ഞാൻ : “ങാ ചെല്ല്”
ജ്വാല : “ഇവിടെ ഈ കുടകര് പോര, ബാഗ്ലൂർ എത്തട്ടെ, എന്റെ ആ കൂടുകാരി എമിലി ഇല്ലേ അവൾക്ക് ഒരു കസിൻ ഉണ്ട് എന്റെ അങ്കിളേ അഭിഷേക് ബച്ചനെ പോലിരിക്കും”
അതും പറഞ്ഞ് അവൾ എന്റെ മീശ മുകളിലേയ്ക്ക് പിരിച്ചു വച്ചു, ഞാൻ ആ കൈകിട്ട് ഒരു തട്ടുകൊടുത്തു.
ഞാൻ : “ഹും ഒരു അഭിഷേക്, അപ്പി ഷേയ്ക്ക് ആയിരിക്കും” ഒട്ടും ഇഷ്ടപ്പെടാതെ ഞാൻ പറഞ്ഞു.
ജ്വാല : “അല്ല അങ്കിളേ അവന് എന്നോട് ഒരു നോട്ടമുണ്ട്, പക്ഷേ എമിലിയെ പേടിച്ചാണ് ഇതുവരെ അപ്രോച്ച് ചെയ്യാത്തത്”
ഞാൻ : “എന്നാൽ നിനക്കങ്ങ് മുൻകൈ എടുക്കാൻ വയ്യായിരുന്നോ?”
ജ്വാല : “അതല്ലേ കുഴപ്പം, എമിലി അവന്റെ നോട്ടം കൂടിയപ്പോൾ ഞാൻ മറ്റൊരാളുമായി ഡീപ്പ് ലൗവിലാണെന്ന് തട്ടിവിട്ടു. ഇനി എനിക്കെങ്ങിനെ അവനോട് പ്രെപ്പോസ് ചെയ്യാൻ പറ്റും”
ഞാൻ : “ആരുമായി?”
ജ്വാല : “അയ്യോ അങ്കിളുമായല്ല, വേറെ ഒരാൾ..”
ഞാൻ : “അതാര്?”
ജ്വാല : “എനിക്കറിയാമോ? അവളല്ലേ പറഞ്ഞത്?”
ഞാൻ : “ആ പറഞ്ഞത് ആരാണെന്നാണ് എന്റെ ചോദ്യം”
ജ്വാല : “അത് അവൾക്ക് മാത്രമേ അറിയൂ” മുഖത്ത് ഒരു കുസൃതി ചിരിയില്ലേ? എനിക്ക് സംശയമായി.
ഞാൻ : “ഹും” എനിക്ക് കൂടുതൽ ടെൻഷനായി.
ഞാൻ : “ഏതായാലും ഞാനല്ലല്ലോ?”
ജ്വാല : “എയ് അല്ല, അല്ലെങ്കിലും ഈ അച്ചായൻ സ്റ്റൈലിലുള്ള പയ്യൻമ്മാരേയല്ല എനിക്ക് നോട്ടം, നല്ല ക്ലീൻഷേവ് ചെയ്ത ചുള്ളൻമ്മാരേയാ”
ഞാൻ : “ആയിക്കോട്ടേ, നമ്മളെ വിട്ടേര്”
ജ്വാല : “അതിനാര് പിടിച്ചു”
ഞാൻ തിരിഞ്ഞു കിടന്നു.
ജ്വാല : “അപ്പോഴേക്കും കൈയ്യിൽ നിന്ന് പോയോ”
ഞാൻ : “പോടീ”
ജ്വാല : “ഛെ ഇതൊക്കെ ഒരു സ്പോർട്ടസ്മാൻ സ്പിരിറ്റിൽ എടുക്കേണ്ടെ?”
ഞാൻ : “ദേ ചുമ്മാ മിണ്ടാതെ കിടക്ക് പെണ്ണേ; നമ്മുക്ക് നാളെ സൈറ്റുകൾ കാണാൻ പോകാനുള്ളതാണ്” ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.
ജ്വാല : “അപ്പോൾ അങ്കിളിന് ഇത്രയും ഗഡ്സേ ഉള്ളൂ?”