ജോലിയിൽ മുഴുകിയ സമയങ്ങൾ 1 വർഷത്തിൽ 2 തവണ നാട്ടിൽ പോയി ഇപ്പോ ഇതാ മൂന്നാമത്തെ നാട്ടിലേക്ക് പോക്ക് ആയി നാട്ടിലെത്തി നാട്ടിലെ വിശേഷങ്ങൾ മനസ്സിന് ഒരുപാട് വിശമം ഉണ്ടാക്കുന്നതായിരുന്നു ഉപ്പനെപോലെ ജമാലിക്കയും തളർച്ചയിലായി കിടപ്പാണ്. ആയിഷക്ക് പോളിയോ ബാധിച്ചു നടക്കാൻ ബുന്ധിമുട്ടായി ഞാൻ ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ജമാലിക്ക മരിച്ചു.
ശെരിക്കും സങ്കടം വന്ന ദിനങ്ങൾ സാഹിറത്താത്താ പാവം നടക്കാൻ മരിയതക്ക് പറ്റാത്ത മോളും ഒറ്റക്ക്. നമുക്ക് അവരുടെ ദുഃഖങ്ങളിൽ പങ്കെടുക്കാം അല്ലാതെ എന്ത് ചെയ്യാൻ പറ്റും ഇതൊക്കെ കണ്ടു നിൽക്കാതെ ഞാൻ വേഗം തിരുച്ചു പൊന്നു.
പിന്നെ ഉമ്മയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ കാര്യങ്ങൾ അറിയാറുണ്ട് ആയിഷയെ ചികിത്സക്ക് ഇനി കൊണ്ടുപോകാനായി സ്ഥലങ്ങളൊന്നുമില്ല . എല്ലാം വിറ്റ് പറക്കി ചികിൽസിച്ചു പക്ഷെ രോഗകാരണാം പിടികിട്ടിയില്ല. ഓരോരുത്തർ ഓരോ രോഗം പറയുന്നു. പിന്നെ ഉസ്താദ്, സ്വാമി, ജ്യോൽസ്യൻ, അങ്ങനെ ഓരോരോ അന്ത വിശ്വാസങ്ങളിൽ ചെന്ന് പെട്ട് പിന്നെ പറയണ്ട കാര്യമില്ലല്ലോ.
മരുന്നിനു പകരം മാന്ധ്രങ്ങളായി അങ്ങനെ ഒരു മന്ത്രവാദം കഴിഞ്ഞു മംഗലാപുരത്തുന്നു ട്രെയിനിൽ വരുന്ന വഴിക്ക് ഒരു സ്ത്രീയെ പരിചയപെട്ടു ഐഷടെ കാലിലെ സേഫ്റ്റി സ്റ്റാൻഡ് കണ്ടപ്പോ രോഗവിവരങ്ങൾ അന്നെഷിച്ചു ആഹ് സ്ത്രീ ഒരു ട്രീറ്റ്മെന്റിനെ കുറിച്ച് പറഞ്ഞു അവര് മകൻ ഇത്പോലെ ആയിട്ട് ചെയ്ത് എല്ലാം ശെരിയായി അത്രേ.