സ്വപ്നദേവത മിഷേൽ

Posted by

ഞങ്ങളുടെ ബിൽഡിങ്ങിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, ഫുൾ ഗ്ലാസ് ആണ്. അതായത് പ്രാക്ടിക്കലി ഭിത്തി എന്ന് പറയുന്ന സംഭവം ഇല്ല. എല്ലാം ഗ്ലാസ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങ് അപ്പുറത്തു നിൽക്കുന്നവരെ വരെ കാണാം. ഞാൻ പതിയെ സീറ്റിൽ ഇരുന്നു എതിർ ദിശയിലേക്ക് നോക്കി. അവിടെ മിഷേൽ അവളുടെ ഡെസ്കിൽ ഇരിക്കുന്നത് കണ്ടു.

 

പെട്ടന്നാണ് ഞങ്ങളുടെ കമ്പനിയുടെ ഇന്റെര്ണല് മെസ്സഞ്ചറിൽ മിഷേലിന്റെ ഒരു മെസ്സേജ് വന്നത്. ആക്രാന്തത്തോടെ ആ മെസ്സേജിൽ ക്ലിക്ക് ചെയ്തു.

 

“ഹായ് ജിത്തു, എനിക്ക് ഇന്ന് ലഞ്ച് ടൈം ഫ്രീ ആണ്. നമുക്ക് ലഞ്ച് എവിടെയാ പോകേണ്ടിയത്?”

 

എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി. പെട്ടന്ന് തന്നെ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു.

 

“നീ അതിനെക്കുറിച്ചു ഓർത്തു ബേജാറാവണ്ട, കൃത്യം 12 മാണി ആവുമ്പോ ലിഫ്റ്റിന്റെ അരികിൽ വരിക, ബാക്കി ഞാൻ നോക്കിക്കോളാം”

 

“ഓക്കേ, എന്നാൽ നമുക്ക് 12 മണിക്ക് കാണാം” തിരിച്ചവളുടെ മെസ്സേജ് വന്നു.

 

എവിടെ പോവും? എവിടെ കൊണ്ട് പോയാൽ ഇവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ പറ്റും? നമ്മൾ കുറച്ചു ഡിഫറെൻറ് ആയി ചിന്തിക്കണം, കാരണം ഇവളെ മുന്തിയ സ്ഥലത്തു ലഞ്ചിന്‌ പലരും കൊണ്ട് പോയിട്ടുണ്ടാവും. അങ്ങനെ കൊണ്ട് പോയത് കൊണ്ട് അവളെ ഇമ്പ്രെസ്സ് ചെയ്യാം എന്ന് എനിക്ക് തോന്നുന്നില്ല. ഏതായാലും ഒരു ഐഡിയ തെളിഞ്ഞു വരുന്നുണ്ട്. പെട്ടന്ന് തന്നെ നെറ്റിൽ കയറി ഗൂഗിൾ എടുത്തു. ഈ ഒരാഴ്ച്ച ഒരു ഫുഡ് ഫെസ്റ്റിവൽ നടക്കുന്നതായി ആരോ പറഞ്ഞത് ഓർക്കുന്നു. സംഭവം ഇവിടെ അടുത്താണ് താനും. ഗൂഗിൾ ഫുഡ് ഫെസ്റ്റിവൽ നിയർ ബൈ എന്ന് അടിച്ചു കൊടുത്തു ഗൂഗിളേട്ടനെ തപ്പാൻ വിട്ടു. സംഭവം 2 സെക്കൻഡിൽ ചേട്ടൻ തപ്പിയെടുത്തു ഫുൾ വിവരങ്ങളും. അല്ലേലും ഈ ഗൂഗിളേട്ടനെ സമ്മതിക്കണം, എന്താ കണക്ഷൻസ്, എത്ര പെട്ടന്നാ സംഭവം തപ്പിയെടുത്തു തന്നത്… അപ്പം അത് തന്നെ. 12 മണിയാവാൻ ഞാൻ കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *