വായുവിൽ ഉയർന്ന് 5 [Jon snow]

Posted by

പരാതി തന്ന സ്ഥിതിക്ക് ഗാർഹിക പീഡനത്തിന് കേസ് എടുക്കാം എന്ന് ഞാൻ പറഞ്ഞു പക്ഷെ അത് അവർക്ക് പേടിയായി. അവർ പറഞ്ഞു ഒന്നുമില്ലെനികിലും സ്വന്തം ഭർത്താവ് അല്ലെ മാഡം case ഒന്നും വേണ്ട മാഡം ഒന്നുപദേശിച്ചു വിട്ടാൽ മതി. ഒന്ന് പേടിപ്പിച്ചു നിർത്തിയാൽ മതി എന്ന്. ഞാൻ സമ്മതിച്ചു. രണ്ട് കോൺസ്റ്റബിൾസിനെ വിട്ട് ഈ പറഞ്ഞ ഭർത്താവിനെ കൊണ്ടുവന്നു. പ്രദീപ് എന്നാണ് അയാളുടെ പേര് ആ സ്ത്രീയുടെ പേര് സീന. പ്രദീപിനെ കണ്ടപ്പോൾ  എനിക്ക് മനസ്സിലായി ഒരു മുഴുക്കുടിയൻ ആണെന്ന്. ഞാൻ രണ്ടുപേരെയും മാത്രം ഇരുത്തി സംസാരിച്ചു. പ്രദീപ് ഭാര്യയേ തല്ലരുതെന്നും ഭാര്യക്ക് കുറച്ചൊക്കെ റെസ്‌പെക്ട് കൊടുക്കണം എന്നൊക്ക പറഞ്ഞു. ഈ പ്രശ്നങ്ങൾ ഒക്കെ നിങ്ങൾ രണ്ടും പേര് വിചാരിച്ചാൽ  മാറ്റി എടുക്കാൻ ഉള്ളതെ ഉള്ളു പോലീസ് ഇടപെടേണ്ട കാര്യം  ഇല്ല. പ്രദീപ് എല്ലാം തലയാട്ടി കേട്ടു. അയാൾക്ക് കുറ്റബോധം വന്നപോലെ എനിക്ക് തോന്നി. അവർ രണ്ടുപേരോടും പോയി നന്നായി ജീവിക്കാൻ പറഞ്ഞു അവരെ പോകാൻ അനുവദിച്ചു. വളരെ സന്തോഷവതി ആയിട്ടാണ് സീന സ്റ്റേഷൻ വിട്ടു പോയത്. അവർ പ്രദീപിന്റെ കയ്യിൽ ചുറ്റി പോകുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. ഭർത്താവ് നന്നായി എന്ന് അവർ ആശ്വസിച്ചു.

പിറ്റേ ദിവസം പക്ഷെ സീന വീണ്ടും എന്നെ കാണാൻ വന്നു. ആ എന്താ സീന ഞാൻ ചോദിച്ചു. ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി. ഞാൻ കാര്യം തിരക്കിയപ്പോൾ അവർ കരഞ്ഞുകൊണ്ട് പറഞ്ഞു. ഇന്നലെ വീട്ടിൽ ചെന്നു കേറിയപ്പോൾ മുതൽ അവരെ അയാൾ തല്ലി എന്ന്. പോലീസിൽ പറഞ്ഞതിനുള്ള തല്ലായിരുന്നു അത്. വീട്ടിൽ കേറിയപ്പോ തന്നെ പ്രദീപ്‌ അവരെ രണ്ടു കവിളിലും തല്ലി. അവർ പറഞ്ഞപ്പോൾ ഞാൻ അവരുടെ മുഖം ശ്രദ്ധിച്ചു. അവരുടെ കവിൾ ഒക്കെ അടികൊണ്ട് ചുവന്ന് നീര് വന്നിട്ടുണ്ടായിരുന്നു. അവർ ആ കവിൾ തൊട്ട് പറഞ്ഞു “ദ കണ്ടോ മാഡം മാടത്തിനോട് പറഞ്ഞതിന് അയാൾ തന്ന സമ്മാനം ആണ്.” എനിക്ക് അത് കേട്ട് സങ്കടവും ദേഷ്യവും തോന്നി. പക്ഷെ അത് കഴിഞ്ഞു സീന പറഞ്ഞത് കേട്ടു ഞാൻ ഞെട്ടിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *