ്‌ എബിൻ…… ഒന്ന് നിന്നേ……. കാർത്തിക് എവിടെ……?
എന്താ ഇത്താത്ത…..?
അയാളെ ഒന്ന് കാണണം…..
അവൻ ഗ്രൗണ്ടിൽ ഇണ്ട്….. ഇപ്പോ അങ്ങോട്ട് പോകാതെ ഇരിക്കുന്നതാ നല്ലത് ആൾ കുറച്ച് സിന് ആയിട്ട് ഇരിക്കുവാ…..
അത് സാരില്ല…
ഓക്കേയ്
അക്ഷയ്…. ഞാൻ ഒന്ന് കാർത്തിക്കിനെ കണ്ടുവരാ…..
ആയിഷ ഗ്രൗണ്ടിലേക് നടന്നു……… അവനും എല്ലാവരെയും പോലെ കുടിച് കാണുമോ എന്ന് അവൾക് സംശയം ആണ്…. അനങ്ങനെ എങ്കിൽ അവനോട് സംസാരിക്കേണ്ട എന്ന് തീരുമാനിച്ചാണ് അവൾ നടക്കുന്നത്……
ആയിഷയെ നോക്കി അവളുടെ പുറകെ മറ്റൊരാൾ ഉണ്ടായിരുന്നു…… രഹിമിന്റെ കൂട്ടുകാരൻ……. ആയിഷ കാർത്തിക്കിനെ കാണാൻ പോകുന്ന കാര്യം….. അവൻ റഹിമിനെ അറിയിക്കുകയും ചെയ്ത്…..
ആയിഷ അവിടെ എത്തുമ്പോൾ….. കാണുന്നത് സ്റ്റെപ്പിൽ ഒറ്റയ്ക്കു ഇരുന്ന് എന്തോ ആലോചിക്കുന്ന കാർത്തിക്കിനെ ആണ്……
ഇജ്ജ് അബിടെ എന്താകുവ്വ……… ആയിഷ അവളുടെ ഭാഷയിൽ തന്നേ ചോദിച്ചു…..
ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും മറുപടി പറയാൻ തോന്നിയില്ല….
അതേയ് ഞാൻ അന്നോട് ആണ് ചോയിക്കണേ……
വീണ്ടും തിരിഞ്ഞ് നോക്കിയെങ്കിലും മറുപടി കൊടുത്തില്ല……..
അനക്ക് എന്താടോ….. എന്നോടും ദേഷ്യം ആണോ……
എനിക്ക് ആരോടും ഒന്നുല്ലാ….
പിന്നേ എന്താ നിന്റെ പ്രശ്നം…..
റഹിം അവൻ ആണ് പ്രശ്നം………
കാർത്തി….. അത് നീ വിടടോ……..?
വിടണോ…. എന്റെ പെങ്ങളെ…… അവളെ തൊട്ടവനെ ഞാൻ വെറുതെ വിടണോ….
ഇനി ഇണ്ടായാൽ നമക്ക് നോക്കാ…….
ചേച്ചി ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ……..?
എന്താ……..
ചേച്ചിയും അവനും ആയിട്ട് എന്താ…… എന്തിനാ ചേച്ചി അയാളെ പേടിക്കണേ…..
ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ…….
എന്താ ചേച്ചി…….
എന്നെ ഇവിടെ ആരും ചേച്ചി എന്ന് വിളിക്കാറില്ല….. നിന്റെ വിളിയിൽ എന്തോ ഇണ്ട്….. എനിക്ക് വേണ്ടപെട്ടവർ ആരോ വിളിക്കുമ്പോലെ…….
ഞാൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു……
ഞാൻ പറയാം എല്ലാം…. നിന്നോട്…… ഇപ്പോഴല്ല സമയം ആവട്ടെ….. പിന്നേ
ഗൗരിയെ ഒന്ന് കാണണം നീ…… അവൾക് നിന്നെ ഫേസ് ചെയ്യാൻ പേടി ആണ്….
എനിക്കും…….
അറിയാം അതല്ലേ ഞാൻ വന്നേ……
അല്ല ഞാൻ ഇവിടെ ഇന്ടെന്നു ആരാ പറഞ്ഞെ……
എബിൻ….. അവൻ നേരെ നിക്കാൻ പറ്റണില്ല പിടിച്ചു രണ്ട് കൊടുക്കാന് തോന്നിയേ…. നീ ആയിരുന്നെ കിട്ടിയേനെ…..
പിന്നേ എന്നെ തല്ലാൻ ചേച്ചി ആരാ എന്റെ കെട്ടിയോളോ……?
കെട്ടിയോൾ മാത്രെമേ നിന്നെ തല്ലു………?
ഇനി അവര്ക് മാത്രെമേ തല്ലാൻ നിന്ന് കൊടുക്കു……
എന്നാ ആണെന്ന് കുട്ടിക്കോ 😜
എനിക്ക് സന്തോഷം…… ഇനി വേണേ കെട്ടിപിടിക്കെ…. ഉമ്മ വയ്ക്കെ ഇനി വേറെ വല്ലതുമൊക്കെ വേണേ അതും ആവാം..
ഡാ ഡാ……. അവൾ എന്നെ തല്ലാൻ കൈ പൊക്കി….

Leave a Reply

Your email address will not be published. Required fields are marked *