സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

” ഒന്നും പറ്റിയില്ല..എന്തെങ്കിലും പറ്റുന്നതിനു മുൻപ് നിങ്ങൾ വേഗം മുറിക്കു പുറത്തേക്കു പോയെ… ”
” എന്തിന്..?  ”
” എന്റെ ആഗ്രഹങ്ങൾക്ക് വില തരാത്ത ഒരാളോടൊപ്പം കിടക്കാൻ എനിക്ക് പറ്റില്ല…  അത് തന്നെ… ”
” എന്റെ ശ്രീ…  നി ഇനിയും അത് വിട്ടില്ലേ…  ശെരി നി ഇനി എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം പോരെ…..  ”
” അങ്ങനെ ആരും ബുദ്ധിമുട്ടണ്ടാ…  നിങ്ങൾ മുറിക്കു പുറത്തേക്കു പോ…. ”
എന്നേ അനുനയിപ്പിക്കാൻ മുന്നിലേക്ക് വന്ന കിച്ചേട്ടന്റെ പിടിയിൽ നിന്നും കുതറി മാറിയ എനിക്ക്  രക്ഷക്കായി തിരഞ്ഞു  കൈയിൽ കിട്ടിയതു ഒരു കിണ്ടിയാണ്.
” അടുത്തേക്ക് വന്നാൽ ഞാൻ എറിയുട്ടോ…. ”
” ശ്രീക്കുട്ടി വേണ്ട… ഞാൻ പറയുന്ന കേൾക്…. ”
മനസ്സ് വേണ്ടെന്ന് പറയുന്നതു മുന്നേ ശരീരം പ്രവൃത്തിച്ചിരുന്നു. കൈയിൽ നിന്നും കിച്ചേട്ടന് നേരെ പാഞ്ഞ കിണ്ടി തടയാൻ എനിക്ക് ആയില്ല.  ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി എനിക്ക്….  കിച്ചേട്ടന്റെ ദേഹത്തത് കൊള്ളല്ലേ ദേവി എന്ന് ഞാൻ മനമുരുകി പ്രാർഥിച്ചു പോയി….
എന്റെ പ്രാർത്ഥന ദേവി കേട്ടിട്ടോ അതോ  എനിക്ക് ഉന്നമില്ലാഞ്ഞിട്ടോ എന്തോ കിച്ചേട്ടനെ മറികടന്നു അത് നേരെ ചെന്നു കൊണ്ടത് ഭിത്തിയിലാണ്… ഭാഗ്യം എന്നാശ്വസിക്കാൻ കഴിയുംമുമ്പേ കിണ്ടി ഭിത്തിയിൽ തട്ടി ബൂമറാങ് പോലെ പോയ വേഗത്തിൽ തിരികെ വന്നു…   കൊണ്ടത് എന്റെ കാലിൽ ആണ്…. എറിഞ്ഞ കിണ്ടി എനിക്ക് തന്നെ തിരിച്ചു കൊണ്ടു..
” അമ്മേ…… ”
അസഹനീയമായ വേദനയോടൊപ്പം ഒരലർച്ചയോടെ ഞാൻ നിലത്തേക്കിരുന്നു പോയി…
” ശ്രീ……. ”
” തൊടണ്ടാ എന്നെ….  ”
തെറ്റെല്ലാം എന്റെ ഭാഗത്തായിരുന്നു എങ്കിലും എന്റെ കാലിൽ പിടുത്തമിട്ട കിച്ചേട്ടന്റെ കൈ തട്ടി മാറ്റി ഞാൻ അലറി.. ശബ്ധം കേട്ടിട്ടോ എന്തോ ആ നിമിഷം തന്നെ അമ്മയും കുഞ്ഞേച്ചിയും ഒക്കെ കതകും തള്ളി തുറന്നകത്തേക്ക് വന്നു…. അവരെ കണ്ടതും എന്റെ കരച്ചിലിനാഴം കൂടി..
” എന്താടീ എന്താ..  പറ്റിയെ…..?  ”
” ഈ കിച്ചേട്ടൻ എന്റെ കാലു ഓടിച്ചു….അയ്യോ…..  ”
കള്ള കണ്ണുനീരിനോടൊപ്പം അല്പം കള്ളവും കലർത്തി ഞാൻ പറഞ്ഞു..  കിചേട്ടനുള്ള ഒരു ചെറു ശിക്ഷ എന്നവണ്ണം..
” എന്താടാ എന്താ പറ്റിയെ… നീ എന്ത ചെയ്തേ?  ”
” ഒന്നുമില്ല.. ചേച്ചി…  ഇവളു  വെറുതെ പറയുന്നതാ….. ”
” നീ ഒന്നും ചെയ്യാഞ്ഞിട്ടാണോ മോൾ കിടന്നു കരയുന്നത്…. നോക്കി നിൽക്കാതെ മോളെ വേഗം ആശുപത്രിയിൽ കൊണ്ടോകാൻ നോക്ക്…. ”
മുറിയിലേക്ക് ഓടി കയറി വന്ന പരദൂഷണം വല്ല്യമ്മയുടെ ശബ്ദം ഉയർന്നു…
പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ആശുപത്രിയിൽ പോയതും വന്നതും എല്ലാം..  അന്ന് പിന്നെ എന്റെ മുന്നിൽ ഒന്നും അങ്ങേരെ കണ്ടില്ല.. ചെറിയൊരു പ്രതികാരം അടങ്ങിയ സമാധാനത്തിൽ ആണ് എന്റെ പിറ്റേന്നത്തെ ദിവസം പുലർന്നത്…
***==**==**=-******===***====******===*****
” മുഹൂർത്തഹത്തിനു സമയം ആയി ആ പെണ്ണിന്റെ ഒരുക്കം ഇത് വരെ കഴിഞ്ഞിട്ടില്ല….  ”
അതും പറഞ്ഞു കുഞ്ഞേച്ചി എന്നേയും  വലിച്ചു കൊണ്ടു  നടക്കുമ്പോൾ യന്ദ്രികമായി ഞാനും പിന്നാലെ ചെന്നു ചിന്നുവിന്റെ മുറിയിലേക്ക് കയറി…
ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി മുറിയിൽ ഒറ്റക്ക് ഇരിക്കുന്ന ചിന്നുവിനെ കണ്ടു ഞാൻ ഒന്നു അമ്പരന്നു..
സാരീ ഒന്നു നേരെ ആക്കി അവളെന്റെ നേരെ തിരിഞ്ഞു..”  ശ്രീയേച്ചി നന്നായിട്ടുണ്ട് അല്ലെ. ”
എടുത്തു നിന്ന പത്തു അൻപതു പവൻ സ്വർണത്തേക്കാൾ എന്റെ ചിന്നുവിന് എന്നു ഐശ്വര്യം അവളുടെ മുഖ കാന്തി തന്നെ ആണ്…  അവളെന്തു ഡ്രസ്സ് ഇട്ടാലും ചേരും…
” ദേവിയെ പോലെ ഉണ്ട്.. ”
അവളുടെ അരികിലേക്ക് നീങ്ങി നിന്നു ഞാൻ പറഞ്ഞു.
” കാലിനെങ്ങനെ ഉണ്ട്?  ”
അവളുടെ അടുത്ത ചോദ്യത്തിന് ഞാൻ മറുപടിയായി തിളക്കം കുറഞ്ഞൊരു പുഞ്ചിരി അവൾക്കു സമ്മാനിച്ചു….

Leave a Reply

Your email address will not be published. Required fields are marked *