വെറുതെ കുത്തിക്കുറിച്ചത് [Jon Snow]

Posted by

ദിയ : ” ഹോ അന്നൊന്നും ജനിക്കാതിരുന്നത് ഭാഗ്യം ”

ലിസ : ” തീർന്നിട്ടില്ല ഇനിയുമുണ്ട്. ലിംഗപരമായ വേർതിരിവ്. അന്നൊക്കെ എല്ലാവരുടെയും വിചാരം പുരുഷന്മാർ മികച്ചത് എന്നായിരുന്നു. സ്ത്രീകൾ രണ്ടാംകിട പൗരന്മാർ ആയിരുന്നു. ട്രാൻസ് ജൻഡർ ആളുകളെ ആണും പെണ്ണും കെട്ടത് എന്നാണ് കരുതിയിരുന്നത് ”

ദിയ : ” അയ്യേ ”

അലോഷി : ” ഇതെന്താ മിസ്സ്‌ അന്നത്തെ ആൾക്കാർക്ക് എല്ലാം വട്ട് ഉണ്ടായിരുന്നോ. ”

ലിസ : ” ആ ഇതും വട്ട് തന്നെ. പക്ഷെ ഭൂരിപക്ഷം ആളുകൾക്കും വട്ട് ഉള്ളത് കൊണ്ട് വട്ട് ഉണ്ടെന്ന് അവർക്ക് സ്വയം തിരിച്ചറിയാൻ പറ്റിയില്ല. ”

ദിയ : ” മാം സ്ത്രീകൾ എങ്ങനെ ആണ് രണ്ടാം തരം പൗരന്മാർ ആയത്. ”

ലിസ : ” മനുഷ്യൻ ഒരുപാട് മുൻപ് കാട്ടിൽ അലഞ്ഞു നടന്ന സമയത്ത് കായിക ശക്തി ഉള്ളവർ ആയിരുന്നു നേതാക്കൾ. അതുകൊണ്ട് ആ കാലഘട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരെ ആശ്രയിച്ചു കഴിയേണ്ടി വന്നു. എന്നാൽ കാലം മാറിയിട്ടും ശാസ്ത്രീയ വിപ്ലവങ്ങൾ ഉണ്ടായിട്ടും. സ്ത്രീകൾ അടിമകൾ ആണെന്ന പഴയ വിശ്വാസം നിലനിന്നു. മനുഷ്യരുടെ ഒരു പ്രധാന പ്രശ്നം ആയിരുന്നു ഇത്. അവര് ഒരു സാധനം എപ്പോളെങ്കിലും വിശ്വസിച്ചു വച്ചാൽ പിന്നെ അത് തിരുത്താൻ ബുദ്ധിമുട്ട് ആണ്. 2000 കാലഘട്ടത്തിൽ ഭൂരിപക്ഷം സ്ത്രീകളും പാചകവും വീട്ടുജോലിയും മാത്രമാണ് ചെയ്തിരുന്നത്. ”

ജെനി : ” ങേ അപ്പൊ പുരുഷന്മാർ ഒറ്റയ്ക്ക് ബാക്കി എല്ലാ മേഖലയിലും ജോലി ചെയ്യുമോ ”

ലിസ : ” അതെ അതുകൊണ്ട് സമൂഹത്തിന്റെ മുന്നോട്ട് പോക്ക് വളരെ പതുക്കെ ആയിരുന്നു. ”

അലോഷി : ” ആൾക്കാർക്ക് ഇത് മണ്ടത്തരം ആണെന്ന് എന്താണ് മനസിലാവാഞ്ഞത്. ”

ലിസ : ” അത് വർഷങ്ങളായി തുടർന്നു വന്ന രീതികൾ ആയിരുന്നു അതുകൊണ്ട് അതാണ് ശെരി എന്ന് എല്ലാവരും വിശ്വസിച്ചു. സ്ത്രീകൾ ഭരിക്കാനോ നയിക്കാനോ കെൽപ്പ് ഇല്ലാത്തവർ ആണെന്നായിരുന്നു ധാരണ. മാത്രമല്ല പീഡനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. ”

ദിയ : ” പീഡനമോ ”

ലിസ : ” അത് മോളെ റേപ്പ്. ഇപ്പൊ നിങ്ങൾക്ക് ഒക്കെ കൃത്യമായ സെക്സ് എഡ്യൂക്കേഷൻ നൽകുന്നത് കൊണ്ട് ഇത് വളരെ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മോള് ഇതിനെ പറ്റി കേൾക്കാത്തത്. അന്നൊക്കെ ഇത് സ്ഥിരം ആയിരുന്നു.”

അലോഷി : ” പക്ഷെ മാം സ്ത്രീകൾ ഇതിനെ എതിർക്കില്ലേ ”

ലിസ : ” നല്ല doubt അലോഷി. നിർഭാഗ്യവശാൽ ഭൂരിപക്ഷം സ്ത്രീകളും ഒരാളുടെ തണലിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർ ആയിരുന്നു. അവർക്ക് സ്വന്തമായി അധ്വാനിക്കണം എന്നോ സ്വന്തം കാലിൽ നിക്കണമെന്നോ ഒന്നും ചിന്ത ഇല്ലായിരുന്നു. പുരുഷന്മാർ അടിച്ചമർത്താൻ വരുമ്പോൾ അതിന് തയ്യാറായി നിൽക്കുന്നവർ ആയിരുന്നു ഏറെയും. ചില സ്ത്രീകൾ മാത്രം ഇതിന് എതിരെ ശബ്ദം ഉയർത്തുമായിരുന്നു. ചില പുരുഷന്മാരും ഉണ്ടായിരുന്നു ഇതിനെ ഒക്കെ എതിർക്കുന്നവർ. തനിക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്ന് തിരിച്ചറിയാൻ പോലും അന്നത്തെ സ്ത്രീകൾക്ക് സാധിച്ചില്ല. ”

ദിയ : ” മാം അപ്പൊ അന്ന് സ്ത്രീകൾ എന്താണ് ചെയ്തിരുന്നത്. ”

ലിസ : ” 2000 തിന് ശേഷം കൊറേ പേര് തൊഴിൽ രംഗത്ത് വന്നു. എന്നാലും ഭൂരിഭാഗം പേരും വീട്ടിൽ ഇരുന്ന് ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി വീടൊക്കെ അടിച്ചു തുടച്ചു അങ്ങനെ കഴിഞ്ഞു പോന്നു. ഇന്നത്തെ പോലെ അല്ല. അന്ന് കല്യാണം ഒക്കെ എല്ലാവരും കഴിക്കും. മിക്ക ആളുകളും ജീവിതത്തിൽ ഒറ്റ ഇണയെ ഉണ്ടാകുവുള്ളു ”

Leave a Reply

Your email address will not be published. Required fields are marked *