വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

Posted by

പിന്നെ എന്തോ മറന്ന പോലെ തിരിഞ്ഞ് അവനറികില്‍ മുട്ടുകുത്തി ഇരുന്നു. മുഖം അവന്‍റെ നേരെ വെച്ച് അവന്‍റെ പിന്‍കഴുത്തില്‍ പിടിച്ചു…. പിന്നെ അവന്‍ മാത്രം കേള്‍ക്കാനായി പറഞ്ഞു…

നിനക്കിപ്പോ ഒരു സംശയം കാണും എന്തിനാ ഞാന്‍ അവളുടെ കാര്യത്തില്‍ ഇടപെട്ടത് എന്ന്….. ഡാ മൈ ഡിയര്‍ മോനെ….. നിയൊരു കാര്യം മനസിലാക്കണം ഒരു പെണ്‍കുട്ടിയെ സങ്കടപ്പെടുത്തുമ്പോ അവളെ സ്നേഹിക്കുന്ന എന്നാല്‍ നിന്‍റെ ഈ പിളുക്കതടിയെ കണ്ട് പേടിക്കാത്ത ആരേങ്കിലും ഒക്കെ അവളുടെ വിട്ടിലുണ്ടാവും എന്നോര്‍ക്കണം…. അത് ചിലപ്പോ അച്ഛനാവാം സഹോദരനാവും ചിലപ്പോ ഭര്‍ത്താവും ആവാം…. അത് മനസിലാക്കാതെ നിന്നാ ഇങ്ങനെ ദേഹത്ത് മണ്ണ് പറ്റി കിടക്കും….

കണ്ണന്‍ ഒന്നു പറഞ്ഞു നിര്‍ത്തി…. മറ്റവന്‍ ഒന്നും മനസിലാവത്ത രീതിയില്‍ കണ്ണനെ നോക്കി….

അപ്പോ ശരി…. ഇപ്പോ ഞാന്‍ നിന്നെ ഇത്ര ചെയ്തുള്ളു…. ഇനി എന്‍റെയോ അവളുടെയോ ജീവിതത്തിലേക്ക് നീ വന്നാല്‍…… കണ്ണന്‍ തന്‍റെ ചുണ്ടുവിരല്‍ മറ്റവന് ചേരെ ചുണ്ടി പിന്നെ വിരല്‍ ചെറുതായി ഒന്നു ഇളക്കി ഒന്ന് വാണ്‍ ചെയ്തു….

ഇവിടെ നിന്ന് ഇനിയും അടി ഇരന്ന് വാങ്ങാതെ നിന്‍റെ തന്ത നടക്കുന്ന ആയുര്‍വേദ കേന്ദ്രത്തില്‍ പോയി ഒന്ന് കുഴമ്പിട്ട് ചവിട്ടിക്ക്…. നല്ല വേദന കാണും….. ഇത്രയും പറഞ്ഞ് കണ്ണന്‍ എണിറ്റ് തിരിച്ച് ചിന്നുവിനടുത്തേക്ക് നടന്നു….

(സ്ലോമോഷനും✴️ ബി.ജി.എമും ഇട് ⚡️🗯….. പവര്‍ വരട്ടെ….🔥🔥)

കണ്ണന്‍ ചിന്നുവിന്‍റെ മുന്നില്‍ ചെന്ന് നിന്നു…. നടന്നൊന്നും വിശ്വസിക്കാനാവാതെ കിളിപോയി നില്‍ക്കുകയായിരുന്നു ചിന്നു അപ്പോള്‍….

കണ്ണന്‍ ഒരു ചെറുപുഞ്ചിരി നല്‍കി…. ചിന്നു രക്തം ഒലിക്കുന്ന അവന്‍റെ ചുണ്ടില്‍ തഴുകി…. അവളുടെ കൈവിരലിലേക്ക് അവന്‍റെ ചോര പടര്‍ന്നു.

ശ്….. കണ്ണന്‍ എരിവ് വലിച്ചു…..

യ്യോ…. വേദനയുണ്ടോ….. ചിന്നു പെട്ടെന്ന് കൈ പിന്‍വലിച്ച് ചോദിച്ചു….

ഉണ്ട്….. ഇപ്പോഴല്ലാ…. നീ നേരത്തെ ഇവിടെ നിന്ന് കരഞ്ഞപ്പോള്‍….. കണ്ണന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. അവളില്‍ ഒരു പുഞ്ചിരി വരുന്നുണ്ടായിരുന്നു. തന്‍റെ ദുഃഖത്തില്‍ കുടെ നില്‍ക്കാന്‍ എന്നും തന്‍റെ കണ്ണേട്ടനുണ്ടാവും എന്ന വിശ്വാസം അവളില്‍ സന്തോഷമുണര്‍ത്തി….

അല്ല…. ഇവനുമായി എന്താ പ്രശ്നം…. ചോദിക്കാന്‍ പറ്റിയില്ല…. കണ്ണന്‍ പെട്ടെന്നോര്‍ത്ത പോലെ പറഞ്ഞു…..

അത്…. രാത്രി നമ്മള്‍ മാത്രമുള്ളപ്പോ പറഞ്ഞു തരാം…. ചിന്നു ചിരിച്ചോണ്ടു പറഞ്ഞു….

പൂരവും വെടിക്കെട്ട് കഴിഞ്ഞതിനാല്‍ ചുറ്റും കൂടി നിന്നവര്‍ എല്ലാം ഗ്യാലറി ഒഴിഞ്ഞ് പോയിരുന്നു. നേരത്തെ ഓടിപോയ ഗുണ്ട തിരിച്ച് വന്ന് നിലത്ത് കിടക്കുന്ന രണ്ടെണ്ണത്തിനെയും അവരുടെ ജിപ്പിലേക്ക് കയറ്റുന്നുണ്ടായിരുന്നു. മറ്റവന്‍ ദേഷ്യത്തില്‍ കണ്ണനെ നോക്കുന്നുണ്ടായിരുന്നു. കണ്ണന്‍ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു…

അപ്പോഴാണ് കോളേജിലെ പ്യൂണ്‍ കണ്ണനടുത്തേക്ക് വന്നത്….

ഡോ… തന്നെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നുണ്ട്….. പ്യൂണ്‍ കണ്ണനോടായി പറഞ്ഞു….

അത് കേട്ടപ്പോ ചിന്നുവിന്‍റെ മുഖത്തേ സന്തോഷം കൊഴിഞ്ഞുപോയി. അവള്‍ കണ്ണനെ നോക്കി. കണ്ണന്‍റെ മുഖത്ത് ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ഒരു നറുപുഞ്ചിരിയുണ്ടായിരുന്നു…
ഇപ്പോ വരാം ചേട്ടാ…. ഒരു അഞ്ച് മിനിറ്റ്….. കണ്ണന്‍ പ്യൂണിനോടായി പറഞ്ഞു.
അയാള്‍ തിരിച്ച് നടന്നുപോയി….

കണ്ണന്‍ ചിന്നുവിനെ നോക്കി… മുഖത്തെ സന്തോഷമില്ല ഇപ്പോ, ഒരു ടെന്‍ഷന്‍ ആ മുഖത്ത് വന്നിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *