സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

കല്യാണ പെണ്ണിന്റെ ചേച്ചി എന്ന നിലയിൽ നിന്നുകൊണ്ട്  അതിന്റെ വില കളയാതെ ഉള്ള എല്ലാ ജോലികളും ഞാൻ മുന്നിൽ നിന്നു തന്നെ നയിച്ചു ഓരോരുത്തരെ കൊണ്ട് ചെയ്യിപ്പിച്ചു ക്ഷീണിച്ചിരുന്നു…  ചിന്നു ആണെങ്കിൽ എന്റെ അടുത്ത് നിന്നു മാറാതെ എപ്പോളും കൂടെ ഉണ്ട്… അവൾക് നല്ല പേടി ഉണ്ടായിരുന്നു..   കുഞ്ഞേച്ചിയും ഞാനും കൂടി അവൾക്ക് ക്ലാസ്സ്‌ ഒക്കെ എടുത്തു ….  ഞങ്ങളുടെ അറിവുകളും അനുഭവങ്ങളും എല്ലാം അവൾക്കും പകർന്നു നൽകി….

വൈകുന്നേരം ആയപ്പൊളേക്കും വന്നവർക്കുള്ള ഭക്ഷണം തയ്യാറാക്കാനും മറ്റുമായി അല്പം പണിയെടുക്കേണ്ടി വന്നു..  പിന്നെ ചിന്നുവിന് മൈലാഞ്ചി ഇടണമെന്ന് പറഞ്ഞവിടെ നിന്നും മുങ്ങി.  പൊതുവെ പണിയെടുക്കാൻ മടിയൊന്നും ഉണ്ടായിട്ടല്ല. പക്ഷെ ഇങ്ങനെയൊരു മാനസികാവസ്ഥയിൽ എനിക്കെന്തോ ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല……..

” കിച്ചുവേട്ടനെ കണ്ടിട്ട് ഇന്നേക്ക് ഒരാഴ്ച അടുത്തകാറായി… .  എന്നെ മറന്നു കാണുംവോ എന്തോ?  ”
വല്ലാത്തൊരു വിഷമം മനസിന്‌..  .
” അതിനു സുന്ദരി അല്ലെ ഞാൻ…..”
മുറിയിലെ കണ്ണാടിയിലേക്ക് നോക്കി ഞാൻ  സ്വയം ചോദിച്ചു… എന്നെ വിലയിരുത്തി.
” ആണല്ലോ.  പിന്നെ എന്താ   അങ്ങേർക്കു എന്നെ ഒന്ന് വിളിച്ചാൽ …. മനുഷ്യനായാൽ ഇത്രക്ക് വാശി പാടില്ല….  ഇങ്ങോട്ടു തന്നെ അല്ലെ വരുന്നേ… ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ……..  ”

” ചേച്ചി ഇതരോടാ ഈ ഇരുന്നു പിറുപിറുക്കുന്നെ…. ”
കുളികഴിഞ്ഞിറങ്ങി വന്ന ചിന്നു എന്റെ ഇരിപ്പു കണ്ടു ചോദിച്ചു…
” കിച്ചുവേട്ടനെ കാണാഞ്ഞു വട്ടായോ?  ”
മുടിയൊതുക്കി കണ്ണാടിയുടെ മുന്നിൽ കയറി നിന്നവൾ ചോദിച്ചു..
” കാണാൻ കൊതിക്കാൻ അങ്ങേരാരു കാമ ദേവനോ?   ഹും…. ”
മുഖത്തൊരല്പം പുച്ഛം വിതറി ഞാൻ അതുപറഞ്ഞപ്പോൾ കണ്ണാടിയിൽ നോക്കി തന്നെ എന്റെ ചെയ്തി കണ്ടവൾ ഒന്ന് ചിരിച്ചു…
” നിങ്ങടെ സ്നേഹം എനിക്കറിയാവുന്നതല്ലേ ചേച്ചി…. കിച്ചേട്ടനെ കാണുന്ന വരെയെ ഒള്ളു ചേച്ചിടെ ഈ വഴക്കൊക്കെ….  ”

” പിന്നെ അതു നിന്റെ തോന്നലാ…. ഒരാഴ്ച ആയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിട്ടില്ല.  എന്നിട്ടു സ്നേഹം ആണ് പോലും….  അങ്ങനെ ഉള്ള സ്നേഹം ഒന്നും ഈ അനുവിന്  വേണ്ട…. ”
എന്റെ ഉറച്ച വാക്കുകൾ കെട്ടു അവൾ ഒന്ന് അമ്പരന്നു..  തിരിഞ്ഞവളെന്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു….
” ശെരിക്കും എന്താ ചേച്ചി നിങ്ങൾ തമ്മിൽ പ്രശ്നം.?  ആദ്യമായിട്ടാ ചേച്ചി ഇങ്ങനെ ഒക്കെ കിച്ചേട്ടനെ കുറിച്ച് പറയുന്ന കേൾക്കുന്നെ ….  അല്ലെങ്കിൽ നിങ്ങടെ വഴക്ക് ഇത്രക്കൊന്നും പോകുന്നതല്ലല്ലോ….  കിച്ചുവേട്ടനോട് ചോദിച്ചിട്ട് ഒട്ടു പറയുന്നുമില്ല….. ”
മറുപടി പറയാൻ കഴിയാതെ ഞാൻ അവളുടെ തോളിലേക്ക് ചെരിഞ്ഞു…  കണ്ണുനീർ അലപം പൊടിഞ്ഞു അവളുടെ ചുരിധാറിനെ നനച്ചു….

” പറ ചേച്ചി…  എന്താ പ്രശ്നം.   നിങ്ങളുടെ സ്നേഹം ഒക്കെ കണ്ടിട്ട് അസൂയ തോന്നിട്ടുണ്ട് പലപ്പോഴും.  എന്നിട്ട് ഇപ്പൊ എന്താ നിങ്ങൾക് പറ്റിയത്… ”
” എന്നെ കൊണ്ട് ഇനി പറ്റില്ല ചിന്നു..  അയാളുടെ കൂടെ… എന്റെ വാക്കിന് ആ വീട്ടിൽ ഒരു വിലയും ഇല്ല..  എല്ലാം അയാള് പറയും പോലെ തന്നെ നടക്കണം…  എനിക്ക് വയ്യ….  ഇനി… അതെന്താ എനിക്കും ആഗ്രഹങ്ങൾ ഒന്നും ഇല്ലേ ? … എനിക്ക് ഒന്നും പറയാൻ അനുവാദം ഇല്ലെന്ന് വച്ചാൽ….  ”
എന്റെ വിഷമങ്ങൾ എല്ലാം ഞാൻ എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയോട് പറഞ്ഞാശ്വസിച്ചു..
” അങ്ങേരുടെ സ്നേഹം മുഴവനും അഭിനയം ആണ്….  എന്റെ ആഗ്രഹങ്ങൾക്ക് വിലയില്ലാത്തിടത് പിന്നെ എന്തിനാ ഞാൻ നിൽക്കുന്നെ….. ”

” ശ്രീയേച്ചി  ഇതെന്തൊക്കെയാ ഈ പറയണേ…..  എനിക്കൊന്നും

Leave a Reply

Your email address will not be published. Required fields are marked *