വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

Posted by

അല്ല…. നിന്‍റെ സംശയമൊക്കെ ഞാനിന്ന് തീര്‍ത്ത് തരാം…. നിനക്ക് വേണ്ടതൊക്കെ തന്നിട്ടെ ഞാനിന്ന് ഉറങ്ങുന്നുള്ളു….. ഇല്ലെങ്കില്‍ ചിലപ്പോ ഇനിയും ഇമ്മാതിരി ഡയലോഗടിക്കും…..കണ്ണന്‍ ഇത്രയും പറഞ്ഞ് അവന്‍റെ മുഖം അവളുടെ മുഖത്തിലേക്ക് അടുപ്പിച്ചു….

കണ്ണേട്ടാ….. അത്…. വേണ്ട…. ചിന്നു തന്‍റെ കൈ അവന്‍റെ നെഞ്ചില്‍ വെച്ച് അവനെ തടയാന്‍ ശ്രമിച്ചു… പക്ഷേ അവന്‍റെ ശക്തിയെ തടുക്കാനുള്ള കരുത്ത് അതിന് ഉണ്ടായിരുന്നില്ല….

അവന്‍റെ ചുണ്ട് തന്‍റെ ചുണ്ടിന് അടുത്തെത്തി…. ചിന്നു എന്ത് ചെയ്യണമെന്നറിയതെ കിടന്നു. അലറി വിളിക്കാന്‍ ശബ്ദം വരുന്നില്ല….. ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല….

മദമിളകിയ ഒറ്റയാനെ പോലെ തന്‍റെ കണ്ണെട്ടന്‍ തന്നെ കീഴ്പെടുത്താന്‍ പോവുന്നു….. അവള്‍ കണ്ണടച്ച് കിടന്നു…. എതു നിമിഷവും ആ ചുണ്ട് തന്‍റെ ചുണ്ടിനെ നുണയും…..  അവള്‍ അതിനായി കണ്ണടച്ചിരുന്നു…. പക്ഷേ…. ഒന്നും സംഭവിക്കുന്നില്ല….. അവള്‍ പതിയെ കണ്ണു തുറന്നു….

ദേ…. തന്‍റെ മുന്നില്‍ ഒരു വഷളന്‍ ചിരിയുമായി കണ്ണേട്ടന്‍…..

കള്ളി…. അപ്പോ നീ എന്തോ കൊതിച്ചല്ലോ…… കണ്ണന്‍ ചിരിയില്‍ ചോദിച്ചു…..

അത്…. ഞാനപ്പോ…. ചിന്നുവിന് എന്ത് പറയണമെന്നറിയാതെയായി…. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. എതോ സിനിമയില്‍ പറഞ്ഞ പോലെ അടിവയറ്റില്‍ മഞ്ഞ് പെയ്യുന്ന സുഖം…..

കണ്ണന്‍ തിരിച്ച് തലയണയുടെ അപ്പുറത്തേക്ക് ചാടി കിടന്നു….

അവള്‍ എന്ത് ചെയ്യണമെന്നറിയാതെ കിടന്നു….. അവള്‍ അവന്‍റെ നേര്‍ക്ക് തിരിഞ്ഞ് കിടന്നു. തലയണയ്ക്ക് അപ്പുറത്ത് കണ്ണെട്ടന്‍ അവളെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. മുഖത്ത് ഒരു ചിരി….

എന്താടീ….. കണ്ണന്‍ ചോദിച്ചു…..

മ്ച്ചും… ചിന്നു ചിരിയോടെ തോളുകള്‍ ഉയര്‍ത്തി പറഞ്ഞു….

അല്ലലോ…. എന്തോ ഉണ്ട്……

അത്…. കണ്ണേട്ടാ….

ഹാ…. പറ…..

ഞാനിന്ന് കണ്ണേട്ടനെ കെട്ടിപിടിച്ച് കിടന്നോട്ടെ…. ചിന്നു നാണത്തോടെ ചോദിച്ചു…..

മഴ ഇപ്പോഴും തകര്‍ത്തുപെയ്യുകയാണ്…. മഴതുള്ളികള്‍ മാവിന്‍റെ ഇലകളില്‍ വന്നിടിക്കുന്ന ശബ്ദം മുറിയില്‍ നിറഞ്ഞു നിന്നിരുന്നു. ചിന്നുവിന്‍റെ ചോദ്യം കേട്ട് കണ്ണന്‍ അതിശയത്തോടെ നോക്കി.

ങേ…. അതെന്താ….. അങ്ങിനെയൊരു പൂതി….. കണ്ണന്‍ തിരിഞ്ഞ് കിടന്ന് അവളെ നോക്കി ചോദിച്ചു….

അത്…. പിന്നെ…. ഒരു ആഗ്രഹം….. കുഴപ്പമാവുമോ…. ചിന്നു ചോദിച്ചു….

നമ്മുക്ക് നോക്കാം…..കണ്ണന്‍ ചാടി ലൈറ്റ് ഓഫാക്കി…. പിന്നെ ബെഡിലേക്ക് ചാടി നടക്കു കിടന്ന തലയണ എടുത്ത് വലിച്ചെറിഞ്ഞു…. അത് ബെഡില്‍ നിന്ന് എങ്ങോട്ടോ പറന്നു പോയി….

കണ്ണന്‍ അവളെ രണ്ടു കൈകളും വിടര്‍ത്തി അവളെ തന്നിലേക്കായി വിളിച്ചു…. അവള്‍ സന്തോഷത്തോടെ കണ്ണന്‍റെ അടുത്തേക്ക് നിങ്ങി കിടന്നു… അധികം വൈകാതെ അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നിരുന്നു. കണ്ണന്‍ ഇരുകൈകളാല്‍ അവളെ പുണര്‍തു…. ഒരു തലയണയെ കെട്ടിപിടിക്കുന്ന പോലെ അവന് ഫീല്‍ ചെയ്തു….

Leave a Reply

Your email address will not be published. Required fields are marked *