💞യക്ഷിയെ പ്രണയിച്ചവൻ 2 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

കാർത്തി: അളിയാ ഈ സംസാരം നമ്മക്ക് ഇവിടെ വച്ച് നിർത്താം.

മനു: ടാ കാർത്തി അവളുടെ കാര്യം പറയുമ്പോ മാത്രം നീ എന്താടാ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്????

കാർത്തി: ഇനിയും അത് നിനക്ക് ഞാൻ പറഞ്ഞ് തരണോ????

മനു: കാർത്തി അവൾ എന്ത് തെറ്റാ നിന്നോട് ചെയ്തേ നിന്റെ കഥ കേട്ടപ്പോ നിന്നെ അടുത്തറിഞ്ഞപ്പോ അവൾക്ക് നിന്നോട് ഇഷ്ട്ടം തോന്നി.അതാണോ അവൾ ചെയ്ത തെറ്റ്????

കാർത്തി: മനു ഈ കാര്യം പറഞ്ഞ് ഇനി നീ എന്റെ അടുത്ത് വരരുത്.വന്ന നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് cut ആവും.ഞാൻ പറഞ്ഞേക്കാം.

മനു: അപ്പൊ നിന്റെ പ്ലാൻ എന്താ കാർത്തി ഒറ്റ തടിയായിട്ട് നിക്കാപോവാ????

കാർത്തി: അതെ മരിക്കുവോളം ഞാൻ ഇങ്ങനെ തന്നെ പൊക്കോളാം.അവളെ……ന്റെ പാറുവിനെ കണ്ട നാൾ മുതൽ ചങ്കി കുറിച്ചിട്ടതാ അവളല്ലാണ്ട് വേറൊരു പെണ്ണിനെ ഞാൻ സ്വപ്നം പോലും കാണില്ലേന്ന്.ഇനി ഇതും പറഞ്ഞ് എന്റെ അടുത്ത് വരരുത് മനു plz……….

മനു: അളിയാ നീ ഇമോഷണൽ അവല്ലേ ഞാൻ…..സോറി ഇനി ഒരിക്കലും ഈ കാര്യം പറഞ്ഞ് ഞാൻ വരില്ല പോരെ………….

കാർത്തി: mm അതൊക്കെ പോട്ടെ 4 ദിവസം എന്ന് പറയുമ്പോൾ ഇന്ന് ബുധൻ.അപ്പൊ അടുത്ത ആഴ്ച ഇനി ക്ലാസ്സിൽ കേറിയാ മതി ഇല്ലേ????

മനു: mm

കാർത്തി: അല്ല അളിയാ അപ്പൊ എന്താ പരിപാടി????

മനു: എന്ത് പരിപാടി ഞാൻ വിട്ടിൽ പോകുന്നു.

കാർത്തി: എടാ നീ ഇന്നെ പോവുവാ????

മനു: mm എത്ര നാളായി അങ്ങോട്ട് ഓക്കേ പോയിട്ട് കഴിഞ്ഞ വെക്കേഷന് പോയതാ.ഇന്ന് പോയിട്ട് പിന്നെ ഞായറാഴ്ച ഞാൻ വരുള്ളൂ.അല്ല നീ എപ്പോ ഇറങ്ങും????

കാർത്തി: എങ്ങോട്ട്????

മനു: വിട്ടിലോട്ട് അല്ലാണ്ട് എങ്ങോട്ട്?????

കാർത്തി: എടാ സ്നേഹിക്കാനും കാത്തിരിക്കാനും ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ വിട്ടിൽ പോയിട്ട് കാര്യം ഉള്ളൂ.ആകെ ഉള്ളത് എന്റെ അനിയത്തി എന്ന് പറയുന്ന ഒരു വിഷം.അവളെ കാണാൻ എന്റെ പട്ടി പോവും.

മനു: എടാ അവൾ ഒറ്റക്ക് അല്ലെ ഉള്ളൂ.നിനക്ക് ഒന്ന് പൊയ്ക്കുടെ????

കാർത്തി: അവൾ ഒറ്റക്ക് അല്ല അവിടെ കുഞ്ഞമ്മയും അവരുടെ hus ഉം ഉണ്ട്.

മനു: നിനക്ക് എങ്ങനെ അറിയാം???? അവര് നിന്നെ വിളിക്കാറുണ്ടോ????

കാർത്തി: mm ഇപ്പോളല്ലാ!!, അമ്മയെന്ന് പറയണ വിഷത്തിനെയും അച്ഛൻ എന്ന് പറയണ വിഷത്തിനെയും വിയൂരിലെ കൊട്ടാരത്തിലോട്ട് കൊണ്ട് പോയപ്പോ.എന്റെ മനസ്സ് അറിയുന്ന ഒരാളെങ്കിലും ആ കുടുംബത്തിൽ ഉണ്ടെങ്കിൽ അതെന്റെ കുഞ്ഞമ്മയാ.അന്ന് വിളിച്ചിരുന്നു അനിയത്തിയെ പറ്റി ഓർത്ത് നീ വിഷമിക്കണ്ട ഞങ്ങൾ നോക്കിക്കോളാം എന്ന്.പിന്നെ കുഞ്ഞമ്മയുടെ വിളിയും നിന്നു.ആദ്യം കുറെ സങ്കടം ഉണ്ടായിരുന്നു.പിന്നെ പിന്നെ ആ സങ്കടവും ഇല്ലാണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *