സ്വപ്നദേവത മിഷേൽ

Posted by

 

ഞങ്ങൾ നടക്കുമ്പോ എതിരെ വരുന്നവരും വണ്ടിയിൽ പോവുന്നവരും എന്ന് വേണ്ട സകല മനുഷ്യരും അവളെ നോക്കുന്നുണ്ടായിരുന്നു.

 

“മിഷേൽ നിനക്കൊരു കാര്യമറിയുമോ? നീ ഈ സമൂഹത്തിനു പ്രത്യേകിച്ച് ഇവിടുത്തെ ആണുങ്ങൾക്ക് വലിയൊരു അപകടമാണ്” ഞാൻ അവളെ നോക്കി പറഞ്ഞു.

 

“ഹിഹി അതെന്താ നീ അങ്ങനെ പറഞ്ഞത്?” ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

 

“നീ തന്നെ കാണുന്നില്ലേ, ഈ പോവുന്നവരെല്ലാം നിന്നെ ശ്രദ്ധിക്കുന്നു, അത് വണ്ടിയിൽ പോകുന്നവരും, സൈക്കിളിയിൽ പോകുന്നവരും അങ്ങനെ സകലരും. മിക്കവാറും എല്ലാവരും തന്നെ എന്നെ പ്രാകുന്നുണ്ടാവും. നിന്റെ കൂടെ എന്നെ കണ്ടത് കൊണ്ട്.”

 

“എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ ഒരു തരത്തിൽ എനിക്കതിൽ ഒന്നും ചെയ്യാൻ പറ്റില്ല, ഞാൻ നല്ല ബ്യൂട്ടി കോൺഷ്യസ് ആണ്. എവിടെ പോയാലും എനിക്ക് എന്നെ നല്ല പോലെ പ്രെസന്റ് ചെയ്യണം, അതെനിക്ക് നിർബന്ധമാണ്.”

 

“നിന്നോട് എപ്പഴും ചോദിക്കണം എന്ന് ഞാൻ വിചാരിക്കുന്ന  ഒരു കാര്യമുണ്ട്. ഉറപ്പായും ഞാൻ മാത്രമായിരിക്കില്ല നിന്നോട് ചോദിച്ചിട്ടുള്ളത്. നീ എങ്ങനെ നിന്റെ ബോഡി ഇതുപോലെ മൈന്റൈൻ ചെയ്യുന്നു?”

 

“ശരിയാണ്, ഇത് നീയല്ല ആദ്യമായി ചോദിക്കുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ വീക്കിലി 4 ഡേയ്സ് എക്സർസൈസ് ചെയ്യും. അതും ഫോക്കസ്ഡ് ആയി. കൈക്ക് വേണ്ടി സെപറേറ്റ്, കാലിന് സെപറേറ്റ് അങ്ങനെ.”

 

“ഓ.. ഗുഡ്. ഞാനും എപ്പോഴും വിചാരിക്കും എക്സർസൈസ് ചെയ്യാൻ പോണം എന്ന്, പക്ഷെ എന്ത് ചെയ്യാം ഭയങ്കര മടി. ഈ ഒരു കാര്യത്തിൽ ഞാൻ ഭയങ്കര മടിയനാ…”

Leave a Reply

Your email address will not be published. Required fields are marked *