“നിൻ്റെ ഹോസ്റ്റലിൽ ഒരു പെണ്ണില്ലെ.. നിൻ്റെ സീനിയർ…”
“എൻ്റെ ഹോസ്റ്റലിൽ മുഴുവൻ പെണ്ണുങ്ങളാ അതിൽ മുക്കാലും എൻ്റെ സീനിയേഴ്സ് ആണ്.. അതുകൊണ്ട് തെളിച്ച് പറ..”
“എടി മറ്റെ സന്ധ്യ ഇല്ലെ.. അന്ന് ഞാൻ ഇടിച്ചിട്ട…”
“ഓ.. ലവൾ.. അവക്കെന്താ…”
“അവളെന്നെ ഇന്നലെ പുറത്ത് വച്ച് കണ്ടിരുന്നു.. അപോ എൻ്റെ നമ്പർ ചോദിച്ചു.. ഞാൻ കൊടുത്തില്ല പകരം ഇൻസ്റ്റ ഐഡി കൊടുത്തു.. ഇപ്പൊ മൊത്തം മെസ്സേജ് അയചോണ്ടിരിക്ക..”
“അതിനു ഞാൻ എന്ത് വേണം..??”
“നീ നൈസ് ആയിട്ട് ഒന്ന് സംസാരിച്ച് അവളുടെ ഉദ്ദേശം എന്താണെന്ന് ഒന്ന് കണ്ടെത്തി തരണം.. വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളി കളയുന്നത് അല്ലേ നല്ലത്…”
“അയ്യട മോനെ.. വേറെ ആളെ നോക്ക്.. എനിക്ക് പറ്റില്ല ഇമ്മാതിരി ചീപ്പ് പരിപാടി ഒന്നും…”
“ഓഹോ അങ്ങനെ ആണോ..??”
“അതെ…”
“നീ ഇപ്പൊ എവിടെയാ..??”
“ഞാൻ ക്ലാസിൽ..”
“ക്ലാസിൽ ഫോൺ ഒക്കെ ഉപയോഗിക്കാൻ പറ്റുമോ..??”
“അത് പിന്നെ.. അത്.. മിസ്സ് വന്നിട്ടില്ല… ഫ്രീ ആണ്..”
“ഓഹോ.. നിൻ്റെ ക്ലാസിൻ്റെ ഉള്ളിൽ കൂടെ ആണോ വണ്ടികൾ ഒക്കെ ഹോൺ അടിച്ചു പോവുന്നത്…”