കാർത്തിക് വാങ്ങി കൊടുത്ത ഡ്രസ്സ് ഇട്ടുകൊണ്ടാണ് അവൾ ഇന്ന് കോളേജിൽ പോയത്,
മയിൽ പീലി നീല കളർ ജീൻസ് & ടോപ്പിൽ അവൾ വളരെ അധികം സുന്തരി ആയിരുന്നു.
കോളേജിൽ അവർ രണ്ടുപേരും ഫേമസ് ആണ്, രണ്ടു പേരും ക്ലാസ് ടോപ്പേഴ്സ് ആയിരുന്നു, മാത്രമല്ല കാർത്തിക് കോളേജ് ഫുട്ബാൾ ടീമിലെ ബെസ്റ് പ്ലയെർ കൂടിയായിരുന്നു, അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ് കോളേജിൽ എല്ലാര്ക്കും അറിയാം, അവർ തമ്മിൽ എത്രത്തോളം അടുത്ത് ഇഴ പഴകിയിട്ടും കോളജിൽ ഉള്ളവർ അവർ തമ്മിൽ ഉള്ള ബന്ധം മറ്റൊരു രീതിയിൽ ചിത്രീകരിതിരുന്നില്ല.
ക്ലാസ്സിൽ ചെന്ന് കയറിയപ്പോഴേ എല്ലാവരും അവളെ വിഷ് ചെയ്തു, അവൾ എല്ലാപേർക്കും ചോക്ലേറ്റ് കൊടുത്തു,
കാർത്തികനോട് വൺവേ സൈഡ് പ്രേമവുമായി നടന്നിരുന്ന ഒരു പെണ്ണായിരുന്നു ആര്യ, കാർത്തിക്കിന്റെ ക്ലസ്സിൽ തന്നെ ആയിരുന്നു അവളും, കുറച്ചു നാളായി അവന്റെ പിറകെ നടക്കുന്നുണ്ടവൾ, പക്ഷെ അവൻ അവളെ മൈൻഡ് ചെയ്തിരുന്നില്ല.
രേഷ്മ ആര്യക് ചോക്ലേറ്റ് കൊടുത്തപ്പോൾ അടുത്ത് തന്നെ ഉണ്ടായിരുന്ന കാർത്തികിനോട് ആര്യ ചോദിച്ചു.
“കാർത്തീ.. രേഷ്മയുടെ പിറന്നാൾ ആയിട്ട് ഒരു ചോക്ലേറ്റ് മാത്രേ ഉള്ളൂ, വേറെ ട്രീറ്റ് ഒന്നും ഇല്ലേ?”
ഉടൻ രേഷ്മ ചോദിച്ചു,
“എന്റെ പിറന്നാൾ ആയിട്ട് നീ അവനോടു ആണോ ട്രീറ്റ് ചോദിക്കുന്നത്? എന്നോടല്ലേ ചോദിക്കേണ്ടത്?”
ആര്യ ചമ്മിയ മുഖവുമായി പറഞ്ഞു.
“ഇതിപ്പോൾ നിന്നോട് ചോദിച്ചാലും ട്രീറ്റ് നടത്തുന്നത് അവൻ തന്നെ ആയിരിക്കുമല്ലോ, അതാ നേരിട്ടു അവനോടു തന്നെ ചോദിച്ചേ.”
“കാർത്തീ.. ഇവൾക്ക് ട്രീറ്റ് വേണമെന്ന പറയുന്നേ.. എന്താ നിന്റെ അഭിപ്രായം?”
കാർത്തിക് അവൾ ചോദിച്ചത് കേൾക്കതു പോലെ അവിടന്ന് പോയി.
രേഷ്മ അവളുടെ അടുത്തായി ഇരുന്നു കൊണ്ട് പറഞ്ഞു.
“ഡി.. അവനു നിന്നെ ഇഷ്ട്ടമല്ല, പിന്നെ നീ എന്താണാ വെറുതെ അവന്റെ പിറകെ നടക്കുന്നത്?”
“എനിക്ക് ഇഷ്ട്ടപെട്ടു പോയടി അവനെ അങ്ങ്, അത് കൊണ്ടല്ലേ അവൻ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞിട്ടും ഞാൻ അവന്റെ പിറകെ നടക്കുന്നത്.”
തുടക്കം-1 [ ne-na ]
Posted by