ഞാൻ നാട്ടിലെത്തി. 2008 ലെ ഓണക്കാലമാണ്. നാട്ടിലെത്തിയതോടെ തലവേദന മാറിയെങ്കിലും ഡോക്ടറെ കാണാമെന്നുതന്നെ നിശ്ചയിച്ചു. കാര്യം വീട്ടിൽ അവതരിപ്പിച്ചു. അപ്പോഴാണറിയുന്നത് ശോഭയുടെ വീടിനടുത്തു ഒരു ഡോക്ടറുണ്ട് കണ്ണിന്റെ സ്പെഷ്യലിസ്റ് ആണ് എന്നൊക്കെ. ശോഭ എന്നെ അവിടെ കൊണ്ടുപോകാമെന്നേറ്റു. അങ്ങനെ ഒരുദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെ ഞങ്ങൾ ഡോക്ടറുടെ വീട്ടിലെത്തി. എന്നത്തേയുംപോലെ അവിടെ നല്ല തിരക്ക്. നാലുമണിക്കാണ് ഡോക്ടർ വീട്ടിൽ വരുന്നത്. അഞ്ചുമണിമുതൽ പരിശോധന തുടങ്ങും. ഞങ്ങൾ കൊച്ചുവർത്തമാനങ്ങളൊക്കെ പറഞ്ഞു അവിടെയിരുന്നു.
ആദ്യമായാണ് അവളോട് ഇത്രയൂം സംസാരിക്കുന്നത്. അവസരം കിട്ടിയിട്ടില്ല അല്ലെങ്കിൽ ശ്രമിച്ചിട്ടില്ല എന്നുവേണമെങ്കിൽ പറയാം. ഞങൾ തുറന്നു സംസാരിക്കാൻ തുടങ്ങി. അവളുടെ കോളേജ് ലൈഫിനെക്കുറിച്ചും, വിവാഹജീവിതത്തെക്കുറിച്ചും മൊക്കെ അവൾ പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തിനിടക്ക് അവൾ അവളുടെ മാറിൽ (മുലയിൽ ) മുഴയുണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു എന്നുമൊക്കെ എന്നോട് പറഞ്ഞു. അങ്ങനെയൊരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. വീട്ടിൽ ഒരു ഇല അനങ്ങിയാൽ എന്നോടുപറയുന്ന ‘അമ്മ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. സുഗതൻ വന്നിരുന്നില്ല എന്നും അതിനെച്ചൊല്ലി അവർക്കിടയിൽ നീരസമുണ്ട് എന്നൊക്കെ എനിക്കറിയാൻ കഴിഞ്ഞു. എന്തായാലും ഡോക്ടറെ കണ്ടിട്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി. യാത്രയിലും ഞങ്ങൾ സംസാരം നിറുത്തിയിരുന്നില്ല.
വീട്ടിലെത്തിയ ശേഷവും ഉറങ്ങാൻ കിടന്നപ്പോഴുമെല്ലാം അവളായിരുന്നു മനസ്സിൽ. ആദ്യമായി അവൾ മനസ്സിൽ ഇടംപിടിച്ചു. അവളുടെ മുഖവും ചിരിയും വാക്കുകളുമെല്ലാം മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ഉറങ്ങാൻ കഴിഞ്ഞില്ല.ഇനിയും അവളുമൊത്ത് ഒരു സ്വകാര്യത ഞാൻ വല്ലാതെ ആഗ്രഹിച്ചു. ആദ്യമായി ഞാനവൾക്കു ഗുഡ്‌നൈറ്റ് എന്ന് sms അയച്ചു. തിരിച്ചും ഒരു ഗുഡ്‌നൈറ്റ് എന്നെത്തേടിയെത്തി.