അവളുടെ കണ്ണുകൾ തിളങ്ങുന്നതുപോലെ എനിക്കുതോന്നി. അവൾ അകന്നുമാറി. “പോവാ”എന്നോട് മനസ്സില്ലാമനസോടെയെന്നവണ്ണം അവൾ പറഞ്ഞു. എന്നിട്ടു പതിയെ തിരിച്ചുനടന്നു. അവളുടെ റൂമിലെ ലൈറ്റ് കെടുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു.
ആവേശവും ആഗ്രഹങ്ങളും ഒട്ടും കുറഞ്ഞിട്ടില്ല. എങ്കിലും തിരിച്ചു ആന്ധ്രയിലേക്കു യാത്രയായി. എന്തോ കളഞ്ഞുപോയതുപോലെ ഒരു ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. വിളിക്കാൻ ഒരു നിവർത്തിയുമില്ല. വീട്ടിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ. അതുകൊണ്ടു മെസ്സേജ് മാത്രം അയച്ചുകൊണ്ടിരുന്നു. ട്രെയിൻ യാത്രയിൽ ഫോണിൽ റേഞ്ച് ഉണ്ടാകാറില്ല. അല്ലെങ്കിൽ ഏതെങ്കിലും സ്റ്റേഷൻ എത്തണം. അവളോട് സംസാരിക്കാൻ ഞാൻ പാടുപെട്ടു. എന്തായാലും റൂമിലെത്തിയശേഷം അവളെ വിളിച്ചു. അമ്മയുടെ ഫോൺ കിട്ടുന്നില്ല എന്നുംപറഞ്ഞാണ് വിളിച്ചത്. അതുകൊണ്ടു അമ്മയോടും സംസാരിച്ചു. പിന്നെയെല്ലാം മെസ്സേജിൽ തന്നെ.
കണ്ണും മൂക്കും ബുദ്ധിയും ഒന്നുമില്ലാത്ത പ്രണയം എന്ന പുതിയ ഒരു ലോകത്തിൽ ഞാൻ എത്തിപ്പെട്ടതിന്റെ സന്തോഷവും നിർവൃതിയും നിർവചിക്കാനാകാത്തതായിരുന്നു. അതുകൊണ്ടാകും എല്ലാവരും പ്രണയത്തെ ഇഷ്ടപ്പെടുന്നത്. എൻറെ പ്രണയത്തിന്റെ സന്മാർഗികതയൊന്നും ഞാൻ അന്വേഷിച്ചില്ല. എന്തായാലും ആ സമയങ്ങളിലൊന്നും അവളോട് ലൈംഗികമായ ഒരു ആസക്തി തോന്നിയിരുന്നില്ല. എന്തായാലും സംസാരിക്കാൻ ഒരു വഴി അവൾതന്നെ കണ്ടുപിടിച്ചു. കുട്ടി അപ്പോൾ LKG യിലാണ് പഠിച്ചിരുന്നത്. കുറച്ചു ദൂരെ വരെയേ സ്‌കൂൾബസ്സ് വരൂ. അവിടെവരെ കുട്ടിയെ കൊണ്ടുപോകാനും വിളിച്ചുകൊണ്ടുവരാനുമൊക്കെ അവൾപോകുമായിരുന്നു. ആ സമയം പ്രയോജനപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ എൻറെ അടുത്ത ലീവ് വരെ കാര്യങ്ങൾ ഭംഗിയായി നടന്നുകൊണ്ടിരുന്നു.
തുടരും….