സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

മനസിലാവുനില്ല….. ”
” ഈ ആണുങ്ങളുടെ സ്നേഹമെല്ലാം പുറമെ മാത്രം ഒള്ളു.  ഉള്ള് വെറും കല്ലാ…. നിനക്കെല്ലാം വഴിയേ മനസിലാവും പെണ്ണെ…. നിനക്ക് എന്റെ ഗതി വരാതിരിക്കട്ടെ.. ”
എല്ലാം തുറന്നു പറയാൻ മനസ്സ് അനുവദിച്ചില്ല . ഒന്നുമില്ലെങ്കിലും അങ്ങേര് എന്റെ ഭർത്താവല്ലേ…നീണ്ട നാലു വർഷത്തെ പ്രേമത്തിന് ശേഷം എനിക്ക് കിട്ടിയ എന്റെ ഏക  സ്വത്ത്‌.പെട്ടന്ന് തന്നെ കതകു തള്ളി തുറന്നു കുഞ്ഞേച്ചിയും കുറെ പെൺപടകളും കൂടി  മുറി കയ്യടക്കി.  ചിന്നുവിന് മൈലാഞ്ചി ഇട്ടുകൊടുക്കാൻ അവർക്കൊപ്പം ഞാനും കൂടി..  എല്ലാവരുടെയും കളിയും ചിരിയും അതിനു ഇടയിൽ പെട്ടു ഞാനും എല്ലാം പതിയെ നിമിഷങ്ങൾകൊണ്ട് മറന്നു…    എല്ലാം കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു വെറുതെ  അലങ്കരിച്ച  കല്യാണ വീടിന്റെ ഭംഗി ബാൽക്കണിയിൽ നിന്നാസ്വദിക്കുമ്പോൾ ആണ് ചിന്നുവും കുഞ്ഞേച്ചിയും വന്നത്….  തന്റെ കൈയിലെ മൈലാഞ്ചിയുടെ കട്ട പിടിച്ച വർണം എന്നെ കാട്ടി തന്നു ചിന്നു എന്നെ കെട്ടിപ്പിടിച്ചു..  ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു…

”  കിച്ചുവേട്ടൻ വിളിച്ചോ ചേച്ചി…  ?  ”
പെട്ടന്നവൾ അയാളുടെ കാര്യം എടുത്തിട്ടതിൽ എനിക്കല്പം ദേഷ്യം തോന്നി.
” എന്നെ ഒരു ഏട്ടനും വിളിച്ചില്ല…  എന്താ ഇപ്പോ നിന്റെ ചേട്ടന്?  ”
ഡിമാൻഡ് അല്പം പോലും കുറയാതെ ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു.
” അവിടുന്ന് പോന്നിട്ടുണ്ട് എന്ന് പറഞ്ഞു വിളിച്ചിട്ടു കുറെ നേരം ആയി.. .. ഇപ്പൊ എത്തേണ്ട സമയം ആയില്ലേ…… … ”
” അതെവിടെ എങ്കിലും കറങ്ങി നടപ്പുണ്ടാകും നീ ഒന്നുകൂടി വിളിച്ചു നോക്ക്……  ”
” ഇല്ല..  ഞാൻ വിളിച്ചു…  റിങ് പോകുന്നുണ്ട് എടുക്കുന്നില്ല….. ”
അങ്ങേരോടുള്ള ദേഷ്യത്തിന്റെയും വെറുപ്പിന്റെയും മേൽ ഒരു കാർമേഘം വന്നു മൂടുന്നത് പോലെ കരണമറിയാത്തൊരു ഭയം മനസിലേക്ക് ഇരച്ചു കയറി വന്നു..

” നീ എന്തൊക്കെയാ ചിന്നു ഈ പറയുന്നേ…  ദേ എന്നെ വെറുതെ പേടിപ്പിക്കല്ലേ.. . ട്ടോ…. ”
” അതിനു പേടിക്കാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ.. ഏട്ടൻ  ചേച്ചിയെ വിളിച്ചിരുന്നോ എന്നല്ലേ ചോദിച്ചത്… ”
ഇല്ല എന്നെ വിളിചിട്ടില്ല….  എന്നാലും കിച്ചേട്ടൻ  എവിടെ പോയതായിരിക്കും.. എങ്ങോട്ട് പോയാലും ഫോൺ വിളിച്ചാൽ എടുക്കുന്നതാണല്ലോ….. എന്നിൽ ഭയം ഇരട്ടിച്ചു വരുന്നത് ഞാൻ അറിഞ്ഞു.  എന്നെ പതിയെ വിറക്കുന്നുണ്ടായിരുന്നു

“ഇനി വല്ല അപകടവും…..?  . ” മനസ്സറിയാത്ത മന്ദ്രിച്ചു……  ” എന്റെ ദേവി….. ” ഞാനവരെ രണ്ടുപേരെയും തട്ടിമാറ്റി ചിന്നുവിന്റെ മുറിയിലേക്ക് ഓടി..  മേശപ്പുറത്തിരുന്ന   ഫോൺ എടുത്തു നോക്കി    ഇല്ല..   കാൾ ഒന്നും വന്നിട്ടില്ല ..  പിന്നെ ഈ മനുഷ്യൻ എവിടെ പോയികിടക്കുകയാണോ എന്തോ  .?  ” എന്റെ ദേവി ഒന്നും വരുത്തരുതേ….. ”
മനസ്സിൽ ഉള്ളുരുകി പ്രാർഥിച്ചു കിച്ചുവേട്ടന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു……
” ചേച്ചി ദേ കിച്ചുവേട്ടൻ വന്നു…… ”
മുറിയുടെ വാതിൽക്കൽ എത്തി  ചിന്നു വിളിച്ചു പറഞ്ഞപ്പോൾ ആണ് പോയ ജീവൻ തിരിച്ചു കിട്ടിയത്…  അവളതും വിളിച്ചു പറഞ്ഞു താഴേക്കോടി….  ഞാൻ നേരെ ബാൽക്കണിയിലേക്കും…..
മുറ്റത്തു കാർ വന്നു നിർത്തിയിട്ടുണ്ട്   ….  ” ഹോ… ” അറിയാതെ ഒരു ദീർഘ നിശ്വാസം എന്നിൽ നിന്നുയർന്നു   …..

” എവിടെ പോയി കിടക്കുവായിരുന്നോ എന്തോ ..  മനുഷ്യനെ വെറുതെ തീ തീറ്റിക്കാൻ  …പട്ടി….   തെണ്ടി..ചെറ്റ…. ..  എങ്കിലും ആ ഫോൺ ഒന്ന് എടുത്താൽ എന്താ അങ്ങേർക്കു….. ഉള്ള ജീവനും കൂടി പോയി …ഇങ്ങോട്ടു വരട്ടെ ഇതിനുള്ളത് കൂടി ഞാൻ തരുന്നുണ്ട്… പണ്ടാരം…   ”
മനസ്സിൽ തോന്നിയ എല്ലാ ചീത്തവാക്കുകളത്രയും ഞാനാ ബാൽക്കണിയിൽ നിന്നു തന്നെ അയാളെ വിളിച്ചു . ഉറക്കെ ..  ഇല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല എനിക്ക്… കണ്ണുനീർ പൊടിഞ്ഞു വന്ന കണ്ണ് തുടച്ചു ഞാൻ ചുറ്റും നോക്കി. അടുത്തെങ്ങും ആരും ഇല്ലെന്ന ധൈര്യത്തിൽ അല്പം ഉച്ചത്തിൽ തന്നെ ആണ് എല്ലാം  ഞാൻ വിളിച്ചു പറഞ്ഞതു തന്നെ..അതു ആരും കേട്ടില്ലെന്നു അറിഞ്ഞപ്പോൾ തന്നെ ഒരു സമാധാനം…

Leave a Reply

Your email address will not be published. Required fields are marked *