യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

“ഒന്ന് കെട്ടിപ്പിടിച്ചിരി പെണ്ണെ…എന്തായാലും ഞാൻ ലൈസൻസ് എടുത്തില്ലേ…”

തോളിൽ വച്ചിരുന്ന കൈ പിടിച്ചു അരയ്ക്ക് ചുറ്റും വെപ്പിച്ചു നീതുവിനെ തന്നിലേക്ക് ചേർത്തിരുത്തി കൊണ്ട് അജയ് പറഞ്ഞു.

“മോന്റെ പൂതി കൊള്ളാല്ലോ….

ലൈസൻസ് അല്ല ലേർണേഴ്‌സ്ഏഹ് എടുത്തിട്ടുള്ളൂ.”

എങ്കിലും അവനെ മുറുകെ കെട്ടിപ്പിടിച്ചു തോളിലേക്കു മുഖവും വെച്ചാണ് അവൾ ഇരുന്നത്,

“ഡി അതുങ്ങളെ അമർത്തി പൊട്ടിക്കരുത്,…ഞാൻ ഒന്ന് കണ്ടിട്ട് പോലും ഇല്ലാത്തത.”

“ശീ,…..ഈ മനുഷ്യൻ….”

എങ്കിലും അവൾ അകന്നു മാറിയില്ല.
എന്നോ കണ്ടു മറന്നു തുടങ്ങിയ സ്വപ്നം പൂർത്തിയാവുന്നതിൽ മയങ്ങുകയായിരുന്നു നീതു.

“ഇച്ഛായാ….”

തല തോളിൽ തന്നെ വച്ചുകൊണ്ടാണ് അവൾ വിളിച്ചത്.

“ഹ്മ്മ്…”

“ഇച്ഛായാ……….”

“എന്താടി പോത്തേ…”

“അതില്ലെ….”

“ഒന്ന് പറ പ്രാന്തി…”

“ഓഹ് പറയാഡോ….
പിന്നില്ലേ….”

“പറയെടി….നീതമ്മോ…”

“നേരത്തെ പറഞ്ഞില്ലേ…
ഇച്ഛായന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് കുറച്ചു പേര് എന്ന്.”

“ഡി നീതമ്മെ നിന്റെ ചാട്ടം എനിക്ക് മനസ്സിലായി,
ശെരിയാണ് ഉണ്ടായിട്ടുണ്ട്,….നീ എന്റെ കണ്ണിനു മുന്നിൽ വരും മുൻപ്
അതിനു ശേഷം, ഞാൻ നോക്കിയിട്ടില്ല ആരെയും.”

“അഹ് നോക്കരുത്….ഇനി ഈ ലാത്തിയും പൊക്കി വേറെ ഏതേലും പെണ്ണുങ്ങളുടെ അടുത്ത് പോയീന്നു ഞാൻ അറിഞ്ഞാൽ, 22 ഫീമെയിൽ അറിയാലോ…
ഇച്ഛായന് ഇനി എന്റെയാ…ഞാൻ ഇച്ഛായന്റെയും, ഇനി അങ്ങനെ മതി….പ്ലീസ്.”

“അങ്ങനെ ഒരൊറപ്പു എനിക്കില്ലായിരുന്നേൽ ഞാൻ ഇങ്ങനെ നിന്റെ മുന്നിൽ വന്നു നിൽക്കില്ലായിരുന്നു….
നീ സമ്മതമല്ല എന്ന് പറഞ്ഞിരുന്നെങ്കിലും ഇനി മറ്റൊരു പെണ്ണ് എന്റെ മനസ്സിലും ശരീരത്തിലും അധികാരമോ അവകാശമോ സ്ഥാപിക്കില്ലയിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *