💭ഇന്നിപ്പോ വെള്ളി.. നാളേം മറ്റന്നാളും ക്‌ളാസില്ലല്ലോ അപ്പൊ ശനീം ഞായറും കിടന്നുറങ്ങാ 💭
ഞാൻ ബാത്റൂമിൽ പോയി കുളീം തേവാരങ്ങളും കഴിഞ്ഞു മുറീൽ പോയി യൂണിഫോം ഇട്ട് പുറത്തിറങ്ങി.
” അമ്മെ… ചായ… ”
Skip…⏩…അങ്ങനെ ചായകുടി കഴിഞ്ഞ് ബേഗും തൂക്കി പുറത്തിറങ്ങിയതും മുന്നിൽ അവൾ.
” നീ എന്താടി ഇവിടെ ”
അപർണ ഒരു പൊതിയുമായി എന്റെ മുന്നിൽ
“അത് ഞാൻ നിന്റെ അമ്മേനെ കാണാൻ വന്നതാ.”
” എന്തിന് ”
“ഈ ഡ്രെസ്സ് ഒന്ന് ഷേപ്പ് ആക്കാനാ”
” ഇപ്പളോ”
“അത്…”
” ന്നാ അകത്തുണ്ട് അമ്മ പോയി കൊടുത്തോ ”
അതും പറഞ്ഞു ഞാൻ മുറ്റത്തേക്കിറങ്ങിയതും.
” നീ പോവല്ലേ ഞാനൂണ്ട് ”🙂
” അതിന് നീ എന്നും ഒറ്റക്കായിരുന്നല്ലേ പോക്ക്. അതുമല്ല നിന്റെ ഡ്രെസ്സിന്റെ അളവെടുക്കുന്നവരെ ഞാൻ നിന്നെ കാത്തുനിക്കെ.”
“അതിന് അളവെടുക്കാനൊന്നുല്ല. ജെസ്റ്റ് ഒന്നു ഷേപ്പ് ആക്കാൻ പറയാനൊള്ളൂ ”
” അതിന്റെ അളവൊക്കെ പറഞ്ഞു സാവധാനം പോരെ ”
” പോവല്ലെടോ.. ഞാനും ആ സ്കൂളിൽലേക്ക് തന്നെയല്ലേ” 🥺😢
” ആയ്…. അതിന് നീ അതിനാടി പെണ്ണെ നീ. അയ്ന് മാത്രം ഞാനൊന്നും.
യ്…. എന്നാ നീ വേഗം അത്കൊടുത്തിട്ട് വാ…”
അപ്പോത്തിന് അമ്മ പൂമുകത്തേക്ക് (സിറ്റ് ഔട്ട് ) വന്നു
” എന്താണ് രണ്ടും കൂടി ഇവിടെ. അല്ല നീ എന്തിനാ മോളെ വന്നേ ”
” അത് ആന്റി എന്റെ ടോപ്പ് ഒന്നു ഷേപ്പ് ആക്കാൻ വന്നതാ.”
” ഇന്നാ… 🙂 ”
. ” അതിനെന്തിനാ മോളെ നീ സ്കൂളിൽ പോണ നേരത്ത് വന്നേ നിന്റെ അമ്മേടെ കൈയിൽ കൊടുത്താ പോരായിരുന്നോ. ”
” ഞാൻ അത് അമ്മയോട് പറഞ്ഞതാ. അപ്പൊ അമ്മയാ പറഞ്ഞെ. എന്നോട് പോണ പോക്കിൽ കൊടുത്തിട്ട് അമൽന്റൊപ്പം സ്കൂളി പൊയ്ക്കോന്ന്. “