ഓം ശാന്തി ഓശാന
Om Shanthi Oshana Author : Hudha
ഓം ശാന്തി ഓശാന എന്ന സിനിമയുമായി ഏതാണ്ടൊക്കെ ഏറെക്കുറെ സാമ്യം ഉള്ള ഒരു കഥയായതു കൊണ്ടാണ് ഈ പേര് …. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ തികച്ചും സാങ്കല്പികം മാത്രം
ആദ്യത്തെ കഥ ആയതുകൊണ്ട് ചെറിയ തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുക്കണമേ എന്ന് അപേക്ഷിക്കുന്നു…. പൈതൽ ആണ് ജീവിച്ചപോട്ടെ ??
ഓം ശാന്തി ഓശാന?
അങ്ങനെ സിനിമയിൽ നസ്രിയ പറയുന്നത് പോലെ ജൂലി ചേച്ചിയെ പോലെ അമേരിക്കന്നു വരുന്ന ഏതേലും ഒരു പൊട്ടനെ കെട്ടാൻ ആയിരിക്കും എന്റെ വിധി എന്ന് വിചാരിച്ചു ഞാൻ ശോകം അടിച്ചുനിക്കുന്ന സമയം….ആദ്യ പ്രണയം success ആവ്വുലാന്നു ആശ്വസിപ്പിക്കുന്ന അങ്ങനെ പറഞ്ഞു ഉള്ള സമാദാനം കൂടെ കളയുന്ന കൊറേ അലവലാതികളാണ് എന്റെ കുടെയുള്ളത്… പ്രണയം ആദ്യത്തെ ആയിരുന്നെങ്കിലും അസ്ഥിക്ക് പിടിച്ചിരുന്നു കേട്ടോ എല്ലാ പെണ്പിള്ളേരുടെയും ക്‌ളീഷേ ഡയലോഗ് തന്നെ ആയ്യിരുന്നു എന്റെയും ആയുധം.. എന്നെ ഒരുത്തനെ തൊടുള്ളൂ എന്ന് പറഞു കൊറേ ഭീഷണിപ്പെടുത്തതി എങ്കിലും ആശാൻ കട്ടക്ക് അടുക്കുന്ന ലക്ഷണം കാണാതായപ്പോൾ ആശിപ്പിച്ചു പറ്റിച്ച കർത്താവിനോട് വഴക്കിട്ട് വരുന്ന വഴി ആണ് ഞാൻ… സാദാരണ പള്ളിയിൽ നിന്നും വന്നാൽ മൂക്കുമുട്ടെ തിന്നുന്ന എനിക്ക് ഇന്നെന്തോ അങ്ങോട്ട് വിശപ്പു വന്നില്ല
പുറത്തു നല്ല മഴ ആയിരുന്നു പള്ളിയ്‌ന്ന് വന്നുകേറുമ്പോ എന്റ അപ്പൻ ഓം ശാന്തി ഓശാന കാണുവണ് മഴ നനഞ്ഞു നസ്രിയ വരുമ്പോൾ നിവിൻ പോളി ഓല കുടയുമായി വരുന്ന സീനാണ്.. ഇതുപോലെ വേണോടി പെൺപിള്ളേർ ആയാൽ എന്നൊരു ഡയലോഗ് മാങ്ങാത്തൊലി ബാക്കിയുള്ളവൻ ഇവിടെ ഉള്ള പ്രേമോം പൊളിഞ്ഞഹ് ഇരിക്കുമ്പോ ആണ് ഒടുക്കത്തെ റൊമാൻസ് ഒരുത്തന്റെ പുറകെ നടന്നു ന്റെ ചെരൂപ് തേഞ്ഞത് അല്ലാതെ ഒരു ഗുണോം ഇണ്ടായില്ല എന്ന് ഞാൻ പറഞ്ഞില്ല കനപ്പിച്ചു ഒന്ന് നോക്കികൊണ്ട് റൂമിലേക്ക് കേറി പോകുന്ന വഴിക്ക് അമ്മക്കും കൊടുത്തു ഒരു ചുട്ട നോട്ടം അല്ല പിന്നെ!നേരെ ബെഡിലേക് ചാടി ഫോൺ എടുത്തു ഇവിടുണ്ട് ആശാൻ വോൾപേപ്പർ ആയിട്ട് അയ്യടാ ന്താ ഗ്ലാമർ ഇവനെ ബുള്ളെറ്റിലാണോ പെറ്റിട്ടതു അഹങ്കാരി ആദ്യമായിട്ട് പ്രേമിക്കാൻ കിട്ടിയ ഐറ്റം 18 ന്റെ പണി ആർനോ കർത്താവെ എനിക്ക് നീ തന്നത് ചൂടോടെ ആ വോൾപേപ്പർ അങ്ങു മാറ്റി എന്റെ സ്വന്തം