“എത്ര വയസ്സായി എന്ന് പറയുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ?” ഞാൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു
“എനിക്ക് 26, നിങ്ങൾക്കോ?”
“എനിക്ക് 33” കരണ്ട് കട്ട് വരാൻ ഒരു സാധ്യതയുമില്ലാത്ത ഒരു രാജ്യമാണ് എന്നാലും ഞാൻ മനസ്സിൽ കൊതിച്ചു ഒരു കരണ്ട് കട്ട് വന്നിരുന്നെങ്കിൽ എന്ന്. അതും ആത്മാർത്ഥമായി തന്നെ. പക്ഷെ ഒന്നും സംഭവിച്ചില്ല. ലിഫ്റ്റ് മുകളിലേയ്ക്ക് കയറിക്കൊണ്ടേ ഇരുന്നു.
“തന്നെ കൂടുതൽ പരിചയപ്പെട്ടാൽ കൊള്ളാമെന്നുന്നുണ്ട്, വിരോധമില്ലെങ്കിൽ ഇന്നത്തെ ലഞ്ച് ഒരുമിച്ചാക്കിയാലോ?” ചുമ്മാ ചോദിച്ചതാ. പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഞങ്ങളുടെ ബിൽഡിങ്ങിലെ ഏറ്റവും സുന്ദരിയായ ചരക്കിന്റെ കൂടെ ഒരു ലഞ്ച്.
“എനിക്ക് എന്റെ അജണ്ട നോക്കണം, ഇന്നെന്തെങ്കിലും മീറ്റിംഗ് ഉണ്ടോ എന്നറിയില്ല. ഞാൻ നിനക്ക് മെസ്സേജ് അയക്കാം.” അവൾ പറഞ്ഞു.
“ശരി, മറക്കരുത്, ഒരു ഇസ്രായേലികുട്ടിയുടെ ഫ്രണ്ട്ഷിപ് കൂടിയേ എനിക്ക് ഇനി ആകാനുള്ളൂ.” ചുമ്മാ ഒരു നമ്പറിട്ടു.
“ഹിഹിഹി… ഇല്ല മറക്കില്ല. പക്ഷെ സൂക്ഷിക്കണം ഞങ്ങൾ അപകടകാരികളാണ്…” വീണ്ടും മുത്തുകൾ പൊഴിച്ച് കൊണ്ട് അവൾ ചിരിച്ചു.
“ഞങ്ങളുടെ നാട്ടിൽ ഒരു പഴംചൊല്ലുണ്ട്, പാമ്പിനോട് കളിക്കുമ്പോ മിനിമം മൂർഖനോട് കളിക്കണമെന്ന്.” ചിരിച്ചു കൊണ്ട് തന്നെ അവൾക്ക് മറുപടി കൊടുത്തു.
ലിഫ്റ്റ് 12മത്തെ നിലയില എത്തി, എനിക്കാണെങ്കിൽ പോവാനും മനസ്സ് വരുന്നില്ല, പക്ഷെ ഇപ്പം ഇറങ്ങിയില്ലെങ്കിൽ ഞാൻ വെറുമൊരു ഉണ്ണാക്കനാണെന്ന് അവൾക്ക് തോന്നിയാലോ? അത് കൊണ്ട് മാന്യമായി “ഓക്കേ ദെൻ, നമ്മുക്ക് ഉടൻ തന്നെ കേൾക്കാം, കാണാം. ബൈ” എന്നും പറഞ്ഞു കൊണ്ട് ലിഫ്റ്റിൽ നിന്നും ഇറങ്ങി. അവളും എന്റെ പിറകെ ഇറങ്ങി. എനിക്ക് ഇടത്തേയ്ക്കും അവൾക്ക് വലത്തേയ്ക്കും ആണ് പോവണ്ടിയത്. ഞാൻ ഒന്നുകൂടി തിരിഞ്ഞു അവളെ നോക്കി. ആ ഇളം നീല കണ്ണുകൾ ഹോ… അപാരം. അവളും എന്നെ നോക്കി, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ സന്ദേശങ്ങൾ കൈ മാറിയോ? ആ… ആർക്കറിയാം. ഞങ്ങൾ എതിർ ദിശയിലേക്ക് നടന്നു. ഓഫീസിലെ എന്റെ സെക്ഷനിലേയ്ക്ക് ചെന്നപ്പോ അവിടെ ഫുൾ ഇരുട്ട്. ഈ സമയത്ത് അല്ലെങ്കിലും ഞാൻ മാത്രമേ കാണാറുള്ളു. നേരെ ചെന്ന് എന്റെ ഡെസ്കിൽ ബാഗ് വെച്ച് കമ്പ്യൂട്ടർ ഓൺ ആക്കി.