ഞാൻ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി 1 മാസത്തിനുള്ളിൽ ഇപ്പൊ ചെയ്ത്കൊണ്ടിരിക്കുന്ന വർക്ക് കഴിയും അത് കഴിഞ്ഞാലുടൻ പോകണം എന്നാണ് കമ്പനി തീരുമാനം എന്റെ കൂടെ അസിസ്റ്റന്റ് ജൂലി ഫിലിപ്പീൻസ് ആണ് പിന്നെ ഒരു റഷ്യക്കാരി സമനും (ഒറിജിനൽ പേര് മലയാളികൾക്ക് പറയാൻ പറ്റില്ല )
അസിർബൈജാനി കാമറാമാൻ ചൈനക്കാരൻ എഡിറ്റർ അവർക്ക് രണ്ട് അസ്സിസ്റ്റന്റ്സ്
പിന്നെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള 2 ഡ്രൈവേഴ്സ് ഒരു പാകിസ്താനിയും പിന്നെ നൈജീരിയക്കാരനും
അകെ മൊത്തം ടോട്ടൽ 9 പേര് അടക്കുന്ന ക്രൂ.
അങ്ങനെയിരിക്കെ ഉമ്മ കടയിൽ പോയപ്പോ സാഹിറാത്തതാണെ കണ്ടു ഐഷന്റെ വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ എന്റെ കാര്യം ചോദിച്ചു
ഉമ്മ പറഞ്ഞു അവൻ ഏതൊക്കെയോ രാജ്യത്ത് കറുപ്പന്മാരുടെ പടം പിടിക്കാൻ പോകുന്നു ! അവൻ രക്ഷപെടാട്ടെ ഇത്ത നല്ല ഭാവിയുള്ള ചെക്കനാ !
വിളിച്ചപ്പോ പറഞ്ഞതാ
ആഫ്രിക്കയിലോ ഉഗാണ്ടയിലോ എന്തൊക്കെയോ പറഞ്ഞു.