ഒരു തേപ്പുകാരിയുടെ കഥ

Posted by

ഒരു തേപ്പുകാരിയുടെ കഥ

Oru theppukaaiyude Kadha bY തങ്കായി

 

ഇത് എന്റെ ആദ്യ കഥയാണ്‌ തെറ്റുകുറ്റങ്ങൾ പൊറുക്കുക

“അവളുടെ വാക്കുകൾ കേട്ട് എന്റെ ഹൃദയം പൊട്ടിത്തെറിച്ചത് എനിക്ക് തോന്നി”

എന്റെ പേര് അജിത്‌ ഞാൻ മൂന്ന് വർഷമായി ദുബായിലാണ്. അവിടെ തെറ്റില്ലാത്ത ശമ്പളത്തിൽ ഒരു അറബിയുടെ കമ്പനിയിൽ ജോലിചെയ്യുന്നു. ഞങ്ങളുടെ അറബി വിശാല ഹൃദയനാണെങ്കിലും ജോലിയുടെ കാര്യത്തിൽ വളരെ കർക്കശക്കാരനാണ്.അതു കൊണ്ടുതന്നെ വെള്ളിയാഴ്ച ഒഴിച്ചുള്ള ഒരു ലീവ് ഡേ അത് സ്വപ്നം മാത്രമായിരുന്നു. മൂന്ന് മാസമായിട്ടുള്ളു ഞാൻ നാട്ടിൽ പോയി വന്നിട്ട്.. എങ്കിലും എനിക്ക് നാട് ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്. ഇനി കഥയിലേക്ക് വരാം. ഞാൻ ജോലി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോളാണ് അമ്മയുടെ ഫോൺ വന്നത്

അമ്മ : മോനെ നിനക്ക് സുഖമാണോ ?

ഞാൻ : (മനസ്സിൽ) എല്ലാ ദിവസവും ഈ ചോദ്യം കേട്ട് മടുത്തു. അതെ അമ്മേ അവിടെയോ ?

അമ്മ : മ്മം അതെ മോനെ. നീ പറഞ്ഞത് പോലെ ഞാനും അച്ഛനും കൂടെ ആ കുട്ടിയുടെ വീട്ടിൽ ചെന്നു ചോദിച്ചു അവർക്ക് പൂർണ്ണ സമ്മതം ഞങ്ങൾ അതങ്ങ് ഉറപ്പിക്കട്ടെ.

അത് കേട്ടതും എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പെൺകുട്ടി അനു എന്നാണ് അവളുടെ പേര് എന്റെ വീടിന്റെ അടുത്തു തന്നെയാണ് അവളുടെ വീട് പത്താം ക്ലാസ്സ്‌ മുതൽ ഞാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണവൾ +2 കഴിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പ്രണയം അവളെ അറിയിച്ചതാണ് പക്ഷെ എന്റെ മുഖതടിച്ച പോലെ അവൾ പറഞ്ഞു ഇഷ്ട്ടമല്ലന്നു. പിന്നെ എന്റെ മനസിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു അവളെ കല്യാണം കഴിച്ചു സ്വന്തമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *