30 മിനിറ്റു കഴിഞ്ഞു അവര് വിളിച്ചു സോറി പറഞ്ഞു വിളിക്കാൻ പറ്റാത്തതിന്
അവര് എനിക്ക് ലൊക്കേഷൻ മെസ്സേജ് ചെയ്തു ഞാൻ ജൂലിയെ വിളിച്ചു പാകിസ്താനിയെം കൂട്ടി അങ്ങോട്ടേക്ക് പോയി 200 കിലോമീറ്റർ യാത്രയുണ്ട് ഫുൾ കാട് ആണ് ഉൾകാടിലൂടെ പോണം അതും ഗ്രിൽ ചെയ്ത് വെച്ച വണ്ടികളെ മിലിറ്ററി അകത്തേക്ക് വിടോള്ളൂ കാരണം വന്യമൃഗങ്ങൾ വണ്ടിയിലേക്ക് ചാടാൻ വഴിയുണ്ട്.
അങ്ങോട്ടേക്കുള്ള പെർമിഷൻ ഞാൻ വാങ്ങി ഞങ്ങൾ പോയി വഴിയിൽ കഴിക്കാനുള്ള സാധനങ്ങളും വെള്ളവുമൊക്കെ കരുതി
8 മണിക്കൂർ എടുത്തു യാത്ര രാത്രി 9 മണി കഴിഞ്ഞു.
വഴിയിൽ വിളിക്കാൻ സിഗ്നൽ ഉണ്ടായിരുന്നില്ല ഒരു ചെറിയ ടൌൺ പോലെ കണ്ടാപ്പോ സിഗ്നൽ വന്നു അവരെ വിളിച്ചു 2 കിലോമീറ്റർ അകലെ അവര് ഉണ്ടെന്നു പറഞ്ഞു. അവിടെ എത്തി വഴിയിൽ ഒരു ഷെഡിന് മുന്നിൽ ഒരു സ്ത്രീ
ഞാൻ ഇറങ്ങി സംസാരിച്ചു അവര് താമസിക്കുന്ന വീട്ടിലേക്ക് കൊണ്ട് പോയി
അതൊരു ട്രൈബൽ കോളനി പോലെയായിരുന്നു.
ഒരു വീടിലേക്ക് കയറി ഉയരം കുറഞ്ഞ ഒരു വീട് പുറമെ കാണുംപോലെയല്ല ഉള്ളിൽ നല്ല സൗകര്യമുണ്ട് അകത്തു ഒരു കുട്ടി ഇരുന്നുകളിക്കുന്നു.
അഹ് സ്ത്രീയുടെ മകൻ ആണ്
ഞങ്ങൾക്ക് ചായ തന്നു സംസാരത്തിലേക്ക് കടന്നു. ഞാൻ കാര്യം പറഞ്ഞു
അവര് പറഞ്ഞു ഞാൻ നിങ്ങളെ അവിടേക്ക് കൊണ്ടുപോകാം പക്ഷെ ഇത് റിസ്ക്കാണ്