സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

” ഏത് വീട്…  നീയും ഞാനും തമ്മിൽ ഇനി ഒരു ബന്ധവും ഇല്ലെന്നു നീ തന്നല്ലേ പറഞ്ഞത്…ഞാൻ എങ്ങോട്ടേക്കും വരുന്നില്ല…  ”
” പറഞ്ഞെന്നു കരുതി എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി നിങ്ങൾ കെട്ടിയതല്ലാതാവുവോ…. അങ്ങനെ ഞാൻ എന്തെങ്കിലും പറഞ്ഞെന്നു കരുതി പിണങ്ങി പോകുവാണോ വേണ്ടേ…?  ”
എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു…  സത്യത്തിൽ പരിസരം പോലും മറന്നു അലറുകയാറിയിരുന്നു ആ നിമിഷം ഞാൻ…
” ആഹാ..  ഞാനാണോ വഴക്കുണ്ടാക്കി വീട്ടിൽ നിന്നു ഇറങ്ങി പോന്നത്  …?  ”
” ശെരി സമ്മതിച്ചു….  എല്ലാം എന്റെ തെറ്റാ…. ഇപ്പോ നമുക്ക് വീട്ടിൽ പോകാം..  വാ….. ”
കിച്ചേട്ടന്റെ കൈയിൽ പിടിച്ചു വലിച്ചു ഞാൻ കെഞ്ചി…  ശരിക്കും ഞാൻ അപ്പോൾ കിച്ചേട്ടന്റെയാ  പഴയ ശ്രീക്കുട്ടി ആവുക ആയിരുന്നു…
” ഇല്ല … ”
ശില കണക്കെ നിന്നതല്ലാതെ കിചേട്ടനനങ്ങിയില്ല…
” കിച്ചേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ… ”
” വരട്ടെ..    നീ എന്ത് പറഞ്ഞാലും ഞാൻ എങ്ങോട്ടും വരുന്നില്ല….  ”
ആഹാ അത്രക്കായോ…  എന്റെ വാക്കുകൾ പോലും കൂട്ടാക്കാതെ നിന്ന കിച്ചേട്ടന്റെ മുന്നിൽ അവസാനം ഞാൻ ആ അറ്റകൈ പ്രയോഗം തന്നെ നടത്തി..  ശ്രീക്കുട്ടിയുടെ പതിനെട്ടാമത്തെ അടവ്…. ഒന്നും മിണ്ടാതെ നിന്ന കിച്ചേട്ടനെ ഞാൻ കെട്ടിപ്പിടിച്ചു…  ഉടുമ്പുകണക്കെ….  ആ ശരീരത്തോട് എനിക്ക് എത്ര ചേർന്ന് നിൽക്കാൻ പറ്റുമോ അത്രത്തോളം ആ നെഞ്ചിലേക്ക് ഞാൻ ചാരി നിന്നു….. എന്റെ എല്ലാ വിഷമങ്ങളും പരാതികളും കിച്ചേട്ടന് മുന്നിൽ അലിഞ്ഞില്ലാതായ നിമിഷം ആയിരുന്നു അത്…” സോറി കിച്ചേട്ടാ  ….. എന്നോടിനിയും ഇങ്ങനെ പിണങ്ങല്ലേ…  ശ്രീകുട്ടിക്കു സഹിക്കാൻ പറ്റുന്നില്ല….  ”
” അതിനു ഞാനാണോ പെണ്ണെ നിന്നോട് വഴക്കിട്ടത്….  ”
” കിചേട്ടനിങ്ങനെ അകന്നു നിൽക്കുമ്പോൾ തന്നെ വല്ലാണ്ടാകുവാ…  എനിക്ക് പറ്റണില്ല….  ”
” എന്നിട്ടാണോ എന്നെ അവിടെ ഒറ്റക്കാക്കി നീ പോന്നത്….  ”
“:ഇനി ഞാൻ എന്റെ കിച്ചുവേട്ടനെ വിട്ടു എങ്ങോട്ടും പോവില്ല……  ”

” സത്യായിട്ടും ഇനി ഞാൻ എന്റെ കിചേട്ടനോട് വഴക്കിടില്ല…  ഇനി ഒരു ആഗ്രഹവും പറഞ്ഞു ഞാൻ വാശി പിടിക്കില്ല……. ”
“‘ ഉറപ്പാണോ.. …”
” ആഹ്..  ഉറപ്പു…  വാ കിച്ചേട്ടാ..  നമുക്കു വീട്ടിൽ പോകാം ….  ”
എന്റെ അവസാനത്തെ അടവ് ഏറ്റു..  ആ മുഖമൊന്ന് തെളിഞ്ഞു..  അല്ലെങ്കിലും ഈ ശ്രീക്കുട്ടി ഒന്നു മനസ്സറിഞ്ഞു സ്നേഹിച്ചാൽ  തീരുന്നതേയുള്ളൂ കിച്ചേട്ടന്റെ പിണക്കങ്ങൾ….
പിന്നൊന്നും പറയാതെ ഞാൻ കാറിൽ കയറി.
കിച്ചേട്ടനും…
ആരോടും പറയാൻ നിന്നില്ല…  വണ്ടി നേരെ വീട്ടിലേക്കു വച്ചു പിടിച്ചു.  ഞങ്ങളുടെ സ്വർഗത്തിലേക്ക്….

ഒരാഴ്ചയോളം ആയി  കിച്ചേട്ടന്റെ നെഞ്ചിൽ തല വച്ചു കിടന്നിട്ട്……  കാതുകളിൽ മുഴങ്ങുന്ന ഈ ഹൃദയ താളം കേട്ടിട്ട്.  നെഞ്ചിൽ പൊടിഞ്ഞ ഈ വിയർപ്പു മണം ആസ്വദിച്ചിട്ടു… കിച്ചേട്ടന്റെ കൈകൾ ഇതുപോലെ ഒന്നെന്നെ പൊതിഞ്ഞു പിടിച്ചിട്ട്…
അന്നൊരു മഴയുള്ള രാത്രിയായിരുന്നു ദേ.. ഇത് പോലെ കിചേട്ടന്റെ ചൂടറിഞ്ഞു ചേർന്ന് കിടക്കാൻ അത്തരം രാത്രികളിൽ ഒരു പ്രത്യേക സുഖം ആണ്. അന്ന് പകൽ മുഴുവൻ കിചേട്ടനോടൊപ്പം കറങ്ങി നടന്നു സിനിമയും കണ്ടു വഴിയിൽ വച്ചു കണ്ട എന്റെയൊരു കൂട്ടുകാരിയോടൊത്തു ഭക്ഷണവും കഴിച്ചു തിരികെ എത്തി കിചേട്ടനോടൊപ്പം ഒരു പുതപ്പിനുള്ളിൽ ഇഴഞ്ഞു കയറി കിച്ചുവേട്ടന്റെ ചൂട്പറ്റി ചുരുണ്ടു കൂടുമ്പോൾ ഞാൻ ശെരിക്കും ഒരു കുഞ്ഞി കുട്ടിയായി മാറിയിരുന്നു…. കിച്ചേട്ടന്റെ ശ്രീകുട്ടി. ! ആ ഒരു നിമിഷത്തേക്ക്….

” കിച്ചേട്ടാ….. !”
” മം…. ”
” അമ്മയൊക്കെ ചോദിച്ചു തുടങ്ങി. ”
” എന്ത്…? ”
” കല്യാണം കഴിഞ്ഞിത്ര നാളായില്ലേ..  കുട്ടികളൊന്നും വേണ്ടേ എന്ന്….. ”
വിരലുകൾ കിച്ചേട്ടന്റെ നെഞ്ചിലൂടെ പരതി നടക്കുമ്പോൾ കിച്ചേട്ടൻ ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *