വൃത്തിരാക്ഷസി [ജാഷിൻ]

Posted by

ഒരു’ഹൈജീനിക് ഡെവിളി’ൻ്റെ സാമ്രാജ്യം പോലെയാണ് ആ മുറിയുടെ ഓരോ കോണും.നിലത്തെ വെളുത്ത ടൈലുകൾ കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്നുണ്ടാകും.മുറിയുടെ പ്രധാന ആകർഷണം അതിൻ്റെ നടുവിലായി ഇട്ടിരിക്കുന്ന ആ ഭീമാകാരമായ കട്ടിലാണ്.നാല് പേർക്ക് സുഖമായി കിടക്കാൻ പാകത്തിന് വലിപ്പമുള്ള, പഴയ തേക്ക് തടിയിൽ തീർത്ത ഒന്നാണത്.അതിൻറെ സൈഡ് മതിലിനോട് ചേർന്ന് കിടക്കുന്നു.അവിടെ നാല് തലയിണകൾ.

റോസ് പട്ടുകൊണ്ടുള്ള നാല് തലയിണ ഉറകൾ.അതിൻറെ തുന്നലുകളിലൂടെ വലിയ വെളുത്ത lace തുന്നിയിരിക്കുന്നു.ഞാൻ പതുക്കെ ആ കട്ടിലിൻ്റെ അരികിൽ ഇരുന്നു. ഹോ! എന്ത് സോഫ്റ്റ് ആണ്! ഇങ്ങനെ കിടന്നാൽ അറിയാതെ ഉറങ്ങിപ്പോകും.ചാടുകയും കുത്തിമറിയുകയും ഒക്കെ ചെയ്യാം.

പക്ഷേ, എൻ്റെ മനസ്സിൽ ആൻ്റിയുടെ പഴയ നുള്ളുകൾ ഓർമ്മ വന്നു. രാവിലെയും വൈകിട്ടും, അങ്ങനെ 2 നേരം കുളിക്കാതെ ഈ കട്ടിലിൽ കയറിയാൽ എൻ്റെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാമല്ലോ!ആ കട്ടിലിൻ്റെ ഹെഡ്‌ബോർഡിൽ നിറയെ സങ്കീർണ്ണമായ കൊത്തുപണികൾ ഉണ്ട്.അതിൻ്റെ അലങ്കാരപ്പിടി അതിൻ്റെ രാജകീയ പ്രൗഢി വർദ്ധിപ്പിക്കുന്നു.

കട്ടിലിൽ വിരിച്ചിരിക്കുന്നത് വളരെ മനോഹരമായ,ഇളം പിങ്ക് നിറത്തിലുള്ള ഒരു പുതപ്പാണ് (duvet). അതിൽ നിറയെ ചെറിയ വെളുത്ത ചെറിപ്പൂക്കളുടെ ഡിസൈൻ തുന്നിച്ചേർത്തിരിക്കുന്നു.ചുളിവു പോലുമില്ലാതെ അത് വലിച്ചു മുറുക്കിയിട്ടിരിക്കുന്നത് കാണുമ്പോൾ തന്നെ ആൻ്റിയുടെ വൃത്തി മനസ്സിലാക്കാം.എനിക്കിട്ടു മാറാനുള്ള തുണി അവിടെ തേച്ചു മടക്കി വെച്ചിട്ടുണ്ട്.മുറിയിലെ ഏറ്റവും പ്രായം ചെന്ന ഒരേയൊരു സാധനം ആ മൂലയ്ക്ക് നിൽക്കുന്ന പഴയ തടി അലമാരയാണ്.

Leave a Reply

Your email address will not be published. Required fields are marked *