” നീ ഇന്ന് ട്യൂഷന് പോകുമ്പോ ഒന്ന് ചോയ്ച്ചോക്ക്. അവളോട് ഒന്നു കടുപ്പിച്ചു ചോയ്ച്ചാൽ ചെലപ്പം നിന്നോട് അവൾ പറയായിരിക്കും ”
💭 ഇനി ഈ പന്നി പറയണപോലെ സംഭവിക്കോ. ച്ചെ… മൂടും പോയി 💭
💭 അല്ല ഇപ്പൊ അവൾക്ക് പ്രേമം ഉണ്ടെങ്കിൽ തന്നെ എനിക്കിപ്പോന്താ.💭
എന്നാലും ഇന്നലെ ട്യൂഷൻ ക്‌ളാസീന്ന് വന്നപ്പോ തൊട്ട് അവളെ കാണുമ്പോൾ ഒരു ബോണ്ടോ സ്പാർക്കോ അട്രാക്ഷനോ പോരാത്തതിന് ഓളെ പണ്ടാരടക്കിയ ചരിയും കൂടി 😵💫
അങ്ങനെ ഈ നാറിയുടെ ഉള്ളുപില്ലാ ത്ത വാർത്താനോം കേട്ട് മെല്ലെ നടന്ന് ക്ലാസ്സിലെത്തി. എത്തിയതും ബെല്ലടിച്ചു.
ആദ്യത്തെ പിരീഡ് മലയാളം ആയത് കൊണ്ട്. Sir പറയുന്ന മലയാളത്തിലെ കഥ കേട്ടിരുന്നു. എനിക്കാകനെ ഇഷ്ടം മലയാളം ക്ലസ് ആണ്. ചില പാടഭാഗങ്ങളിലെ കഥകൾ കെട്ടിരിക്കാൻ നല്ല രസമാ…
അങ്ങനെ ക്ലാസിൽ ഇരുന്നിരുന്ന് എങ്ങനെയാ ലഞ്ചു ബ്രേക് ആയി.
ചോറും തിന്ന് കറഞ്ഞി വന്നപ്പോൾ ബെല്ലടിച്ചു… .പിന്നെയും ക്‌ളാസിലിരുന്ന് എങ്ങനെയോ വൈകുന്നേരത്തെ പിരീഡ് എത്തി.
അവസാനത്തെ വിഷയം ബിസിനസ് ആയിരുന്നു. ഇതെക്കെയോ ടീച്ചർ വളവളാ…ന്ന് പറഞ്ഞോണ്ടിരുന്നു. ഒടുക്കം ഫൈനൽ ബെല്ലടിച്ചു. എന്താണെന്നറിയില്ല ഇന്ന് വെള്ളിയാഴ്ചയാണ് നാളെയും മറ്റന്നാളും ക്ലാസ്സ് ഇല്ലന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സുഖം.
ഞാനും അശ്വിനും കൂടി സ്കൂൾ ഗെറ്റ് കടന്നപ്പോൾ അവൻ
” എടാ നീ പൊയ്ക്കോ എനിക്ക് എന്റെ കുടുംബക്കരെ വീട്ടിൽ ഒന്ന് കേറണം. ”
” എന്നാ ശരിടാ നീ പൊയ്ക്കോ. ”
അങ്ങനെ ഞാൻ ഒറ്റക്ക് നടന്നു പോകുമ്പോൾ പിനീന്നൊരു തോണ്ടൽ