തപസ്സ് ഭാഗം ഒന്ന്

Posted by

ദിവസങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു. എൻറെ ലീവും. അവസരം കിട്ടുമ്പോളൊക്കെ ഞാൻ അവളോട് സംസാരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളെ കാണുമ്പോൾ ഒരു സുഖം, മനസ്സു നിറയുന്നപോലെ. കണ്ടുകൊണ്ടിരിക്കാൻ ഒരു തോന്നൽ. നാട്ടിലെത്തിയാൽ കൂട്ടുകാരുമൊത്തു കറങ്ങിയിരുന്ന ഞാൻ വീട്ടിൽത്തന്നെയിരുപ്പായി. പ്രണയം അതിൻറെ സുഖം ഒന്നുവേറെതന്നെയാണ്. സ്‌കൂളിലും കോളേജിലുമൊന്നും അതിന്റെ സുഖം അറിയാൻ കഴിഞ്ഞിരുന്നില്ല. ജോലി അതായിരുന്നു ലക്‌ഷ്യം. എന്തായാലും വൈകിവന്ന പ്രണയം എന്നെ വല്ലാതെ അടിമയാക്കി. ഭവിഷ്യത്തുകളൊന്നും ഞാൻ ആലോചിച്ചില്ല. ഭർതൃമതിയായ സ്ത്രീ, എന്നേക്കാൾ എട്ടുവയസ്സിന്റെ വ്യത്യാസം അതിലുപരി ഞങ്ങൾതമ്മിലുള്ള ബന്ധം ഒന്നും എനിക്ക് പ്രശ്നമല്ലാതായി മാറി.

അങ്ങനെ തിരിച്ചുപോകാനുള്ള സമയമായി. ഒന്നുരണ്ടു ദിവസമേ ബാക്കിയുള്ളൂ. മനസിലെ ഇഷ്ടം അവളോട് തുറന്നുപറയാൻ അതുവരെ കഴിഞ്ഞിരുന്നില്ല. ഒരു ശനിയാഴ്ച , കൂട്ടുകാരൊക്കെ ചേർന്നു ഒരു ചെറിയ പാർട്ടി നടത്തി. പാർട്ടി എന്നുപറഞ്ഞാൽ കള്ളുകുടിതന്നെ. പാർട്ടിയൊക്കെ കഴിഞ്ഞു ഞാൻ വീട്ടിലെത്തി. അല്പം കുടിച്ചിട്ടുണ്ട് എന്നല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. അടുത്തുള്ള ഒരു വീട്ടിൽ അയൽക്കൂട്ടത്തിൻറെ യോഗവും കോഴിക്കുഞ്ഞു വിതരണവും. അമ്മയും എല്ലാരും അവിടെയാണ്. വീട്ടിൽ ഞാനും അവളുടെ വീട്ടിൽ അവളും മാത്രം. നല്ല അവസരം

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. “കുടിച്ചിട്ടുണ്ടല്ലേ??” അവളുടെ മുഖത്തു നീരസം. ” കുളിച്ചിട്ടു ഇങ്ങോട്ടു വന്നാൽ മതി” എന്നുംപറഞ്ഞുകൊണ്ടു അവൾ റൂമിലേക്ക് പോയി. ഞാൻ അവിടെത്തന്നെ നിന്നതുകൊണ്ടാവണം അവൾ ഉടനെ തിരിച്ചുവന്നു.
” ഒരു ഉമ്മ തരാമെങ്കിൽ കുളിക്കാം ” രണ്ടും കല്പിച്ചു ഞാൻ പറഞ്ഞു.
“ഡാ…!! എന്തൊക്കെയാ ഈ പറയുന്നേ..?”
അവൾ അത്ഭുതത്തോടെ എന്നെ നോക്കി. പണി പാളി എന്ന് മനസിലാക്കിയ ഞാൻ അവിടുന്ന് മുങ്ങി, എൻറെ റൂമിൽവന്നുകിടന്നു. ബ്രാണ്ടി അകത്തുള്ളതുകൊണ്ടാവണം പെട്ടെന്ന് മയങ്ങി.

Leave a Reply

Your email address will not be published. Required fields are marked *