സ്പർശം [ദൂതൻ]

Posted by

എന്ത് ചെയ്യാനാ പെൺകുട്ടികളോട് ഇടപിഴകാത്ത പ്രശ്നം ആവും.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ലെഫ്റ്റ് സൈഡിൽ ഇരുന്നിരുന്ന ചേട്ടൻ ഇറങ്ങാൻ വേണ്ടി എണീറ്റു. അപ്പൊ തന്നെ ഞാൻ അവടെ കേറി ഇരുന്നു എന്നിട്ട് ഒന്ന് ശ്വാസം നീട്ടി വിട്ടു.

ഹാവു സീറ്റ്‌ കിട്ടി ഇനി ഇപ്പൊ പ്രശ്നമില്ല ഒന്ന് കാല് നിവർത്തി ഇരിക്കാല്ലോ എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തലയൊന്നു ഉയർത്തി നോക്കി…

അതാ എന്നെ തന്നെ ദയനീയമായി നോക്കിക്കൊണ്ടിരിക്കുന്നു അവൾ. മുഖത്ത് വല്ലാത്ത ഒരു ഭവമായിരുന്നു അതിനു.എനിക്കെന്തോ ഒരു സങ്കടം പോലെ തോന്നി. കാരണം ഞാൻ കയറിയില്ലായിരുന്നേൽ ഒരുപക്ഷെ ഇവിടെ അവൾക്കു ഇരിക്കാമായിരുന്നു. അതുകൊണ്ടായിരിക്കാം അവൾ എന്നെ അങ്ങനെ തന്നെ നോക്കി നിന്നത്. എന്തോ എണീറ്റു കൊടുത്താലോ എന്ന് ഞാൻ മനസിലാലോചിച്ചു.

ഇരിക്കണോ?…..

ഞാൻ വളരെ പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു.

വേണ്ട എന്നവൾ തിരിച്ചു തലയാട്ടുകമാത്രം ചെയ്തു.

ഇല്ല കുഴപ്പമില്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ എണീറ്റു കൊടുത്തു.

അവൾ വേണ്ട എന്ന് ആഗ്യം കാണിക്കുന്നുണ്ടെങ്കിലും അവൾക്കു ഇരിക്കണം എന്നും ഉണ്ട്.

കുഴപ്പമില്ല ഞാൻ നിന്നോളം നിങ്ങൾ ഇരുന്നോ എന്ന് പറഞ്ഞുകൊണ്ട് ഞാൻ മാറിക്കൊടുത്തു.

എനിക്ക് ഒരു നിറപുഞ്ചിരി തന്നുകൊണ്ട് അവൾ അവിടെ ഇരുന്നു. എന്നിട്ട് കുറച്ചു അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് എന്നോട് ഇവിടെ ഇരുന്നോ എന്ന് തലയാട്ടി വിളിച്ചു.

ഞാൻ ആകെ അങ്കലാപ്പിൽ ആയി..

എന്താ എന്തൊക്കെയാ ഇവിടെ നടക്കുന്നെ എനിക്കൊന്നും മനസിലാവുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *