വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

Posted by

ഒന്നുമില്ലമ്മേ…. ഇന്നലെ ഉറക്കം ശരിയായില്ലാ…. അതാവും…. തന്‍റെ വിഷമം അമ്മയോട് പറയാന്‍ താന്‍ പാടുപെട്ടു. കണ്ണേട്ടനെ കണ്ടു വന്നിട്ട് പറഞ്ഞ മതിയെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു…

ഇന്നല്ലേ കണ്ണന്‍റെ അവസാന എകസാം….. അമ്മ ചോദിച്ചു….

അതെ…. ഞാന്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു….

ഇന്ന് അവന്‍ വരും ലെ…. എത്ര ദിവസായി എന്‍റെ കുട്ടിയെ കണ്ടിട്ട്…. അമ്മ വീണ്ടും സ്നേഹവതിയായി….

ങാ…. വരുമായിരിക്കും…. കണ്ണേട്ടനെ കുറിച്ചുള്ള കാര്യങ്ങള്‍ എനിക്ക് ദേഷ്യത്തിനുള്ള കാരണമായി മാറി….

ഉച്ചക്ക് പുറത്ത് പോകുന്ന കാര്യം അമ്മയോട പറഞ്ഞു… രാവിലെ അച്ഛന മുഖം കൊടുക്കാന്‍ തോന്നിയില്ല…. ഇല്ലെങ്കില്‍ ഇനിയും കരയേണ്ടിവരും…. കഴിഞ്ഞ പന്ത്രണ്ടു മണിക്കുറില്‍ ഞാന്‍ ഈ ജീവിതത്തില്‍ കരഞ്ഞതിലും അപ്പുറം കരഞ്ഞിരുന്നു.
ഉച്ചയ്ക്ക് ഒരു മണിക്കു തന്നെ പാര്‍ക്കില്‍ പോയി അവിടെത്തെ ബഞ്ചില്‍ ഇരുപ്പുറച്ചു…. താനും കണ്ണേട്ടനും മുമ്പും ഇവിലെ വന്നിട്ടുണ്ട്…. ഇതെ ബെഞ്ചില്‍ ഒന്നിച്ചിരുന്നിട്ടുണ്ട്…. സ്വപ്നങ്ങള്‍ നെയ്തുകുട്ടിയിട്ടുണ്ട്…..

ഒന്നരയ്ക്ക് തന്നെ കണ്ണേട്ടന്‍റെ ബൈക്ക് പാര്‍ക്കിന്‍റെ കവാടത്തിലെത്തി…. അത് പാര്‍ക്ക് ചെയ്ത് അയാള്‍ പുറത്തിറങ്ങി…. മുഖത്ത് പുഞ്ചിരി മാത്രം…. തന്‍റെ നേര്‍ക്ക് നടന്നടുത്തു….

തന്‍റെയടുത്തെത്തിയ കണ്ണേട്ടന്‍ തന്നെ കെട്ടിപിടിക്കാനായി ഇരു കൈകളും വിടര്‍ത്തി… പക്ഷേ ഞാന്‍ രണ്ടടി പിറകോട് മാറി അതിന് വിലങ്ങ് വെച്ചു…

ചിന്നു…. കണ്ണേട്ടന്‍ സന്തോഷത്തോടെ വിളിച്ചു….

വേണ്ട…. അങ്ങനെ വിളിക്കണ്ട….. ഞാന്‍ പറഞ്ഞു….

ചിന്നു…. നീയെന്താ ഇങ്ങനെയൊക്കെ പറയുന്നേ….

ഹാ…. ഞാനിപ്പോ ഇങ്ങനെയാ…. ഞാനൊരു കാര്യം ചോദിച്ച സത്യം പറയുമോ….

എന്താ…. മുത്തേ…. ഞാനെപ്പോഴെ നിന്നോട് കള്ളം പറഞ്ഞിട്ടുള്ളത്…. കണ്ണേട്ടന്‍ ചോദിച്ചു….

കണ്ണേട്ടന്‍ പിറന്നാള്‍ ദിവസം എയര്‍പോര്‍ട്ടില്‍ പോയത് ഒരു പെണ്ണിനെ കാണാനാണോ….. ഞാന്‍ ചോദിച്ചു…. കണ്ണേട്ടന്‍റെ മുഖം മാറുന്നുണ്ടായിരുന്നു….

അതേ…. കണ്ണേട്ടന്‍ പറഞ്ഞു….

അന്ന് മൊത്തം അവളുടെ കുടെയായിരുന്നോ….

അതിന് മറുപടിയായി സമ്മതിക്കുന്ന തരത്തില്‍ തലയാട്ടുക മാത്രമായിരുന്നു…..

രാത്രി അവളുടെ കുടെ ഹോട്ടല്‍ മുറിയിലേക്ക് പോയിരുന്നോ…..

അതിനും തലയാട്ടല്‍ മാത്രം….

പിന്നെന്തിനാ എന്‍റെയടുത്തേക്ക് വന്നത്…. അവളുടെ കുടെ അങ്ങ് പോയികുടായിരുന്നോ…. എന്‍റെ ശബ്ദം ഉയര്‍ന്നു…..

കണ്ണേട്ടന്‍ അത് എതിര്‍ക്കുമെന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു… എന്നാല്‍ എല്ലാം ശരിയാണ് എന്ന് പറഞ്ഞ് ഒരു കുറ്റവാളിയെ പോലെ എന്‍റെ മുന്നില്‍ നിന്ന കണ്ണേട്ടനെ കണ്ടപ്പോ എന്‍റെ സംശയങ്ങളെല്ലാം ശരിയാണെന്ന് ഞാന്‍ തിരുമാനിച്ചു….

ചിന്നു അത്…. ഞാന്‍….. കണ്ണേട്ടന്‍ എന്തോ പറയാന്‍ തുനിഞ്ഞു….

വേണ്ടാ….. എനിക്കൊന്നും കേള്‍ക്കണ്ട….. ഇനി എന്നെ തേടി വരരുത്…. ഞാന്‍ ദേഷ്യത്തില്‍ പറഞ്ഞ് പിന്‍തിരിഞ്ഞ് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *