“പോയിരുന്നെങ്കിൽ അല്ലേ.. അത് അപ്പോൾ നോക്കാം. മോൻ തല്ക്കാലം ആ മൊബൈലിൽ കിടക്കുന്നതൊക്കെ കൊണ്ടങ്ങു അഡ്ജസ്റ്റ് ചെയ്താൽ മതി.”
“ഛീ.. നാറീ.. നീ എന്തിനാ എന്റെ മൊബൈലൊക്കെ എടുത്തു നോക്കുന്നത്.”
“ഞാൻ എപ്പോൾ നോക്കിയതായി കുറ്റം. നീ കണ്ട ചീത്ത വീഡിയോസ് കൊണ്ട് നടക്കുന്നതിനു കുഴപ്പം എല്ലാ.”
“ഈ പ്രായത്തിലുള്ള ആൺപിള്ളേരിലൊക്കെ അത് കാണും”
രേഷ്മ അവനെ ദേഷ്യം പിടിപ്പിക്കുവാനായി ചുമ്മാ ചോദിച്ചു.
“എനിക്കും നിന്റെ പ്രായം തന്നല്ലോ.. അപ്പോൾ ഞാനും അത് കണ്ടല്ലോ?”
“ഞാൻ ആൺപിള്ളേരുടെ കാര്യമാ പറഞ്ഞെ.. മോൾക്ക് അത് കാണാനുള്ള പ്രായം ആകുമ്പോൾ ഞാൻ പറയാമെ.”
“പ്രായം ആകുമ്പോൾ ഒന്ന് അറിയിക്കണേ, ഞാനും അതൊക്കെ കാണാനായി കാത്തിരിക്കയാ.”
“ഈ പെണ്ണിന്റെ കാര്യം.. വഷളത്തരം മാത്രമേ നാവിൽ
നിന്നും വരൂ, പെണ്ണിനെ പിടിച്ചു കെട്ടിച്ചു വിടാറായി.”
“എന്നെ കിട്ടിച്ചു വിടണമെന്ന ചിന്ത നിനക്ക് എപ്പോഴെങ്കിലും ഒന്ന് ഉണ്ടായല്ലോ. സമാധാനം.”
അവളോട് അടികൂടി ബൈക്ക് ഓടിച്ചു വീട്ടിലെത്തിയത് അവൻ അറിഞ്ഞില്ല. ബൈക്ക് വീട്ടു മുറ്റത്തു എത്തിയപ്പോഴേ അടപ്രധമന്റെ വാസന അവന്റെ മൂക്കിലെത്തി.
രേഷ്മ “അമ്മെ” എന്നും വിളിച്ചു കൊണ്ട് വീട്ടിനകത്തേക്ക് പോയി.
3 വര്ഷം മുൻപ് നടന്ന ഒരു കാര് ആക്സിഡന്റിൽ രേഷ്മയുടെ ‘അമ്മ മരിച്ചു. രാഘവൻ നായർ കഷ്ട്ടിച്ചു രക്ഷപെട്ടു, അന്ന് മുതൽ കാർത്തിക്കിന്റെ ‘അമ്മ ദേവകി ആണ് രേഷ്മയുടെയും ‘അമ്മ.
കാർത്തിക് ടീപ്പോയിൽ കിടന്ന പത്രവും എടുത്തു കസേരയിൽ ഇരുന്നു മരിച്ചു നോക്കി,
അച്ഛൻ രാവിലെ തന്നെ പുറത്തേക്കു പോയെന്നു തോന്നുന്നു. അല്ലെങ്കിൽ പത്രവും ആയി എപ്പോൾ എവിടെ കണ്ടേനെ. പ്രധാന്യം ഉള്ള വാർത്തകൾ ഒന്നും ഇല്ലായിരുന്നു, അവൻ പത്രം ടീപ്പോയിൽ ഇട്ടു കസേരയിൽ ചാരി ഇരുന്നു.
തുടക്കം-1 [ ne-na ]
Posted by