Soul Mates 9 [Rahul RK]

Posted by

ഒന്ന് രണ്ട് തവണ ഇത് തുടർന്നപ്പോൾ ആണ് ഞാൻ ആതിരയെ ശ്രദ്ധിക്കുന്നത്…
സത്യത്തിൽ അവള് ഫോണും കയ്യിൽ പിടിച്ച് എൻ്റെ തോളിൽ തലയും ചായ്ച്ച് നല്ല ഉറക്കം ആണ്…

അത് ശരി.. ഇത്ര നേരം എൻ്റെ മേലെ കിടന്ന് നല്ല ഉറക്കം ആയിരുന്നല്ലെ…

പക്ഷേ ഉറങ്ങുന്നത് കണ്ടപ്പോൾ എന്തോ വിളിക്കാൻ തോന്നിയില്ല…
ഞാൻ ഫോണും ഹെഡ് സെറ്റും എടുത്ത് അവളുടെ ബാഗിലേക്ക് വച്ചു…

ശരിക്കും താഴെ എൻ്റെ സീറ്റ് ആണ്.. ഇനി സാരമില്ല…
ഞാൻ അവളെ സീറ്റിലേക്ക് കിടത്തി ബാഗ് എടുത്ത് തലക്ക് ഭാഗത്ത് വച്ച് കൊടുത്തു…

ഇങ്ങനെ കിടതുന്നത് ശരിയല്ലല്ലോ…
ഞാൻ അവളുടെ ബാഗിൽ ഒന്ന് കൂടി നോക്കിയപ്പോൾ ഒരു തുണി കിട്ടി…
പുതപ്പ് അല്ല.. പക്ഷേ പുതപ്പായി ഉപയോഗിക്കാം…
ചിലപ്പോ അവള് ഈ ആവശ്യത്തിന് എടുത്തത് തന്നെ ആവും…

ഞാൻ ആ തുണി പുറത്തേക്ക് എടുത്ത് അവളുടെ മേലെ ഇട്ട് കൊടുത്തു..
എന്നിട്ട് താഴോട്ട് ചെന്ന് അവളുടെ കാലിൽ നിന്ന് ചെരുപ്പുകൾ അഴിച്ച് മാറ്റി…
അവളുടെ കാലിലെ സ്വർണ കൊലുസ് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു…
ഞാൻ വെറുതെ അതിൽ ഒന്ന് തൊട്ട് നോക്കി…

വേണ്ട.. ഉറക്കം ഉണർന്നാൽ പണി കിട്ടും…
അങ്ങനെ അവളെ പുതപ്പിച്ച് കിടത്തിയശേഷം ഞാൻ മുകളിലേക്ക് കയറി കിടന്നു…

സാധാരണ പുതപ്പ് തരേണ്ടത് ആണല്ലോ.. പക്ഷേ ഇതിൽ ഇല്ല…
നല്ല തണുപ്പ്…
തലയിണ ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല…
അങ്ങനെ ഒരു വിധം ഞാൻ ഉറക്കത്തിലേക്ക് വീണു…
🌀🌀🌀🌀🌀🌀🌀

ഇടയ്ക്ക് എപ്പോഴോ ഞാൻ ഉറക്കം ഉണർന്നു…
ട്രയിൻ നല്ല വേഗത്തിൽ കുതിച്ച് പായുകയാണ്…

വാച്ചിൽ നോക്കിയപ്പോൾ സമയം 4 മണി ആവുന്നത് ഒള്ളു..
എല്ലാവരും നല്ല ഉറക്കമാണ്…
ഞാൻ താഴെ ആതിരയെ നോക്കാൻ താഴേക്ക് ഇറങ്ങി…

അവളുടെ ഒപ്പോസിട്ട് സീറ്റ് കാലി ആയിരുന്നു…

നോക്കുമ്പോൾ അവളുടെ ദേഹത്ത് ഇട്ട പുതപ്പ് ഒക്കെ എങ്ങോ പോയിട്ടുണ്ട്..
തണുതിട്ടാണ് തോന്നുന്നു കൂനി പിടിച്ചാണ് കിടക്കുന്നത്…

ഞാൻ പുതപ്പ് എടുത്ത് അവളെ പുതപ്പിക്കൻ ഒരുങ്ങി..
പെട്ടന്നാണ് എൻ്റെ കണ്ണിൽ അത് പെട്ടത്…

മാറി കിടക്കുന്ന ചുരിദാറിൻ്റെ സൈഡിലൂടെ അവളുടെ അരയിലെ വെള്ളി അരഞ്ഞാണം…

Leave a Reply

Your email address will not be published. Required fields are marked *