കല്യാണി – 1 (ഹൊറര്‍ കമ്പി നോവല്‍)
KALLYANI HORROR KAMBI NOVEL BY:KAMBI MASTER@KAMBIKUTTAN.NET
ശരീരത്തില്‍ നിന്നും വേര്‍പെട്ട കല്യാണിയുടെ ആത്മാവ് അനന്തവിഹായസ്സിലൂടെ പറന്നുയര്‍ന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് പ്രകാശത്തെക്കാള്‍ വേഗത്തില്‍ താന്‍ എത്തിക്കൊണ്ടിരിക്കുന്നത് അവളറിഞ്ഞു. മറ്റു ധാരാളം പേര്‍ തന്റെ ചുറ്റുമുണ്ട്; പക്ഷെ അവരെ ഒന്നും തനിക്ക് കാണാനോ അറിയാനോ പറ്റുന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകാശത്തിലൂടെയാണ് തന്റെ സഞ്ചാരം. ഒരു പ്രകാശ വലയത്തിലൂടെ താന്‍ പറക്കുകയാണോ അതോ ഒഴുകുകയാണോ എന്ന് കല്യാണി അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
കല്യാണിയുടെ ആത്മാവിന്റെ ആ യാത്ര അവസാനിച്ചത് കോടിക്കണക്കിനു നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ഒരു അഭൌമ കൊട്ടാര സദൃശമായ ഇടത്താണ്. എങ്ങും വെട്ടിത്തിളങ്ങുന്ന രത്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുവകകള്‍ ആണ്. മരതക രത്നത്താല്‍ നിര്‍മ്മിതമായ തൂണുകളും അവ ചൊരിയുന്ന പ്രഭയുമാണ് എവിടെയും. നോക്കിയാല്‍ ഒരു അന്തവുമില്ലാത്ത ആ കൊട്ടാരത്തിന്റെ ഏറ്റവും ഉള്ളറയിലേക്ക് കല്യാണി എത്തിപ്പെട്ടു. അവിടെ സിംഹാസനത്തില്‍ ഇരിക്കുന്ന ഇരുണ്ട മുഖമുള്ള ഒരു ഭീകരനെ അവള്‍ കണ്ടു. അയാള്‍ക്ക് ചുറ്റും മൃഗങ്ങളുടെ മുഖമുള്ള പടയാളികള്‍. മരണത്തിന്റെ അധിപനായ യമന്റെ മുന്‍പിലാണ് താന്‍ നില്‍ക്കുന്നത് എന്ന് കല്യാണി വേഗം തിരിച്ചറിഞ്ഞു.
“കല്യാണി….”
ഇടി മുഴങ്ങുന്നത് പോലെ സിംഹാസാനത്തില്‍ ഇരുന്നിരുന്ന യമന്‍ മുരണ്ടു. കല്യാണി അദ്ദേഹത്തിന്‍റെ മുന്‍പിലെത്തി ഒഴുകി നിന്നു.