“നമ്മൾ എങ്ങോട്ടാ പോണേ?” സംശയത്തിലും അതിലുപരി ആകാംക്ഷയിലും അവൾ ചോദിച്ചു.
“ഇത്രയും വെയിറ്റ് ചെയ്തില്ലേ കുറച്ചു കൂടി വെയിറ്റ് ചെയ്യൂ… എനിക്കറിയാം നിങ്ങൾ പെൺകുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഈ ഒരു തവണ വെയിറ്റ് ചെയ്യൂ.” അവളുടെ കയ്യിലെ പിടുത്തം ഒന്ന് മുറുക്കി അവളോട് പറഞ്ഞു.
ആ ഓഫീസിലെ കൗണ്ടറിൽ ചെന്ന് സുഹൃത്തിന്റെ പേര് പറഞ്ഞതും ആൾ പറഞ്ഞു.
“ആഹ് ഞാൻ നിങ്ങളെ വെയ്റ് ചെയ്തിരിക്കുവായിരുന്നു. ഇവിടെ എല്ലാം റെഡി ആണ്. പോവാം?”
എങ്ങോട്ടേക്കാണാവോ. ഏതായാലും പുള്ളി ഞങ്ങളെ ബോട്ടുകൾ കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. തടിപ്പാലത്തിൽ കൂടി നടന്നു നടന്നു അവസാനം കിടക്കുന്ന ഒരു ചെറിയ യോട്ടിലേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി. ചെറുതെന്ന് പറഞ്ഞാൽ അത്ര ചെറുതല്ല, ഒരു ചെറിയ കപ്പൽ എന്ന് വേണമെങ്കിൽ പറയാം.
“ജിത്തൂ… ദിസ് ഈസ് നോട്ട് ട്രൂ…” അവൾ ആകാംഷയോടെ എന്റെ കൈ അവളുടെ അടുത്തേയ്ക്ക് ചേർത്ത് പിടിച്ചു.
ഞങ്ങൾ ആ യോട്ടിലേയ്ക്ക് കയറി. അതിന്റെ പുറകിലെ ടെക്ക് ശെരിക്കും ഒരു ലോഞ്ച് പോലെ അറേഞ്ച് ചെയ്തിട്ടുള്ളതായിരുന്നു. ഒരു സ്റ്റെപ് ഇറങ്ങി താഴേയ്ക്ക് ചെന്നാൽ ലെഫ്റ് സൈഡിലായി ഒരു ബെഡ്‌റൂം, ബാത്രൂം, അങ്ങനെ എല്ലാം കൊണ്ടും ഒരു ഹൈ സെറ്റപ്പ്… അതിലെ കാര്യങ്ങൾ കണ്ടു മിഷേലിന്റെ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയായിരുന്നു. ഞങ്ങൾ അങ്ങനെ നിന്നപ്പോ ആ യോട്ടിന്റെ ക്യാപ്റ്റൻ ഷാംപെയ്ൻ ആയി വന്നു. ഞങ്ങൾക്ക് നൽകിയ ശേഷം ഞങ്ങളെ പുറകിലുള്ള ടെക്കിലേയ്ക്ക് ആനയിച്ചു. അവിടെ ഇരിക്കാൻ പറഞ്ഞിട്ട് അയാൾ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ പക്ഷെ ആ കാഴ്ചകളെല്ലാം കണ്ടവിടെത്തന്നെ നിന്നു.
“എന്റെ പേര് മാർക്ക്. ഞാനാണ് ഇന്നത്തെ നിങ്ങളുടെ രാത്രിയുടെ ഓർഗനൈസർ. ഇന്ന് നിങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാം. ആദ്യം നമുക്കൊന്ന് ചിയേർസ് പറഞ്ഞിട്ട് ഇന്നത്തെ പ്ലാൻ നിങ്ങൾക്ക് വിശദീകരിക്കാം.” മാർക്കും അയാളുടെ ഗ്ലാസ് ഞങ്ങൾക്ക് നേരെ നീട്ടി.
“ദിസ് ഈസ് സ്പെഷ്യലി ഫോർ യു സ്വീറ്റ് ഹാർട്ട്… നിങ്ങളുടെ ഈ ലവർ നിങ്ങൾക്ക് വേണ്ടി ഓർഗനൈസ് ചെയ്തതാണ്. അത്രമാത്രം ഇദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു.” മാർക് മിഷേലിനെ നോക്കി പറഞ്ഞു…
ഹോ മാർക്… പോവുന്നതിനു മുൻപ് നിങ്ങളെ ഞാൻ കെട്ടിപ്പിടിച്ചു നിങ്ങൾക്കൊരുമ്മ തരും. നിങ്ങൾ പൊളിച്ചടുക്കി… ജോ (എന്റെ സുഹൃത്ത്) താങ്ക്സ് മാൻ, യു മെയ്ഡ് ദിസ് ഡേ. നിന്നെ ഞാൻ ഉറപ്പായും വിസ്‌ക്കിയിൽ കുളിപ്പിക്കും ഉറപ്പ്… എന്റെ മനസ്സിലെ സന്തോഷം പെരുമ്പറ മുഴക്കി.
മിഷേൽ എക്സൈറ്റ്മെന്റിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്ത് പറയണം എന്നറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിച്ച് കൊണ്ട് നിൽക്കുന്നു…
“താങ്ക്സ് മാർക്… താങ്ക്യൂ ഫോർ ദിസ് ഈവെനിംഗ്.” മാർക്കിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ മിഷേലിന്റെ നേരെ തിരിഞ്ഞു.
“മിഷേൽ എനിക്കറിയില്ല നിന്നോട് എങ്ങനെ പറയണമെന്ന്. നീ അത് എത്ര മാത്രം മനസ്സിലാക്കുന്നു എന്നും അറിയില്ല. എന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടം…”
പറഞ്ഞു തീർക്കുന്നതിന് മുന്നേ അവൾ എന്റെ ചുണ്ട് അവളുടേതിനോട് ചേർത്തു. രണ്ടു നിമിഷത്തേന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവളെ എന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ആ ചുംബനം ഞാനും തിരിച്ചു നൽകി. ഞങ്ങളുടെ രണ്ടിന്റെയും ഗ്ലാസ്സുകൾ പുറകിൽ കൂടി വന്ന മാർക് മേടിച്ചു. കൈ ഫ്രീ ആയ ഞാൻ അവളെ എന്നിലേയ്ക്ക് വീണ്ടും ചേർത്ത്. ആ നേർത്ത ചുണ്ടുകൾ, അവളെ കണ്ടത് മുതൽ കൊതിച്ച നനവാർന്ന ആ ചുണ്ടുകൾ അതിനോട് എന്റെ ചുണ്ടുകൾ ഒരായിരം സ്വകാര്യം പറഞ്ഞു.