എന്നാല്‍ എല്ലാ ഒളിച്ചുകളിക്കും ഒരു അവസാനം ഉണ്ടായിരുന്നു. അവരുടെ രഹസ്യങ്ങള്‍ പുറത്തറിയാനും ഒരു ദിവസം വന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്ന് ചിന്നു കോളേജില്‍ ഒറ്റയ്ക്കായിരുന്നു. രമ്യ എന്തോ വിട്ടിലെ പ്രശ്നം കാരണം ലീവായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിവിലും അധികം സമയം ബ്രേക്ക് കിട്ടുമായിരുന്നു.
ഉച്ചയ്ക്ക് ഷഹാനയുടെയും നീതുവിന്‍റെയും ഭക്ഷണത്തില്‍ നിന്ന് കൈയിട്ട് വാരി കഴിച്ച് കൈ കഴുകി വരുമ്പോഴാണ് എല്ലാവരും ക്യാന്‍നടുത്തേക്ക് ഓടുന്നത് വൈഷ്ണവ് കാണുന്നത്….
വല്ല തല്ലുനുള്ള കോളാണെങ്കില്‍ ഗ്യാലറിയിലിരുന്ന് കൈയടിക്കാം എന്ന് വെച്ച് വൈഷ്ണവും പിറകെ വിട്ടു. കോളേജിന്‍റെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ അതാ കോളേജ് ക്യാന്‍നടുത്ത് ഒരു ആള്‍ക്കുട്ടം….
കണ്ണന്‍ ആള്‍ക്കുട്ടത്തിനടുത്തേക്ക് ഓടിയടുത്തു… അവന്‍ ആളുകളെ ഇടയിലുടെ കയറി മുന്നിലെത്തി…. അവിടെത്തെ കാഴ്ച കണ്ട് കണ്ണന്‍ ഒരു നിമിഷം പകച്ച് പോയി….
ഒരു പൊക്കവും സൈസുമുള്ള ഒരുത്തന്‍ ചിന്നുവിന്‍റെ മുന്നില്‍ നിന്ന് അവളോട് മോശമായി സംസാരിക്കുന്നു. കറുപ്പ് ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.. കൈയില്‍ വെള്ളികളര്‍ ഉള്ള കൈവളയുണ്ട്… ഒരു ഉശാന്‍ താടിയും ഗുണ്ട ലൂക്കും….
അവന്‍ വന്ന ജിപ്പ് അവന്‍റെ ഇരുനൂറ് മീറ്റര്‍ അപ്പുറത്തുണ്ടായിരുന്നു. അതില്‍ രണ്ടുപേര്‍ ആ ഭീക്ഷണിപെടുത്തുന്നവനെയും ചിന്നുവിനെയും നോക്കി ചിരിക്കുന്നു. അവന്‍റെ വാക്കുകള്‍ കേട്ട് ചിന്നു തന്‍റെ കണ്ണുകള്‍ പൊത്തി പിടിച്ചു കരയുകയായിരുന്നു..
താന്‍ ഒരിക്കലും നിറയരുത് എന്ന് കരുതിയിരുന്ന കണ്ണുകള്‍ കലങ്ങി മറഞ്ഞു നില്‍ക്കുന്നത് കണ്ണന്‍റെ മനസിനെ മുറിവേല്‍പിച്ചു…. എവിടെ നിന്നോ കലി കയറി വരുന്ന പോലെ…. അവന്‍ ഉറച്ച ധൈര്യത്തോടെ അവരുടെ അടുത്തേക്ക് നടന്നു….
എന്താടീ…. നിന്‍റെ കല്യാണം കഴിഞ്ഞെന്ന് കേട്ടല്ലോ…. പക്ഷേ നിന്‍റെ രൂപം കണ്ടിട്ട് അവന്‍ ശരിക്ക് നിന്നെ തൊട്ടാത് പോലെയില്ലലോ….. എന്തേയ് അവന് വേണ്ടതൊന്നുമില്ലേ….. അവളുടെ മുന്നില്‍ നില്‍ക്കുന്ന സൈസ് സാധനം ഉറക്കെ ചോദിച്ചു…..
കണ്ണന്‍ ഒരു നിമിഷം ഞെട്ടിപോയി…. പറഞ്ഞതില്‍ സത്യമുണ്ടെങ്കിലും തന്‍റെ ആണത്തതിനെറ്റ കനത്ത അടിയായി അത് തോന്നി…. മറ്റവന്‍ തുടര്‍ന്നു….
എടീ…. നിനക്ക് കൊതിയുണ്ടെങ്കില്‍ പറഞ്ഞ മതി…. ഞാന്‍ കൊണ്ടുപോയ്ക്കൊള്ളാം…. നിന്‍റെ രൂപം വെച്ചിട്ട് രണ്ടുദിവസം മതിയാവും ഒക്കെ മനസിലാക്കാന്‍…. അവന്‍ ഒരു കൊലചിരിയോടെ അവന്‍ വിളിച്ചു പറഞ്ഞു….
അതും കുടെ കേട്ടതോടെ കണ്ണന്‍റെ ശരീരത്തില്‍ ഒരു മിന്നലടിച്ച പോലെ തോന്നി. അവന്‍റെ കണ്ണില്‍ അവനെ തീര്‍ക്കാനുള്ള പക നുരഞ്ഞുപൊന്തി…. കൈകളിലേക്ക് ബലം വെക്കുന്ന പോലെ തോന്നി… അവന്‍റെ ഞെരമ്പുകള്‍ വരിഞ്ഞു മുറുകി….
അവസാനം പറഞ്ഞ വാക്കുകള്‍ കുടെ കേട്ടപ്പോഴെക്കും ചിന്നുവില്‍ നിന്ന് കരച്ചിലിന്‍റെ ആക്കം കുടിയിരുന്നു. അവളുടെ കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നു വന്നു. ചുറ്റും കുടിയവര്‍ അവളെ ദയനീയമായി നോക്കുക മാത്രമേ ചെയ്തുള്ളു…. കണ്ണനും ആ കരച്ചിലില്‍ ഒരു നിമിഷം ഹൃദയം നിലച്ചുപോകുന്ന പോലെ തോന്നി. അവന്‍ അപ്പോഴെക്കും അവരുടെ അടുത്തെത്തിയിരുന്നു.
മറ്റവനിട്ട് കൊടുക്കുന്നതിനും മുമ്പ് ചിന്നുവിനെ സമാധാനിപ്പിക്കാനാണ് അവന് തോന്നിയത്. അവന്‍ നോര്‍ക്ക് നേര്‍ നിന്നിരുന്ന അവരുടെ ഇടയിലേക്ക് ഓടി കയറി. ചിന്നുവിന്‍റെ മുഖത്തിന് നേരയായാണ് കണ്ണന്‍ നിന്നത്….
ചിന്നു…. കണ്ണന്‍ വിളിച്ചു….