രേഷ്മ കാർത്തിക്കിന്റെ അരികിലെത്തി കൈയിലിരുന്ന ചന്ദനം അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.
രേഷ്മ അവനോടു ചോദിച്ചു..
“ആ പെങ്കൊച്ചിനെ നീ നോക്കി ദഹിപ്പിക്കുനടയിരുന്നല്ലോടാ..”
“എന്നാ ഷേപ്പ് ആണെടീ ആ കൊച്ചിനെ കാണാൻ. ഏതു പോലൊരു പെണ്ണിനെ കണ്ടാൽ അതൊരു ആണും നോക്കി പോകും.”
“കാണാൻ കൊള്ളാവുന്ന പെങ്കൊച്ചുങ്ങൾ പലതിനെയും അങ്ങനെ വഴിയിൽ കാണും.. എന്നും പറഞ്ഞു അതിനെയൊക്കെ നോക്കാൻ തുടങ്ങിയാൽ ആങ്ങളമാരുള്ള കൊച്ചുങ്ങൾ ആണെങ്കിൽ മോന്റെ മുഖത്തിന്റെ ഷേയ്പ്പും മാറും.”
” ഓഹ്.. പിന്നെ.. നീ ഒന്ന് പോടീ ..” കാർത്തിക് ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൻ ഒന്നും കൂടി ആ പെങ്കൊച്ചിനെ നോക്കി.ക്ഷേത്രത്തിനകത്തേക്കു കയറാനായി പോകുന്ന പെൺകുട്ടി മുഖം തിരിച്ചു അവനെ നോക്കുന്നുണ്ടായിരുന്നു. കാർത്തിക്കിന്റെ മുഖം വിടർന്നു..
“രേച്ചു്… അവൾ എന്നെ തിരിഞ്ഞു നോക്കുന്നു..”
രേഷ്മ തമാശയായി പറഞ്ഞു.
“രാവിലെ തന്നെ ക്ഷേത്രയിൽ വായി നോക്കാൻ വന്നു നിൽക്കുന്ന ഈ വായിനോക്കി ആരാണെന്നു വിചാരിച്ചു നോക്ക്കിയതാകും.”
“ഡീ.. നിന്നെ ഉണ്ടല്ലൂ..”
കാർത്തിക് രേഷ്മയുടെ തോളിൽ വേദനിപ്പിക്കാതെ ഒന്ന് അടിച്ചു.
“വാ.. നമ്മുക്ക് വീട്ടിൽ പോകാം. ‘അമ്മ വീട്ടിൽ എപ്പോൾ നിന്റെ പിറന്നാൾ പായസം ഉണ്ടാക്കുന്നുണ്ടാകും.”
കാർത്തിക് ബൈകിന്റെ അടുത്തേക്ക് നടന്നു, പിറകെ രേഷ്മയും.
കാർത്തിക് കാണാൻ കൊള്ളാവുന്ന ഒരു പയ്യനാണ്, അത്യാവിഷ പൊക്കവും വെളുത്ത നിറവും, ബ്രൗൺ നിറത്തിലുള്ള കൃഷ്ണമണികൾ അവന്റെ ഒരു ആകര്ഷണമായിരുന്നു.
രേഷ്മയെ കൊണ്ട് പോകുമ്പോൾ കാർത്തിക് മിനിമം സ്പീഡിൽ മാത്രമേ ബൈക്ക് ഓടിക്കരുല്ലയിരുന്നു, അവൾക്കു സ്പീഡ് പേടിയായിരുന്നു. ബാലൻസിനായി അവൾ അവന്റെ തോളിൽ കൈ ഇട്ടിരുന്നു, അവനോടു സംസാരിക്കാനായി അവൾ അവനോടു ചേർന്നിരുന്നു.
തുടക്കം-1 [ ne-na ]
Posted by