പുനർവിവാഹം 1
Punar Vivaaham bY Devaki Antharjanam | | All Parts
എന്റെ പൊന്നു മമ്മി അല്ലേ…. ഒന്നു സമ്മതിക്കൂ…..ഹരിയങ്കിൾ നല്ല ആളാണ്…… എന്നെ ഓർത്താണ് മമ്മി ഇത് സമ്മതിക്കാതെ ഇരിക്കുന്നത് എങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും…..മമ്മിയെ അത്രയ്ക്കും ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ അങ്കിൾ വീണ്ടും ചോദിക്കുന്നത്?….. പ്ളീസ് മമ്മീ……
ഗായത്രിയുടെ മടിയിൽ കിടന്നു കൊണ്ട് നീതു ചിണുങ്ങി….
……മമ്മി സമ്മതിച്ചില്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോകാൻ തന്നെയാണ് ഞാനും മാളുവും തീരുമാനിച്ചിരിക്കുന്നത്……
…… എന്റെ മോളെ നീ എന്നെ ഇങ്ങനെ ധർമ്മസങ്കത്തിൽ ആക്കല്ലേ…….
അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഗായത്രി ദീർഘമായി നിശ്വസിച്ചു.
ആദ്യമായി ഹരിശങ്കറിനെ കണ്ടത് ടൗണിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ വച്ചാണ്, ഗായത്രി ഓർത്തു…നീതുവിനു കുറച്ചു വസ്ത്രങ്ങൾ വാങ്ങാൻ പോയതായിരുന്നു അവർ. കൂടെ പഠിക്കുന്ന ഉറ്റ കൂട്ടുകാരിയായ മാളുവും അച്ഛൻ ഹരിശങ്കറും യാദൃശ്ചികമായി അവിടെ എത്തിയത് കാരണം കുറച്ചു സമയം ഗായത്രിക്ക് ഹരിയുടെ കൂടെ ചിലവഴിക്കേണ്ടതായി വന്നു….മാളുവിനെ കണ്ടതും ഗായത്രിയെ വിട്ട് നീതു അവളുടെ കൂടെ കൂടി…. കൂട്ടുകാരികൾ ഇരുവരും കളിയും ചിരിയുമായി വസ്ത്രങ്ങൾ പരതി എടുക്കാൻ തുടങ്ങി….
പരസ്പരം പരിചയപ്പെട്ടു എങ്കിലും ഹരിയോടൊപ്പം ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുന്നതിൽ ഗായത്രിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…. പുരുഷന്മാരോട് സംസാരിക്കുന്നത് പോയിട്ട് ഗായത്രി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് തന്നെ വളരെ അപൂർവമായിരുന്നു അതും നീതു നിർബന്ധിച്ചാൽ മാത്രം…
മോഹനേട്ടൻ തന്നെ വിട്ടു പിരിഞ്ഞത് ഇപ്പോളും ഗായത്രിക്ക് വിശ്വസിക്കാൻ ആകാത്ത പോലെയാണ്. കല്യാണം കഴിഞ്ഞ് വെറും മൂന്നു ദിവസമാണ് ഒരുമിച്ച് കഴിഞ്ഞത് നാലാമത്തെ ദിവസം വെറും ഒരു പനിയിൽ തുടങ്ങിയ അസുഖം ഒരാഴ്ചയ്ക്കകം തന്റെ താലി അറുത്തു. മരിക്കാൻ മനസ് കൊണ്ട് തീരുമാനം എടുത്താണ്