സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

കിച്ചേട്ടനുള്ള മറുപടി എന്നവണ്ണം ആരും കേൾക്കാതെ പിറുപിറുത്തു ഞാൻ ചുണ്ടുകൾ കൊണ്ട് ഗോഷ്ടി കാട്ടി….
” ആഹാ എന്നിട്ടാണോ ഈ പെണ്ണ് എന്നോട് പരാതി പറഞ്ഞത്….? ഇത് നല്ല കൂത്ത്…    ”
ഇനിയും ഇവിടെ നിന്നാൽ എല്ലാം കൂടെ എന്നെ നാണം കെടുത്തുമെന്നു എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവരെ തട്ടി മാറ്റി പുറത്തേക്കു നടക്കാൻ തുനിഞ്ഞു..” നീ ഇതെവിടെ പോകുവാ? . ”
കുഞ്ഞേച്ചി എന്റെ കയ്യിൽ പിടിച്ചു നിർത്തി ചോദിച്ചു..
” എനിക്ക് അപ്പുറത് പണി ഉണ്ട്..  നിങ്ങളെല്ലാവരും വർത്തമാനം പറഞ്ഞിരിക്കു….ഞാൻ പോകുവാ . ”
കുഞ്ഞേച്ചിയുടെ പിടി വിട്ടു ഞാൻ മുറിയുടെ പുറത്തേക്കു നടന്നു…

” ഹും .  അയാളുടെ ഒരു ചിരിയും കളിയും…അതും കൊണ്ട് .ഇങ്ങു വരട്ടെ കാട്ടികൊടുക്കുന്നുണ്ട് ഈ അനുശ്രീ ആരാന്ന്… ”
പകുതി നടന്നു എത്തി തിരിഞ്ഞു നോക്കിയിട്ടും അവരെ ആരെയും പുറത്തേക്കു കണ്ടില്ല. ഇനി എന്റെ കുറ്റം വല്ലതും പറയുന്നതാണോ?   ശബ്ദം ഉണ്ടാക്കാതെ ഞാൻ ആ മുറിയുടെ മുന്നിലേക്ക് നടന്നു വാതിലിനോട് ചേർന്ന് നിന്നു കാത് കൂർപ്പിച്ചു.
“കുഞ്ഞേച്ചി ഏട്ടൻ എവിടെ?  ”
കിച്ചുവേട്ടന്റെ ശബ്ദം.
” അപ്പുറത്ത് ഉണ്ടെടാ….  രാവിലെ മുതൽ ഏട്ടൻ  നിന്നെ അന്ന്വേഷിക്കുന്നുണ്ടായിരുന്നു…  ”
” പിന്നെ നിങ്ങടെ കെട്ട്യോൻ അന്ന്വേക്ഷിക്കുന്നത് സ്നേഹം കൊണ്ടൊന്നും അല്ലല്ലോ…  വെള്ളമടിക്കാൻ കമ്പനിക്ക് അല്ലെ…  ”
കുഞ്ഞേച്ചിക്കുള്ള മറപടിയായി  ഞാൻ മനസ്സിൽ  പറഞ്ഞു പഴിച്ചു. …
” ഏതായാലും ആ മീശയും താടിയും ഒക്കെ കളഞ്ഞപ്പോൾ സുന്ദരൻ ആയിട്ടുണ്ട്..അല്ലെ ചിന്നു….? … ”
വീണ്ടും കുഞ്ഞേച്ചിയുടെ ശബ്ദം.
” ഈ കുഞ്ഞേച്ചിക്കെന്ന…കുഞ്ഞേച്ചിക്ക്  കുഞ്ഞേച്ചിടെ കെട്ട്യോന്റെ സൗന്ദര്യം നോക്കിയാൽ പോരെ.  കിച്ചുവേട്ടനെ നോക്കാൻ ഇവിടെ ഞാനില്ലേ… ? “അവർക്ക് മറുപടി കൊടുത്തില്ലെങ്കിൽ മനസ്സമാധാനം കിട്ടില്ല….. ഒരുതരം തരിപ്പ് ദേഹമാസകലം ഇരച്ചു കയറുന്ന പോലെ…
” അതെ എന്റെ കഴിവാണ്….   താടീം മുടീം ഒക്കെ വടിച്ചല്ലാതെ ഇങ്ങോട്ടു വന്നാൽ കല്യാണത്തിന് കൂട്ടില്ലെന്ന് ഞാൻ പറഞ്ഞു…അതാണ്‌… . ”
അതും പറഞ്ഞു ചിന്നു ഒന്ന് ചിരിച്ചു.  അപ്പോൾ ആണ് എനിക്ക് ഒന്ന് സമാദാനം ആയതു..  വേറെ പെണ്ണിന് വേണ്ടി അല്ലല്ലോ ചിന്നു പറഞ്ഞിട്ടല്ലേ….  ” ആശ്വാസം ആയി… ”
അറിയതെ കൈകൾ നെഞ്ചിൽ വച്ചു ഞാൻ പറഞ്ഞു.
” ഏതായാലും ചുള്ളൻ ആയിട്ടുണ്ടല്ലേ കുഞ്ഞേച്ചി….  പുള്ളിക്കാരിക്കും അങ്ങ് പിടിച്ചു..  ആ നോട്ടം കണ്ടില്ലായിരുന്നോ?  പിന്നെ അഭിമാനം സമ്മതിക്കാതൊണ്ട ഇറങ്ങി പോയതാണ്….. ”
ചിന്നുവിന്റെ തമാശക്ക് എല്ലാവരും ആർത്തു ചിരിച്ചു….  എനിക്കതിനത്ര ചിരിയൊന്നും വന്നില്ല….
” ഞ ഞ ഞ  ….. ”
അവളുടെ തമാശ ഏറ്റു വാങ്ങിയെന്ന വണ്ണം ഒന്നു കൊഞ്ഞനം കുത്തി കാട്ടി…
“ഏയ്…  പതിയെ…  പറയാൻ  പറ്റില്ല.  ചിലപ്പോൾ പുറത്തു നിന്നു എല്ലാം ഒളിഞ്ഞു കേൾക്കുന്നുണ്ടാകും കക്ഷി….. ”
ചിരി നിർത്തി കിച്ചുവേട്ടൻ ഗൗരവത്തിൽ പറഞ്ഞു…  ” അയ്യോ..കണ്ടുപിടിച്ചു . ” ഏതായാലും പിടിക്കപ്പെടുന്നതിനു മുൻപ് തന്നെ ഞാൻ അവിടെ നിന്നോടീ അടുക്കളയിലേക്കു കയറി…

അവിടെത്തെ തിരക്ക് കഴിഞ്ഞിറങ്ങിയപ്പോൾ അല്പം തമാസിച്ചു  ..  വീടിന്റെ പരിസരങ്ങളിൽ ഒക്കെ അങ്ങേരുടെ മുഖം ഒന്ന് ഓടിച്ചു നോക്കി  .. പക്ഷെ കണ്ടില്ല.  എവിടെ പോയോ എന്തോ?

Leave a Reply

Your email address will not be published. Required fields are marked *