വശീകരണ മന്ത്രം 6 [ചാണക്യൻ]

Posted by

തന്റെ ബാല്യകാലസഖിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ. ലക്ഷ്മിയുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി.

പരസ്പരം കെട്ടിപിടിച്ചു ഇതുവരെ ഉണ്ടായിരുന്ന പരിഭവങ്ങളും പിണക്കങ്ങളും എല്ലാം അവർ കരഞ്ഞു തീർത്തു.

“പറയെടി എന്റെ പ്രിയ കളിക്കൂട്ടുകാരി  ”

ലക്ഷ്മി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ വിരൽ കൊണ്ടു തുടച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

“സുഖമല്ലേ നിനക്ക് ”

“അതേടി സുഖം ”

“ആഹാ നീ അങ്ങ് ശെരിക്കും തടിച്ചല്ലോ ”

“അതു നീ മെലിഞ്ഞിരിക്കുന്നോണ്ട് തോന്നണതാ ”

“അപ്പൊ കുഴപ്പമില്ല മോളെ.. ”

“എന്തിയെ നിന്റെ മക്കൾ? ”

ലക്ഷ്മി ചുറ്റും നോക്കി

“ഇവിടുണ്ടേടി ”

മാലതി അടുത്ത് നിൽക്കുന്ന ശിവയെ അവൾക്ക് സമീപം കൊണ്ടു വന്നു നിർത്തി. ലക്ഷ്മി സ്നേഹത്തോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.

ശിവ നാണത്തോടെ അവളെ നോക്കി.

“ഡീ നിന്നെ പോലെ തന്നാട്ടോ മോളും.. ഒരു മാറ്റവുമില്ല.. എന്താ മോൾടെ പേര്? ”

“ശിവപ്രിയ  ”

“ആഹാ നല്ല പേരാണല്ലോ”

ലക്ഷ്മി അവളുടെ താടിയിൽ പതിയെ തലോടി

“ഇത്രേം കാലത്തിനിടക്ക് ഈ ഒരെണ്ണത്തിനെ നീ ട്രൈ ചെയ്തൊള്ളോ ? ”

ലക്ഷ്മി കണ്ണിറുക്കി കൊണ്ടു മാലതിയെ നോക്കി.

“വാ അടക്കടി..നിനക്ക് ഒരു മാറ്റവുമില്ലല്ലോ ”

മാലതി ലജ്ജയോടെ ലക്ഷ്മിയുടെ കയ്യിൽ പതിയെ തല്ലി.

“ഒരെണ്ണം കൂടി ഉണ്ട്.. പുറത്തു പോയിരിക്കുവാ.. ഇപ്പൊ വരും. ”

“ആണോ എങ്കിൽ അപ്പൊ പരിചയപ്പെടാം”

ലക്ഷ്മി അവളെ നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു.

“അതിനെന്താ നീ ആദ്യം ഉള്ളിലേക്ക് വാ ”

മാലതി അവളുടെ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടന്നു. അകത്തളത്തിലെക്ക് വന്ന അവർ അവിടുള്ള ദിവാനിൽ ലക്ഷ്മിയെ ഇരുത്തി.

ലക്ഷ്മിക്ക് അപ്പുറവും ഇപ്പുറവും ആയി മാലതിയും കാർത്യായനിയും ഇരുന്ന് അവളോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. സീതയും ഷൈലയും മറ്റുള്ളവരും കൊട്ട നിറച്ചു പലഹാരവും മറ്റുമായി അകത്തളത്തിലേക്ക്  കടന്നു വന്നു.

അതിൽ നിന്നും മധുര പലഹാരമെടുത്ത് മാലതി ലക്ഷ്മിയെ കഴിപ്പിച്ചുകൊണ്ടിരുന്നു. കാർത്യായനിയും അവൾക്ക് നേരെ അവ നീട്ടി.

എല്ലാവരുടെയും സ്നേഹ പ്രകടനത്തിൽ അവൾ വീർപ്പുമുട്ടി.അവസാനം കഴിച്ചു കഴിച്ചു വയറു പൊട്ടുമെന്ന അവസ്ഥ വന്നപ്പോൾ അവൾ സീതയെ ദയനീയമായി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *