അവൾ കരഞ്ഞു തളർന്ന മിഴികളോടെ പറഞ്ഞു.
അതും കൂടി കേട്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി.
ഞാൻ ചുറ്റിലും നോക്കി എല്ലാവരുടെയും മുഖത്തു എന്നോടുള്ള ദേഷ്യവും സങ്കടവും മാത്രം.
ഇനി ഞാൻ അവിടെ നിന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നു മനസ്സിൽ ആയി.
“ആരൊക്കെ എന്നെ തെറ്റുധരിച്ചാലും നിങ്ങൾ മൂന്നു പേർ എന്നെ വിശ്വസിക്കും എന്നു കരുതി. “
ഞാൻ അച്ചന്റെയും അമ്മയുടെ യും ലെച്ചുവിന്റെ യും മുഖത്തു നോക്കി കൊണ്ട് പറഞ്ഞു.
അവരുടെ ആരുടെയും കണ്ണിൽ ദയയുടെ ഒരു കണിക പോലും അവശേഷിച്ചിരുന്നില്ല.
“ഇറങ്ങി പോടാ നായെ “
അത്ര നേരം മിണ്ടാതെ ഇരുന്ന ജോസഫ് അപ്പച്ചൻ പറഞ്ഞു.
അതും കൂടി കേട്ടപ്പോൾ എല്ലാം പൂർത്തിആയി.
അങ്ങനെ എല്ലാം നഷ്ടപെട്ടവനെ പോലെ ഞാൻ അവിടെ നിന്നും ഇറങ്ങി …
എങ്ങനെ ഒക്കെ തിരിച്ചു ഞാൻ ഗസ്റ്റ്ഹൌസിൽ എത്തി. മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു. എന്താ ചെയേണ്ടത് എന്നൊരു രൂപം ഇല്ലാത്ത അവസ്ഥ . ആകെ തകർന്ന അവസ്ഥ. ഞാൻ കുറച്ചു നേരം സോഫയിൽ ചാരികിടന്നു. എല്ലാം നഷ്ടപ്പെട്ടവൻ ആയി ഇനി ജീവിക്കണോ.എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോൾ മനസ്സിൽ പുതിയ വഴികൾ തെളിഞ്ഞു തുടങ്ങി ആദ്യം വന്നത് മരണത്തിലെക്ക് ഉള്ള വഴിആയിരുന്നു.