യുഗം 8 [Achilies]

Posted by

മുകളിൽ നിന്നിറങ്ങി വന്നു ഗംഗയാണ് അതിന് മറുപടി തന്നത്.
“അത് പരിചയം കൊണ്ടും ആഹ് അവസ്ഥ കണ്ടും തോന്നിയ ഒരു സാഹതപത്തിൽ നിന്ന് ചെയ്തു. അത് കഴിഞ്ഞില്ലെ ഇനിയെന്ത്.”
“ഇല്ല കഴിഞ്ഞില്ല.”
“നിങ്ങൾക്ക് രണ്ടു പേർക്കും അവരുമായുള്ള പരിചയം ഞാൻ മൂലമാണ് ഞാൻ പറഞ്ഞില്ലേ അത് വിട്ടേക്കാൻ പിന്നെന്താ വസൂ.”
“അങ്ങനെ വിടാൻ ഒക്കില്ല വസൂ.”
കൈ എളിയിൽ കുത്തി എന്നെ കളിയാക്കുന്ന പോലെ ആയിരുന്നു ഗംഗയുടെ ചോദ്യം.
“ഗംഗ എന്തിനാ ഇപ്പൊ ഇങ്ങനെ, നിന്നോട് ഞാൻ ഇന്നലെ എല്ലാം പറഞ്ഞതല്ലേ അപ്പോൾ ഒന്നും സാരമില്ല എന്ന് പറഞ്ഞില്ലേ.”
വസുവിന്‍റെയും ഗംഗയുടെയും സംസാരത്തിൽ എനിക്കെവിടെയോ ചില അസ്വാരസ്യങ്ങൾ അനുഭവപെട്ടു തുടങ്ങിയിരുന്നു.
“നീ എല്ലാം പറഞ്ഞില്ലല്ലോ.”
“എന്ത് പറഞ്ഞില്ലെന്നു, ഇന്നലെ ഇവരെ അവിടുന്ന് കണ്ടത് മുതൽ എല്ലാം ഞാൻ പറഞ്ഞില്ലേ.”
“ഇല്ല നിനക്ക് മീനാക്ഷിയെ ഇപ്പോഴും ഇഷ്ടമാണെന്ന കാര്യം നീ പറഞ്ഞില്ല, ആഹ് ഇഷ്ടം ഉള്ളിലുള്ളത് കൊണ്ടാണ് ഇവരെ ഇന്നലെ രക്ഷിച്ചതെന്നും നീ പറഞ്ഞില്ല.”
“ഗംഗേ ഇഷ്ടം ഉണ്ടായിരുന്നു അന്ന് ആഹ് വീട്ടിൽ അവളെ തേടി പോവുന്നത് വരെ, പക്ഷെ ഇപ്പോൾ ഇല്ല. ഇനി ഉണ്ടാവാനും പോണില്ല.”
“കള്ളം പറയണ്ട ഹരി നമ്മൾ ഒന്നിച്ചിട്ടും കണ്ടിട്ടും അധികം ആയിട്ടില്ല പക്ഷെ യുഗങ്ങളുടെ അടുപ്പം തോന്നിയിട്ടുണ്ട് നമുക്കിടയിൽ, ആഹ് നീ കള്ളം പറയുമ്പോൾ നിന്നെക്കാളും നന്നായി ഞങ്ങൾക്കത് മനസ്സിലാവും.”
“മീനാക്ഷി ഇവിടെ ഉണ്ട് മുകളിൽ നിന്നെ കാത്ത്. നിനക്ക് കാണണ്ടേ.”
ഗംഗ പറഞ്ഞത് കേട്ടതും എന്റെ ദേഹമാകെ ചൂട് വെള്ളം കോരി ഒഴിച്ചപ്പോലെ, അവൾ പറഞ്ഞതെല്ലാം സത്യമാണോ ഞാൻ മീനാക്ഷിയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ, പക്ഷെ ഇവർ എന്റെ ഗംഗയും വസുവും ഇനി എനിക്ക് ഇവരെ നഷ്ടപ്പെടുമോ, ഭയം എന്നെ വരിഞ്ഞു മുറിക്കുന്നത് ഞാൻ അറിഞ്ഞു.
“ആഹ് പിഴച്ചവളെന്തിനാ ഇവിടെ അവളെ എനിക്ക് കാണണ്ട.”
പറഞ്ഞു തീർന്നതും എന്റെ മുഖം തിരിഞ്ഞു പോയി ഗംഗയുടെ കൈ എന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു.
എന്റെ കണ്ണിൽ നിന്നും കണ്ണീരു പെയ്തിറങ്ങാൻ തുടങ്ങി ഒരിക്കൽ കൈ വിട്ട ജീവിതം തിരിച്ചു പിടിക്കുമ്പോൾ വീണ്ടും നിലയില്ലാ കയത്തിൽ താഴുന്ന പോലെ തോന്നി. ഗംഗ എന്നെ തല്ലിയപ്പോൾ മനസ്സ് പൊടിഞ്ഞു നുറുങ്ങുന്നത് ഞാൻ അറിഞ്ഞു. അവർ എന്റെ കൂടെ വേണം എന്നുള്ള സ്വർത്ഥതയാവാം എന്നെ കൊണ്ടങ്ങനെ പറയിപ്പിച്ചത്. പക്ഷെ ഗംഗയുടെ പ്രതികരണം എന്നെ ഉള്ളിൽ നിന്നും തകർത്തു കഴിഞ്ഞിരുന്നു.
എന്നെ തല്ലിയ ശേഷം ഗംഗ സോഫയിലേക്കിരുന്നു കരച്ചിൽ ആയി, കണ്ണ് തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ വസുവും.
ഒറ്റപ്പെട്ട പോലെ തോന്നിയപ്പോൾ പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല ഞാൻ പുറത്തേക്ക് നടന്നു. വാതിൽപ്പടി കടന്നു മുറ്റത്തേക്കിറങ്ങിയപ്പോൾ, എന്റെ പേര് കരഞ്ഞു കൊണ്ട് തിരിച്ചു വിളിക്കുന്ന വസുവിന്റെ ഒച്ച വെള്ളത്തിനടിയിൽ നിന്ന് കേൾക്കുന്ന പോലെ മുഴങ്ങികേട്ടു. പക്ഷെ നില്ക്കാൻ കഴിയാതെ ഞാൻ നടന്നു കണ്ണീരൊഴുകിയ കണ്ണും ഇടറുന്ന കാലുകളും. കനം വെച്ച മനസ്സുമായി.
ചുവന്ന വാനം ഇരുളുന്നതും വഴിയിലെ വിളക്കുകൾ കണ്ണ് തുറക്കുന്നതും ഞാൻ കണ്ടു പക്ഷെ കണ്ണിൽ ഇപ്പോഴും കണ്ണീർ ഒരുക്കിയ മൂടൽ മഞ്ഞായിരുന്നു. എപ്പോഴോ യാത്ര അവസാനിക്കുമ്പോൾ ഞാൻ ആഹ് പഴയ എന്റെ വീട്ടിലായിരുന്നു ഏകനായി. പൊളിഞ്ഞ വീടിന്റെ അരമതിലിൽ ചാരി ഞാൻ ഇരുന്നു. ജീവിതത്തിനോട് തന്നെ വിരക്തി തോന്നി തുടങ്ങി, എപ്പോഴോ മുന്നിൽ കണ്ടു തുടങ്ങിയ വെട്ടം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അവസാനിച്ച പോലെ.

Leave a Reply

Your email address will not be published. Required fields are marked *